Pages

Tuesday, September 25, 2018

വൃദ്ധരായ അച്ഛനമ്മമാരെ നോക്കാൻ തയാറിലെങ്കിൽ ,വാസയോഗ്യമായ വീടും സ്ഥലവും പണയമാക്കിജീവിതച്ചെലവും ചികിത്സച്ചെലവും കണ്ടെത്താൻ കഴിയും .


വൃദ്ധരായ അച്ഛനമ്മമാരെ നോക്കാൻ  തയാറിലെങ്കിൽ ,വാസയോഗ്യമായ വീടും സ്ഥലവും പണയമാക്കിജീവിതച്ചെലവും ചികിത്സച്ചെലവും കണ്ടെത്താൻ  കഴിയും .
വൃദ്ധരായ അച്ഛനമ്മമാരെ നോക്കാൻ  തയാറിലെങ്കിൽ ,വാസയോഗ്യമായ വീടും സ്ഥലവും പണയമാക്കി ജീവിതച്ചെലവും ചികിത്സച്ചെലവും കണ്ടെത്താൻ  കഴിയും.അച്ഛനമ്മമാരെയും വൃദ്ധജനങ്ങളെയും നോക്കാൻ കഴിയാതെ ,സർക്കാർ ആശുപത്രികളിലും ആരാധനാലയങ്ങളിലുമൊക്കെ മാതാപിതാക്കളെയും ബന്ധുക്കളെയും ഉപേക്ഷിച്ചുപോകുന്നവരുടെ എണ്ണം കൂടിവരുന്നു. ഈ സാഹചര്യത്തിലാണ്‌ പാലക്കാട് മുണ്ടൂരിൽ ഉറ്റവർ തിരിഞ്ഞുനോക്കാത്ത രാജമ്മയുടെ കാര്യത്തിലുണ്ടായ നടപടി ഒരു വഴിത്തിരിവാകുന്നത്. ഒരുപക്ഷേ, സമാനമായ കേസുകളിൽ ഇനി കേരളത്തിൽ ഉണ്ടാകാവുന്ന നടപടികൾക്ക്‌ ഇത്‌ കീഴ്‌വഴക്കമാകാനും സാധ്യതയുണ്ട്‌. മക്കളും മരുമക്കളും പരിപാലിക്കാനാവില്ലെന്ന്‌ അറിയിച്ചതോടെയാണ് സാമൂഹികസുരക്ഷാവകുപ്പ് എലപ്പുള്ളിത്തറയിലെ രാജമ്മയെ സംരക്ഷിക്കാൻ നടപടികൾ തുടങ്ങിയത്‌. ഇത്തരം കേസുകൾ പരിഗണിക്കുന്ന അധികാരിയായ ആർ.ഡി.ഒ. ആണ് റിവേഴ്‌സ് മോർട്‌ഗേജ് എന്ന നിർദേശം നൽകിയത്.60 വയസ്സുകഴിഞ്ഞവർക്ക് വാസയോഗ്യമായ വീടും സ്ഥലവും പണയമാക്കി ജീവിതച്ചെലവും ചികിത്സച്ചെലവും കണ്ടെത്താനുള്ള വഴിയാണ് റിവേഴ്‌സ് മോർട്‌ഗേജ്. 2009 മുതൽ ഈ സംവിധാനമുണ്ടെങ്കിലും പ്രയോജനപ്പെടുത്തുന്നവർ കുറവാണ്. പദ്ധതിയെപ്പറ്റിയുള്ള അജ്ഞതയും കടുത്ത നിബന്ധനകളും ഇതിന് കാരണവുമാണ്.
നോക്കാനാളില്ലാത്ത, മറ്റ് വരുമാനമില്ലാത്തവർക്ക് അവസാനകാലം അന്തസ്സോടെയും ആരോഗ്യത്തോടെയും ജീവിക്കാൻ സഹായകരമാവുന്നതാണ് പദ്ധതി. ബാങ്കുകളെ സമീപിച്ചാൽ രേഖകൾ കൃത്യമാണെങ്കിൽ പണയവസ്തുവിന്റെ മൂല്യവും അപേക്ഷകന്റെ പ്രായവും കണക്കിലെടുത്ത് നിബന്ധനകൾക്ക് വിധേയമായി തുക അനുവദിക്കും. നിശ്ചിത തുക ആദ്യവും പിന്നെ മാസംതോറുമോ മൂന്ന് മാസത്തിലൊരിക്കലോ ആറുമാസത്തിലൊരിക്കലോ ആയി കൈപ്പറ്റാം. 15 വർഷമാണ് പരമാവധി കാലാവധി. അതിനുശേഷം പുതിയ വായ്പയായി നൽകണം. തിരിച്ചടവ് സാധ്യമായില്ലെങ്കിൽ അപേക്ഷകന്റെ കാലശേഷം വസ്തു ബാങ്കിന്റേതാവും. അവകാശികൾ വായ്പ തിരിച്ചടയ്‌ക്കുകയാണെങ്കിൽ സ്വത്ത് കൈമാറും.പാവപ്പെട്ടവരെന്നോ ഇടത്തരക്കാരെന്നോ സമ്പന്നരെന്നോ വ്യത്യാസമില്ലാതെ മാതാപിതാക്കളും പ്രായമായവരും ഒറ്റപ്പെടുന്ന കാലത്ത് ഇതിനു പ്രാധാന്യമുണ്ട്‌. ഇടുപ്പെല്ലൊടിഞ്ഞ് നടക്കാനാവാതെ  ഇടിഞ്ഞുപൊളിഞ്ഞ വീട്ടിൽ ആരുമില്ലാതെ ഭക്ഷണവും വെള്ളവുമില്ലാത്ത അവസ്ഥയിലായിരുന്നു എഴുപത്തിയഞ്ചുകാരിയായ രാജമ്മ. മാസങ്ങളായി കുളിക്കാതെ, കിടന്ന പായയിൽത്തന്നെ മലമൂത്ര വിസർജനം നടത്തിയായിരുന്നു കഴിഞ്ഞിരുന്നത്. സാമൂഹികനീതി വകുപ്പ് ഇടപെട്ട് ഇപ്പോൾ വൃദ്ധസദനത്തിലാണ് ഈ അമ്മ. . സ്വത്ത് മക്കളുടെയോ ബന്ധുക്കളുടെയോ പേരിൽ അറിഞ്ഞുകൊണ്ട് എഴുതിവെച്ചാലും കബളിപ്പിച്ച് തട്ടിയെടുത്താലും തിരിച്ച് സ്വന്തം പേരിലാക്കാൻ പറ്റും. അതുകൊണ്ടുതന്നെ ശക്തവുമാണ് ഈ നിയമം. ഇങ്ങനെ തിരിച്ച് സ്വന്തം പേരിലാക്കിയശേഷം റിവേഴ്‌സ് മോർട്‌ഗേജ് എന്ന സാധ്യതയും പരിഗണിക്കാം. അതുകൊണ്ട് സ്വത്ത് തട്ടിയെടുത്ത് മാതാപിതാക്കളെ ഒഴിവാക്കിയാലും നടപടി എടുക്കാം.. എന്ത് കാരണമുണ്ടായാലും രാജ്യത്തെ ഒരു പൗരനെ നരകയാതന അനുഭവിപ്പിച്ച് മരണത്തിലേക്ക് നയിക്കുന്നത് പരിഷ്‌കൃതസമൂഹത്തിന്  ചേർന്നതല്ല.
മാതാപിതാക്കളെ പരിപാലിച്ചില്ലെങ്കിൽ സ്വത്ത് കിട്ടില്ല എന്ന ഭീഷണി ഇക്കാര്യത്തിലുണ്ടെങ്കിലും അവരുടെ പരിപാലനം ഉത്തരവാദിത്വമാണ് എന്ന ശക്തമായ ഓർമപ്പെടുത്തലാണ് ഇത്.  ആരോരുമില്ലാത്തവർക്ക് അവസാനകാലത്ത് അന്തസ്സായി ജീവിക്കാൻ സർക്കാരിന് ഇടപെടാൻ കഴിയുന്നത്‌ ആശ്വാസകരമാണെങ്കിലും മക്കൾ സ്വന്തം അച്ഛനമ്മമാരെ നോക്കാൻ സർക്കാർ നിയമപരമായി ഇടപെടേണ്ടിവരുന്ന അവസ്ഥയിലേക്ക് മലയാളിസമൂഹം എത്തിയിരിക്കുന്നത്‌ അഭിമാനകരമല്ല.രാജമ്മയുടെ സ്വത്ത് ഈടായി സ്വീകരിച്ച് ‘റിവേഴ്സ് മോർട്ട്്ഗേജ്പ്രകാരം പണം നൽകാൻ കനറാ ബാങ്കിനോട് പാലക്കാട് ആർ.ഡി.ഒ. നിർദേശിച്ചു. സ്വത്തിന്റെ അവകാശികളായ മകളും മരുമക്കളും നോക്കാൻ വിസമ്മതിച്ചതിനാലാണ് നടപടി. ഇതുപ്രകാരം രാജമ്മയുടെ കാലശേഷം അവകാശികൾക്ക് സ്വത്ത് തിരിച്ചുകിട്ടണമെങ്കിൽ ഇൗ വായ്പ തിരിച്ചടയ്ക്കണം. ഇല്ലെങ്കിൽ ജപ്തി നപടികളിലേക്ക് കടന്ന് ബാങ്കിന് കിട്ടേണ്ട തുക ഈടാക്കാം. രാജമ്മയ്ക്കാകട്ടെ റിവേഴ്സ് മോർട്ട്ഗേജ് തുക കൊണ്ട് ദൈനംദിന ചെലവുകൾ നടത്തുകയും ചെയ്യാം. 2007-ലെ മുതിർന്ന പൗരന്മാരുടെയും രക്ഷിതാക്കളുടെയും പരിപാലന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ സംസ്ഥാനത്ത് ആദ്യമായാണ് റിവേഴ്‌സ് മോർട്ട്ഗേജിനുള്ള നിർദേശം.20 സെന്റ് സ്ഥലവും വീടുമാണ് രാജമ്മയ്കുള്ളത്. ഭർത്താവും ആൺമക്കളും മരിച്ചെങ്കിലും മകളും മരുമക്കളുമൊക്കെയുണ്ട്. എന്നാൽ, അവർ നോക്കാൻ തയ്യാറായില്ല.
േകസ് ആർ.ഡി.ഒ. കാവേരിക്കുട്ടിയുടെ മുന്നിലെത്തി. അമ്മയെ നോക്കാനാകില്ലെന്ന് മകളും മരുമക്കളും നിലപാടെടുത്തു. ഇതോടെയാണ് സ്വത്ത് ഈടായി സ്വീകരിച്ച് റിവേഴ്സ് മോർട്ട്ഗേജ് നൽകാൻ പാലക്കാട്ടെ ലീഡ് ബാങ്കായ കനറാ ബാങ്കിന് ആർ.ഡി.ഒ. നിർദേശം നൽകിയത്.സ്വന്തം വീട് ബാങ്കിന് ഈടായി നൽകി നിശ്ചിത തുക മാസം ബാങ്ക് നൽകുന്നതിനെയാണ് റിവേഴ്സ് മോർട്ട്ഗേജ് എന്നു പറയുന്നത്.എന്നാൽ, റിവേഴ്ന് മോർട്ഗേജിൽ നിശ്ചിത തുക ആദ്യമോ ഓരോ മാസമോ ഓരോ പാദവാർഷികമോ ആയി ബാങ്കിന്റെ നിബന്ധനകൾക്കനുസരിച്ച് ലഭിക്കും. വായ്പയായതിനാൽ നികുതിയുണ്ടാകില്ല. മാതാപിതാക്കളെ സംരക്ഷിക്കാൻ മക്കളും മരുമക്കളും തയാറാകണം .

പ്രൊഫ്. ജോൺ കുരാക്കാർ




No comments: