Pages

Tuesday, November 20, 2018

പ്രളയ രക്ഷാ പ്രവര്ത്തനങ്ങള്ക്ക് നന്ദി പറയാന്‍ മലങ്കര ഓർത്തഡോക്സ് ബിഷപ്പ് ഡോ.ഗീവര്‍ഗീസ് മാര് യൂലിയോസ് മലബാറിലെത്തി -ഇത് സ്നേഹത്തിന്റെയും മതസൗഹാര്ദത്തിന്റെയും കൂടിച്ചേരൽ


പ്രളയ രക്ഷാ പ്രവര്ത്തനങ്ങള്ക്ക് നന്ദി പറയാന്മലങ്കര ഓർത്തഡോക്സ് ബിഷപ്പ് ഡോ.ഗീവര്ഗീസ് മാര് യൂലിയോസ് മലബാറിലെത്തി -ഇത് സ്നേഹത്തിന്റെയും മതസൗഹാര്ദത്തിന്റെയും കൂടിച്ചേരൽ
സ്‌നേഹവും മത സൗഹാര്‍ദ്ദവും നിറഞ്ഞ ഒരു വാർത്ത  ഇന്ന്   മതങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്ന ദൈവത്തിൻറെ സ്വന്തം നാട്ടിൽ നിന്ന്  കേൾക്കാൻ ഇടവന്നിരിക്കുന്നു .  നാടിനെ പിടിച്ചുകുലുക്കിയ പ്രളയദുരന്തത്തിന്റെ കെടുതികളില്‍ നിന്നും മുക്തമായെങ്കിലും പ്രളയം ബാക്കിവെച്ചതും നമ്മെ ഓര്‍മപ്പെടുത്തുന്നതുമായ ഒട്ടേറെ നല്ല സന്ദേശങ്ങളുണ്ട്. അശുഭകരമായ വാര്‍ത്തകള്‍ മാത്രം കേട്ട് ലജ്ജിച്ചു നിന്ന നമുക്ക് പ്രളയഭൂമിയില്‍ നിന്ന് കേള്‍ക്കാനായത് സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും നന്മ നിറഞ്ഞ വാര്‍ത്തകളായിരുന്നു.
നിലക്കാത്ത പേമാരിയില്‍ ഒന്നു പകച്ചുപോയ കേരളം ഒട്ടും താമസിക്കാതെ മടങ്ങിവന്ന കാഴ്ചയാണ് നാം കണ്ടത്. സ്വന്തം ജീവന്‍ പോലും പണയംവെച്ച് മുങ്ങിപ്പോകുന്ന മനുഷ്യസഹോദരങ്ങളുടെ കൈപിടിച്ച് ജീവിതത്തിലേക്ക് വലിച്ചുകയറ്റിയവരെയും  അന്യമതസ്ഥരുടെ ആരാധനാലയങ്ങള്‍ വൃത്തിയാക്കുന്നവരെയും നാം കണ്ടു. പ്രളയക്കെടുതികള്‍ രൂക്ഷമായ മേഖലയില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുക്കാന്‍  മലബാറിൽ നിന്ന് മുസ്‌ലിം ലീഗ് ഉള്‍പ്പടെയുള്ള രാഷ്ട്രീയ, മത, സന്നദ്ധ സംഘടനകള്‍ രംഗത്തുവന്നു. കൈ മെയ് മറന്നുള്ള അവരുടെ വിലമതിക്കാനാവാത്ത സേവനങ്ങളാണ് കേരളത്തെ തിരിച്ചുകൊണ്ടുവന്നതും. പ്രളയക്കെടുതിയില്‍ എല്ലാം തകര്‍ന്നടിഞ്ഞ ചെങ്ങന്നൂരിനെയും പാണ്ടനാട് പ്രദേശങ്ങളെയും  കൈപിടിച്ചുയര്‍ത്തിയ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി പറയാന്‍ മലങ്കര ഓർത്തഡോക്സ്‌  ബിഷപ്പ് ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് നേരിട്ടെത്തിയത് ഈ സൗഹാര്‍ദത്തിന്റെയും സ്‌നേഹത്തിന്റെയും തുടര്‍ച്ചയായിരുന്നു.
മതങ്ങളെ തമ്മിലടിപ്പിക്കുന്നവര്‍ക്ക് പല ലക്ഷ്യങ്ങളുണ്ടെന്നും അവരുടെ സ്വാര്‍ഥതക്ക് മുമ്പില്‍ ഐക്യം തകര്‍ന്ന് പോകരുതെന്നുമുള്ള സന്ദേശമാണ് അദ്ദേഹം നല്‍കിയത്.മതസൗഹാര്‍ദത്തിനു കേളികേട്ട നാടാണ് നമ്മുടെ കേരളം. ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യനും മതമുള്ളവനും ഇല്ലാത്തവനുമെല്ലാം പരസ്പരം ഒരുമയോടെ ജീവിച്ച് രാജ്യത്തിനു മാതൃക കാണിച്ച സംസ്ഥാനമാണ്  കേരളം ..രാജ്യത്താകമാനം വര്‍ഗീയ ചേരിതിരിവുകൾ ഉണ്ടായികൊണ്ടിരിക്കുകയും  മതസൗഹാര്‍ദ്ദത്തിനു വിള്ളലേറ്റിട്ടുണ്ടെന്ന ധാരണ പലര്‍ക്കും വന്നുതുടങ്ങിയ സമയത്താണ് .മതസൗഹാർദ്ദത്തിൻറെ  വാർത്ത കേരളം കേൾക്കുന്നത് .

പ്രൊഫ്. ജോൺ കുരാക്കാർ

No comments: