കർണാടകയിലെ ലക്ഷ്യം
തെറ്റുന്ന രാഷ്ട്രീയക്കളി.
കർണാടകനിയമസഭയില്
കേവല ഭൂരിപക്മല്ലാത്ത കക്ഷിയെ മന്ത്രിസഭ രൂപീകരിക്കാന്
ക്ഷണിച്ച ഗവര്ണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണ് .കേന്ദ്രഭരണകക്ഷിയുടെ താല്പര്യങ്ങള്
നടപ്പാക്കാനും ജനാധിപത്യത്തെ ഹനിക്കാനുമുള്ള ശ്രമമാണ് കർണ്ണാടകയിൽ നടന്നത് .ഏറ്റവും കൂടുതൽ സീറ്റ് കിട്ടിയ പാർട്ടിക്ക് രണ്ടാമതുള്ള
പാർട്ടിയെക്കാൾ ആറു ലക്ഷം വോട്ടുകൾ കുറവായിരുന്നു.
ഭൂരിപക്ഷം തെളിയിക്കാൻ സമയം നൽകണമെന്ന ബിജെപിയുടെ ആവശ്യം തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. വോട്ടെടുപ്പിന് രഹസ്യബാലറ്റ് വെണമെന്ന ബിജെപിയുടെ ആവശ്യവും കോടതി തള്ളി.ചരിത്രത്തിൽ അത്യപൂർവമായ ഒന്നായിരുന്നു ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലർച്ചെയും സുപ്രീംകോടതിയിൽ അരങ്ങേറിയ നിയമയുദ്ധം.സ്വതന്ത്ര ജനാധിപത്യ ഇന്ത്യ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഭരണഘടനയുടെ അവഹേളനത്തിനും രാഷ്ട്രീയ കുതിരക്കച്ചവടത്തിനും പരമാവധി സൗകര്യം അനുവദിച്ചിരിക്കുകയായിരുന്നു
ഗവര്ണറും ഭരണകൂടവും.ജനാധിപത്യത്തെ കാത്തുസൂക്ഷിക്കുന്നത് കോടതികൾ തന്നെയാണ് .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment