Pages

Tuesday, October 23, 2018

നവകേരള നിർമ്മിതിക്കായി മലയാളിലോകം ഒന്നിക്കണം



നവകേരള നിർമ്മിതിക്കായി മലയാളിലോകം ഒന്നിക്കണം

കേരളം കണ്ട മഹാപ്രളയത്തിന്റെ നടുക്കവും ദുരിതവും ഇനിയും മലയാളിയെ വിട്ടുപോയിട്ടില്ല. പ്രളയം മലയാളിയെ ഒന്നിപ്പിച്ചു . നാം കാണിച്ചആ ഒരുമയും കൂട്ടായ്മയും ആർദ്രതയും കാരുണ്യവും ലോകം കണ്ടതാണ്.വലിപ്പച്ചെറുപ്പമില്ലാതെ മലയാളി ഒരുമിച്ചുണ്ടു ,ഒരുമിച്ചുറങ്ങി . വെള്ളത്തിൽ മുങ്ങിത്താണും മണ്ണൊലിച്ചുപോയും നമ്മുടെ നാടിനെ  കെട്ടിപ്പടുക്കാനുമുള്ള  അക്ഷീണ യത്നത്തിലാണ് കേരളസർക്കാർ. നവകേരള നിർമാണത്തിനായി 28,000 കോടി രൂപയിലേറെ വേണ്ടിവരുമെന്നാണ് ലോകബാങ്കിന്റെയും ഐക്യരാഷ്ട്രസഭയുടെയും വിദഗ്‌ധസംഘം വിലയിരുത്തിയത്.ഇതിനായി ലോക മലയാളികൾ ഒന്നിക്കണം . കേരളത്തിന്റെ പുനർനിർമാണത്തിൽ പലരുടെയും സഹായം ഉറപ്പിക്കാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടുണ്ട് .
നേരത്തേ യു.എ.ഇ.യിൽനിന്ന് ലഭിക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധരിച്ച എഴുനൂറ് കോടി രൂപയുടെ സഹായപ്രഖ്യാപനം വിവാദമായിരുന്നു. ഇക്കാര്യത്തെ കുറിച്ചുള്ള ആശങ്കകളും ആശയക്കുഴപ്പവും ഇപ്പോഴും അവസാനിച്ചിട്ടില്ല. കേന്ദ്ര സർക്കാറിൻറെ നിലപാട് കേരളത്തിന് അനുകൂലമാകണം .  യു.എ.ഇ. ഭരണാധികാരികൾ കേരളത്തോട് കാണിക്കുന്ന സ്നേഹവും നന്ദിയും  ഈ നാടിന്റെ നിർമിതിയിൽ വലിയ പങ്കുവഹിച്ച മലയാളികൾക്കാകെയുള്ള അംഗീകാരമാണ് .നവകേരളം പണിയാനുള്ള ശ്രമം ഊർജിതമാവുമ്പോൾ എല്ലാ ഭിന്നതകളും മറന്ന് ലോക മലയാളികൾ  ഒരേ മനസ്സോടെ അതിൽ അണിചേരേണ്ടതുണ്ട്. സുതാര്യമായും എല്ലാവരെയും ഉൾക്കൊണ്ടും പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ സർക്കാരും  ഉദ്യോഗസ്ഥരും ശ്രമിക്കേണ്ടതുമുണ്ട്. കേരളത്തിനായി നമുക്ക്  ഒന്നിക്കാം പ്രകൃതി സംരക്ഷണവും നവകേരളനിർമ്മാണത്തിന്റെ  ഭാഗമാകണം .പെയ്ത മഴ വെള്ളം മണ്ണിലേക്ക് ഇറങ്ങിപ്പോകാനും മണ്ണില്‍ പിടിച്ച് നിര്‍ത്താനും ഇടയാക്കുന്ന കാടുകളും കുന്നുകളും തണ്ണീര്‍ത്തടങ്ങളും കൃഷിയിടങ്ങളും കുളങ്ങളും പാടങ്ങളും ഇല്ലാതായത് പ്രളയത്തിന്റെ ആക്കം വര്‍ദ്ധിപ്പിച്ചതായും പുഴയുടെ വൃഷ്ടി പ്രദേശത്തെ കൈയേറ്റങ്ങള്‍  പ്രളയക്കെടുതി രൂക്ഷമാക്കിയതായുംപഠനങ്ങൾ വ്യക്തമാക്കുന്നു .നവ  കേരളം പണിയാനുള്ള ശ്രമം ഊർജിതമാവുമ്പോൾ എല്ലാ ഭിന്നതകളും മറന്ന് ലോക മലയാളികൾ  ഒരേ മനസ്സോടെ അതിൽ അണിചേരേണ്ടതുണ്ട്.

പ്രൊഫ്. ജോൺ കുരാക്കാർ


No comments: