Pages

Tuesday, August 14, 2018

കനത്ത മഴ തുടരുന്നു, 33 ഡാമുകൾ തുറന്നു;



കനത്ത മഴ തുടരുന്നു, 33 ഡാമുകൾ തുറന്നു; ദമ്പതികളടക്കം അഞ്ചു മരണം
സംസ്ഥാനത്ത് ദുരന്തത്തിന്റെയും കഷ്ടപ്പാടിന്റെയും അസാധാരണസാഹചര്യം സൃഷ്ടിച്ച് കനത്ത മഴ തുടരുന്നു. കനത്ത മഴയില്ഇടുക്കി, മലപ്പുറം, തൃശൂര്ജില്ലകളിലായി അഞ്ചു പേർ മരിച്ചു. മൂന്നാറില്പോസ്റ്റ് ഓഫിസിനു സമീപം ലോഡ്ജ് തകര്ന്നുവീണ് ഒരാള്മരിച്ചു. കുടുങ്ങിക്കിടന്ന ഏഴുപേരെ നാട്ടുകാര്രക്ഷിച്ചു. മലപ്പുറം പുളിക്കല്കൈതക്കുണ്ടയില്വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണ് കണ്ണനാരി അസീസും ഭാര്യ സുനീറയും മരിച്ചു. തൊട്ടടുത്ത മുറിയില്ഉറങ്ങിക്കിടക്കുകയായിരുന്ന മക്കള്രക്ഷപെട്ടു. ഒരു കുട്ടി കുടുങ്ങിക്കിടക്കുന്നതായി സംശയുണ്ട്. തൃശൂര്വലപ്പാട് പൊട്ടിവീണ വൈദ്യുതി കമ്പിയില്തട്ടി ഷോക്കേറ്റാണ് മല്സ്യത്തൊഴിലാളി രവീന്ദ്രന്മരിച്ചത്. റാന്നി ഇട്ടിയപ്പാറയില്മുങ്ങിയ വീട്ടില്ഷോക്കേറ്റു ചുഴുകുന്നില്ഗ്രേസി മരിച്ചു.

ചരിത്രത്തിലാദ്യമായി 33 ഡാമുകള്ഒരേസമയം തുറന്നു. പേമാരിയും പമ്പ അണക്കെട്ടില്നിന്ന് തുറന്നുവിട്ട വെള്ളവും പമ്പാനദിയില്വെള്ളപ്പൊക്കം സൃഷ്ടിച്ചു. റാന്നി ടൗണ്‍, ഇട്ടിയപ്പാറ, വടശേരിക്കര, ആറന്മുള സത്രക്കടവ് തുടങ്ങിയ പ്രദേശങ്ങള്വെള്ളത്തിനടിയിലായി. ആറന്മുള, തിരുവല്ല മേഖലകളില്പമ്പാതീരത്തുനിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. വെള്ളപ്പൊക്കം രൂക്ഷമായ അപ്പര്കുട്ടനാട് മേഖലയിലെ സ്ഥിതി കൂടുതല്സങ്കീര്ണമാകും. പെരിങ്ങല്ക്കുത്ത് ഉള്പ്പെടെയുള്ള ഡാമുകള്തുറന്നുവിട്ടതോടെ ചാലക്കുടിപ്പുഴയില്വെള്ളപ്പൊക്കമുണ്ടായി. ചാലക്കുടി പട്ടണമടക്കം വെള്ളപ്പൊക്ക ഭീഷണിയിലാണ്. അതിരപ്പള്ളി വാഴച്ചാല്വിനോദസഞ്ചാരകേന്ദ്രങ്ങള്അടച്ചു . ചാലക്കുടി, വാല്പ്പാറ റൂട്ടില്ഗതാഗതം സ്തംഭിച്ചു. മലങ്കര അണക്കെട്ടിലെ അഞ്ചുഷട്ടറുകളും ഒന്നരമീറ്റര്വീതം ഉയര്ത്തി. തെന്മല ഡാമിന്റെ ഷട്ടറുകള്‍ 120 സെന്റീമീറ്റര്ഉയര്ത്തി
Prof.John Kurakar


No comments: