Pages

Friday, May 18, 2018

പരിശുദ്ധ . ദിദിമോസ് ബാവായുടെ 4-മത് ഓര്‍മ്മപ്പെരുന്നാള്‍ 20 മുതല്‍ 26 വരെ പത്തനാപുരം താബോര്‍ ദയറായില്‍

പരിശുദ്ധ . ദിദിമോസ് ബാവായുടെ  4-മത് ഓര്മ്മപ്പെരുന്നാള്‍ 20 മുതല്‍ 26 വരെ പത്തനാപുരം താബോര്ദയറായില്

പരിശുദ്ധ ദിദിമോസ് ബാവാ തിരുമേനിയുടെ 4-ാമത് ഓര്‍മ്മപ്പെരുന്നാള്‍ പത്തനാപുരം താബോര്‍ ദയറായില്‍ 2018 മെയ് മാസം 20 മുതല്‍ 26 വരെ തീയതികളില്‍ കൊണ്ടാടുന്നു. സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമനസ്സുകൊണ്ട് നേതൃത്വം നല്‍കും. 20-ാം തീയതി വൈകുന്നേരം 6.45 നടക്കുന്ന ഉദ്ഘാടന സമ്മേളനം അഭി.ഡോ. സഖറിയാസ് മാര്‍ അപ്രേം തിരുമേനി നിര്‍വ്വഹിക്കും. 21-ാം തീയതി വൈകുന്നേരം 7-ന് അഭി. ഡോ. യാക്കോബ് മാര്‍ ഐറേനിയസ് തിരുമേനി വചനശുശ്രൂഷ നടത്തും. 22-ാം തീയതി 7-ന് ഫാ.ഡോ. വര്‍ഗീസ് വര്‍ഗീസ് വചനശുശ്രൂഷ നടത്തും. 23-ാം തീയതി രാവിലെ 10-ന് നടക്കുന്ന കുടുംബസംഗമത്തിന് ഡോ. ബിജു ടെറന്‍സ് നേതൃത്വം നല്‍കും. വൈകുന്നേരം 7-ന് വെരി.റവ. മത്തായി ഇടയനാല്‍ കോര്‍ എപ്പിസ്കോപ്പാ വചന ശുശ്രൂഷ നടത്തും. 24-ാം തീയതി വൈകുന്നേരം 7-ന് ഫാ. ഷിനു കെ. തോമസ് വചന ശുശ്രൂഷ നടത്തും. 25-ാം തീയതിയിലെ റാസ കല്ലുംകടവ് കുരിശടിയില്‍ നിന്നും ആരംഭിക്കും. വൈകുന്നേരം 7.15-ന് അഭി.ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് തിരുമേനി അനുസ്മരണ പ്രഭാഷണം നടത്തും. 26-ാം തീയതി പരി. കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, കബറിങ്കള്‍ ധൂപപ്രാര്‍ത്ഥന, ആശീര്‍വാദം എന്നിവയോടു കൂടി പെരുന്നാള്‍ സമാപിക്കുമെന്ന് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, സൂപ്പീരിയര്‍ ഫാ. യൗനാന്‍ ശാമുവേല്‍ റമ്പാന്‍, കണ്‍വീനര്‍ ഫാ. രാജന്‍ മാത്യു എന്നിവര്‍ അറിയിച്ചു.

Prof. John Kurakar

No comments: