ഇന്ന് നബി ദിനം കരുണയുടെ ദിനം
അന്ത്യപ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമാണ്
നബിദിനം . ക്രിസ്തുവര്ഷം 571 ഏപ്രിൽ 21 ന് പുലർച്ചെയാണ്
മുഹമ്മദ് നബി ജനിച്ചത്. അദ്ദേഹം മരണപ്പെട്ടതും
അറുപത്തിമൂന്നാം വയസ്സിൽ ഇതെ ദിവസം
തന്നെയാണ്. ഹിജ്ര വർഷം റബീഉൽ
അവ്വൽ 12നാണ് നബിദിനം.അബ്ദുള്ളയുടെയും
ആമിനയുടെയും പുത്രനായി അവല്‍ മാസത്തിലെ
12-ാം ദിവസമാണ് അറേബ്യയിലെ മെക്കയില്‍
മുഹമ്മദ് നബി ജനിച്ചത്.മുഹമ്മദ് നബിയുടെ ജന്മ
മാസമായ റബ്ബിഉൽ അവ്വൽ ആരംഭിച്ചാൽ
ആഘോഷ പരിപാടികൾക്ക് തുടക്കം
കുറിക്കും. സന്തോഷ സൂചകമായി ദൈവത്തോട്
നന്ദി പ്രകാശിപ്പിച്ചു ഖുറാൻ പാരായണം സ്വലാത്തുകൾ,
ഇസ്ലാമിക കലാ സദസ്സുകൾ
, നബി ചരിത്ര വിവരണം,പ്രകീർത്തനം
, മത പ്രസംഗം , അന്നദാനം,
അഗതികളെയും രോഗികളെയും സഹായിക്കൽ, ദരിദ്രർക്കുള്ള
വസ്ത്ര വിതരണം , ഭക്ഷണ വിതരണം,
ദാനധർമ്മങ്ങൾ , ഘോഷയാത്രകൾ എന്നിങ്ങനെ വ്യത്യസ്തമായ
രീതികളിലാണ് ആഘോഷ പരിപാടികൾ നടക്കുക
പ്രവാചകൻ മുഹമ്മദ് നബി(സ)യുടെ
1493ാം ജന്മദിനമാണ് ഇന്ന്. കരുണയുടെയും മനുഷ്യസ്‌നേഹത്തിന്റെയും ഉദാത്ത മാതൃകയാണ് പ്രവാചകൻ
ലോകത്തിനുമുന്നിൽ അവതരിപ്പിച്ചത്. നബിയുടെ വ്യക്തിത്വത്തെ പരിചയപ്പെടുത്തിക്കൊണ്ട്
വിശുദ്ധ ഖുർആൻ ധാരാളമായി സംസാരിക്കുന്നുണ്ട്.
പ്രവാചകന്റെ ജീവചരിത്രത്തിലൂടെയും പ്രവാചകവചനങ്ങളിലൂടെയും സഞ്ചരിച്ചാൽ മാനവികതയുടെയും കരുണയുടെയും സ്നേഹത്തിന്റെയും മാതൃകാസ്വഭാവത്തിന്റെയും ഉദാത്തരൂപം കാണാം. ജീവിതത്തിന്റെ
സർവ മേഖലകളിലും പ്രവാചകൻ
പുലർത്തിയ വ്യക്തിത്വം അതിമഹത്വമുള്ളതായിരുന്നു. ദിവ്യബോധനം ലഭിച്ച് പ്രവാചകനാകുന്നതിന്
മുൻപുതന്നെ നബി യുടെ
ജീവിതത്തിൽ ഏറെ പ്രകടമായിരുന്ന
സ്വഭാവ സവിശേഷതയാണ് വിശ്വസ്തതയും സത്യസന്ധതയും. അതിനാൽ നാട്ടുകാർ ‘അൽഅമീൻ’
(വിശ്വസ്തൻ) എന്ന വിളിപ്പേര് അദ്ദേഹത്തിനു
നൽകി.വിട്ടുവീഴ്ചയില്ലാത്ത നീതിനിഷ്ഠ
പുലർത്തിയ പരിഷ്‌കർത്താവായിരുന്നു പ്രവാചകൻ.
ഇസ്‌ലാംമത വിശ്വാസികളോടു
മാത്രമല്ല, മനുഷ്യരോടൊന്നടങ്കം നീതിയിലധിഷ്ഠിതമായ സമീപനമായിരുന്നു പ്രവാചകന്റേത്. ഇതര മതവിഭാഗങ്ങളോട്
എങ്ങനെ വർത്തിക്കണമെന്ന് വ്യക്തമായി ഇസ്‌ലാം
വരച്ചുകാട്ടിയിട്ടുണ്ട്. എല്ലാ മതവിശ്വാസികളോടും നീതിയുടെയും
അക്രമരാഹിത്യത്തിന്റെയും അടിത്തറയിലുള്ള പെരുമാറ്റവും മര്യാദകളുമാണ് ഇസ്‌ലാം
നിർദേശിക്കുന്നത്.
മദീനയിലെ
നേതാവും ഭരണാധികാരിയുമൊക്കെയായിരുന്നു പ്രവാചകൻ. മദീനയിൽ ജൂതമത
വിശ്വാസികളും മറ്റു വിഭാഗങ്ങളുമെല്ലാം പൂർണമായ
മതസ്വാതന്ത്ര്യം ആസ്വദിച്ചിരുന്നു. ഒരോ മതവിഭാഗത്തിനും
സ്വാതന്ത്ര്യം നൽകുക മാത്രമല്ല, അവരുടെ
മതാചാരങ്ങൾ അനുഷ്ഠിക്കാൻ പ്രവാചകൻ സൗകര്യമൊരുക്കുകയും ചെയ്തു.
മുഹമ്മദ് നബി(സ)
മദീനയിൽ നടപ്പാക്കിയ നയം ഇന്ത്യപോലെയുള്ള
ബഹുസ്വര സമൂഹത്തിനു മാതൃകയാണ്. ഏതു
മതവിശ്വാസിക്കും വിവാഹം, വിവാഹമോചനം പോലെയുള്ള
കാര്യങ്ങൾ തങ്ങളുടെ വിശ്വാസ–ആചാരപ്രകാരം
നിർവഹിക്കാൻ അനുവാദം നൽകിയിരുന്നു. എല്ലാ
മതവിശ്വാസികളുടെയും ആരാധനാലയങ്ങൾക്കു സംരക്ഷണം നൽകിയിരുന്നു. ഒരു
ദേവാലയവും ആക്രമിക്കപ്പെട്ടില്ല. യുദ്ധവേളയിൽ ഇതരമതവിശ്വാസികളുടെ ദേവാലയങ്ങൾ അക്രമിക്കരുതെന്ന് സേനാനായകന്മാർക്കു
പ്രവാചകൻ പ്രത്യേക നിർദേശം നൽകിയിരുന്നു.
മറ്റു മതങ്ങൾക്കോ മതവിശ്വാസികൾക്കോ എതിരെ
പ്രവാചകൻ പ്രാർഥിക്കാറില്ലായിരുന്നു; എല്ലാവർക്കും സത്യമാർഗത്തിലേക്കു വഴിതുറക്കാനുള്ള പ്രാർഥനയാണു
പ്രവാചകൻ നിർവഹിച്ചത്.പ്രവാചകൻ കർമം കൊണ്ടും
ജീവിതം കൊണ്ടും പെരുമാറ്റംകൊണ്ടുമെല്ലാം കാണിച്ച മാതൃക ഈ
നബിദിനത്തിൽ നമുക്ക്
തുണയാകട്ടെ . നമ്മുടെ മനസില്‍ പുതിയ
പ്രകാശവും, പ്രതീക്ഷയും നിറയട്ടെ ലോകത്തെങ്ങുമുള്ള
സഹോദരി സഹോദരങ്ങൾക്ക് ഹൃദയം
നിറഞ്ഞ നബിദിനാംശസകള്‍.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment