Pages

Tuesday, September 25, 2018

നവകേരള നിർമിതിക്ക് എല്ലാവരും സഹകരിക്കണം.ശമ്പളദാനത്തർക്കം രമ്യമായി പരിഹരിക്കണം


നവകേരള നിർമിതിക്ക് എല്ലാവരും സഹകരിക്കണം.ശമ്പളദാനത്തർക്കം രമ്യമായി പരിഹരിക്കണം

കേരളത്തിലെ പ്രളയാനന്തര പുനർനിർമാണ-പുനരധിവാസപ്രവർത്തനങ്ങളെ സഹായിക്കാനായി സംസ്ഥാനത്തെ സർക്കാർ ജീവനക്കാർ ഒരു മാസത്തെ ശമ്പളം സംഭാവനയായി നൽകണമെന്ന  മുഖ്യമന്ത്രിയുടെ അഭ്യർത്ഥന  തർക്കവിതർക്കങ്ങൾക്കു വിഷയമായിരിക്കുകയാണ് .മുഖ്യമന്ത്രിയുടെ അഭ്യർഥനമാനിച്ച് ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് സംഭാവന പ്രവഹിച്ചുകൊണ്ടിരിക്കുകയാണ് . അത് അവർ സ്വമേധയാ നൽകുന്നതാണ്. ശമ്പളക്കാര്യത്തിൽ മുഖ്യമന്ത്രി നടത്തിയത് അഭ്യർഥനമാത്രമാണ്.നിർബന്ധിച്ചു ഒരു മാസത്തെ ശമ്പളം പിടിച്ചു വാങ്ങുന്നത് ശരിയല്ല .ശമ്പളത്തില്‍നിന്ന് 10 ഗഡുവായി ദുരിതാശ്വാസത്തിന് സഹായം നല്‍കുമ്പോള്‍ നല്ലൊരു തുക മാസംതോറും ഭവനവായ്പയായി അടവുണ്ട്. ഇതൊക്കെ കഴിഞ്ഞ് മിച്ചംവരുന്നത് തുച്ഛമായ തുക. ഇതിനിടയില്‍ വീട്ടില്‍ ആര്‍ക്കെങ്കിലും അസുഖം വന്നാല്‍ പിന്നെ പറയുകയും വേണ്ട.പണം പിരിക്കുന്നത് ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനാണ്. പക്ഷേ, നല്‍കുന്നവരില്‍ ഒട്ടേറെപ്പേര്‍ ദുരിതബാധിതരും വലിയ ബാധ്യതകൾ ഉള്ളവരുമാകാം .
തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ക്ഷേത്രപുനരുദ്ധാരണ ഫണ്ടിലേക്ക് പിടിക്കാനുള്ള ഉത്തരവുൾപ്പെടെ ചോദ്യംചെയ്യുന്ന ഹർജിയിലാണിത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് രണ്ടുദിവസത്തെ ശമ്പളവും ഉത്സവാനുകൂല്യവും പിടിച്ചതിനെയും ഹർജിയിൽ ചോദ്യംചെയ്തിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് എംപ്ലോയീസ് ഫ്രണ്ടിനുവേണ്ടി ജനറൽ സെക്രട്ടറി ജി. ശിവകുമാറാണ് ഹർജി നൽകിയത്.. സ്വമേധയാ നൽകുന്ന പണമാണ് സമാഹരിക്കേണ്ടത്; നിർബന്ധിത പിരിവ്  ഒരിക്കലും പാടില്ല . ‘സാലറി ചലഞ്ച്‌എന്നു പേരിട്ടിട്ടുള്ള ഈ ശമ്പളദാനത്തെ ഒരു വിഭാഗംപേർ എതിർക്കുന്നു. ഓരോ മാസത്തിലെയും മൂന്നു ദിവസത്തെ വേതനം വീതം പത്തുമാസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന നൽകണമെന്നാണ്‌ സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്‌. ശമ്പളം നൽകാൻ താത്‌പര്യമില്ലാത്തവർ ആ വിവരം രേഖാമൂലം എഴുതിക്കൊടുക്കുകയും വേണം. ഇതുസംബന്ധിച്ചതർക്കം ഭരണപ്രതിപക്ഷസംഘടനകൾ തമ്മിലുള്ള പോരായി വികസിച്ചിരിക്കുകയാണിപ്പോൾ. നിർബന്ധപൂർവമായ പണപ്പിരിവാണിതെന്ന്‌ പ്രതിപക്ഷകക്ഷിനേതാക്കളും ആരോപിക്കുന്നു. സംഭാവനത്തുകയും ഗഡുക്കളും നിശ്ചയിക്കാനുള്ള അവകാശം തങ്ങൾക്കു നൽകണമെന്നാണ്‌ പ്രതിപക്ഷസംഘടനകളുടെ ആവശ്യം. ഗഡുക്കളുടെ എണ്ണം പത്തിലധികമാക്കണമെന്ന അഭിപ്രായം ഭരണപക്ഷാനുകൂലസംഘടനകളിലെ ഒട്ടേറെ അംഗങ്ങൾക്കുമുണ്ട്‌. നിർബന്ധിതമായ പിരിവുണ്ടാകില്ലെന്ന്‌ ഉറപ്പുനൽകുന്ന സർക്കാർശമ്പളം നൽകാൻ വൈമുഖ്യമുള്ളവർ അക്കാര്യം എഴുതിക്കൊടുക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു. ഗഡുക്കളുടെ എണ്ണം കൂട്ടുക, തുക ജീവനക്കാർ തന്നെ നിശ്ചയിക്കുക എന്നീ ആവശ്യങ്ങളുടെ കാര്യത്തിലും നിലവിൽ സർക്കാർ നിലപാടിൽ മാറ്റമില്ല. ഈ സാഹചര്യമാണ്‌ പ്രളയമുണ്ടാക്കിയ പ്രതിസന്ധിക്കിടയിൽ ശമ്പളദാനത്തർക്കവും സംഘടനായുദ്ധവും സൃഷ്ടിച്ചിരിക്കുന്നത്‌.
ഭാരിച്ച ജീവിതച്ചെലവും വായ്പാബാധ്യതകളുംകൊണ്ടു വിഷമിക്കുന്ന ജീവനക്കാർക്കും അധ്യാപകർക്കും ശമ്പളത്തിലുണ്ടാകുന്ന കുറവ്‌ വലിയ ആഘാതമാവുമെന്ന വാദമാണ്‌ എതിർപ്പുള്ള ജീവനക്കാരുടേത്‌. ഉത്സവബത്തതന്നെ ദുരിതാശ്വാസനിധിയിലേക്കു മാറ്റിയ സർക്കാർ തങ്ങളെ കൂടുതൽ വിഷമത്തിലാക്കുകയാണെന്ന്‌ അവർ പരാതിപ്പെടുന്നു. പ്രളയം വരുത്തിവച്ച ഭയാനകസാഹചര്യത്തിൽനിന്നു സംസ്ഥാനത്തിനു കരകയറണമെങ്കിൽ ദുരിതബാധിതരായ അനേകരെ രക്ഷിക്കാനുള്ള പുനർനിർമാണത്തെ സർക്കാർശമ്പളം പറ്റുന്നവരും സഹായിച്ചേപറ്റൂ എന്ന നിലപാട്‌ സർക്കാരും ഉയർത്തിക്കാട്ടുന്നു. ഉത്സവബത്ത ദുരിതാശ്വാസനിധിയിലേക്കു വകയിരുത്തിയതിനെപ്പറ്റി സാമൂഹികമാധ്യമങ്ങളിലൂടെ പ്രതിഷേധിച്ച ഉദ്യോഗസ്ഥനെ സസ്‌പെൻഡുചെയ്തതും സാലറി ചലഞ്ചിന്‌ ‘നോപറഞ്ഞ ഇടതുസംഘടനാ പ്രവർത്തകന്റെ സ്ഥാനംമാറ്റിയതും ജീവനക്കാരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്‌. വിസമ്മതം എഴുതിക്കൊടുത്താൽ സ്ഥലംമാറ്റംപോലുള്ള പ്രതികാരനടപടികളുണ്ടാവുമെന്ന്‌ അവർ ഭയക്കുന്നു. പ്രളയദുരിതത്തിൽപ്പെട്ട അനേകായിരങ്ങളെ കരകയറ്റാനും തകർന്നുപോയ അടിസ്ഥാനസൗകര്യങ്ങൾ വീണ്ടുമുണ്ടാക്കാനും ഭീമമായ പണം ആവശ്യമുണ്ട്‌ എന്ന യാഥാർഥ്യം എല്ലാവർക്കുമറിയാം. ഇത്‌ തർക്കത്തിനും രാഷ്‌ട്രീയക്കളിക്കുമുള്ള അവസരമല്ല.
പ്രളയാനന്തര പുനർനിർമാണത്തിൽ നിർണായക പങ്കുവഹിക്കേണ്ട സിവിൽ സർവീസ്‌ ‘ശമ്പളദാനത്തിന്റെ പേരിൽ രണ്ടുതട്ടായി വിഘടിച്ചുനിൽക്കുന്നത്‌ സംസ്ഥാന താത്‌പര്യത്തിനു ഹാനികരമാവും. രണ്ടറ്റം കൂട്ടിമുട്ടിക്കാനാവാതെ പ്രാരാബ്ധങ്ങളാൽ വലയുന്നവരും നീണ്ടകാലമായി ചികിത്സയിലുള്ളവരും പ്രളയക്കെടുതിയിൽപെട്ടവരും സർക്കാർ ജീവനക്കാർക്കിടയിലുണ്ടെന്നതു മറക്കരുത്‌. ഒഴിവാക്കാനാവാത്ത കാരണങ്ങളാൽ ശമ്പളം നൽകാൻ കഴിയില്ല എന്നുപറയുന്ന ഇത്തരക്കാരെ ഒറ്റപ്പെടുത്തുന്ന സാഹചര്യം ആരുസൃഷ്ടിച്ചാലും അത്‌ മനുഷ്യത്വപരമല്ല. സംഘടനാബലത്തിന്റെ ധാർഷ്ട്യം ഇത്തരം സഹജീവികളോടു കാണിക്കാതിരിക്കാൻ ഭരണപക്ഷ യൂണിയനുകളുടെ പ്രവർത്തകർ ശ്രദ്ധിച്ചാൽ സർക്കാരിന്റെ പ്രതിച്ഛായയ്ക്കും പ്രവർത്തനങ്ങൾക്കും അത്‌ സഹായകമാവും. ഭയവും സമ്മർദവുമില്ലാത്ത അന്തരീക്ഷത്തിൽ സാലറി ചലഞ്ച്‌ വിജയത്തിലെത്തിക്കുകയാണ്‌ ഇപ്പോൾ കേരളത്തിനാവശ്യം.  സിവിൽ സർവീസ്‌ അതിന്റെ പേരിൽ തമ്മിലടിക്കുന്നത്‌ പ്രളയബാധിതരെ സഹായിക്കാൻ തികഞ്ഞ ആത്മാർഥതയോടെ രംഗത്തിറങ്ങിയ ലോകമെമ്പാടുമുള്ള നല്ലവരായ മനുഷ്യരെ അപമാനിക്കുന്നതിനു തുല്യമാണ്‌.പ്രളയബാധിതരെ സഹായിക്കാൻ  എല്ലാ മലയാളികൾക്കും കടമയുണ്ട് .

പ്രൊഫ്. ജോൺ കുരാക്കാർ


No comments: