Pages

Saturday, April 21, 2018

കാലത്തിൻറെ പിറകെപോകുന്ന സി.പി.എം.


കാലത്തിൻറെ 
 പിറകെപോകുന്ന സി.പി.എം.

മാറിമാറി വരുന്ന കാലത്തിൻറെ കുളമ്പടി ശബ്ദം ഉൾകൊള്ളാൻ കഴിയാത്ത പാർട്ടിയായി സി.പി.എം. മാറിക്കഴിഞ്ഞു .ഇന്ത്യയിൽ അതിശക്തമായി വളർന്നുനിൽക്കുന്ന ബി.ജെ.പി.യെ ചെറുക്കാൻ കോൺഗ്രസുമായി കൈക്കോർക്കണമെന്ന യെച്ചൂരിയുടെ അഭിപ്രായം ഉൾകൊള്ളാൻ  സി.പി.എം. ന് ഇപ്പോഴും കഴിയുന്നില്ല .കോൺഗ്രസുമായി ഒരുതരത്തിലുള്ള സഖ്യവുംവേണ്ടന്നാണ് ദീർഘകാലത്തെ  ചർച്ചക്കും സമ്മേളനത്തിനും ശേഷം തീരുമാനമായത് .
മുഖ്യരാഷ്ട്രീയ എതിരാളിയായ ബി.ജെ.പി.യെ നേരിടാൻ കോണ്ഗ്രസ്സിന്റെ  സഖ്യമില്ലാതെ സി.പി.എം. ന് കഴിയുമോ ?കോൺഗ്രസല്ല ബി.ജെ.പി.യാണ് മുഖ്യശത്രുവെന്ന നിലപാടിൽ എത്തിച്ചേരാൻ തന്നെ  സി.പി.എമ്മിന്  കഴിഞ്ഞിട്ടുണ്ടോ  എന്ന് സംശയിക്കേണ്ടിയിരിക്കുന്നു  . പാർട്ടിക്കു ഭരണമുണ്ടായിരുന്ന  സംസ്ഥാനങ്ങളുടെ  സ്ഥിതി വിലയിരുത്തുന്നത് നല്ലതാണ് .ചരിത്രത്തിൽ നിന്ന് അവർ ഒന്നും പഠിക്കുന്നില്ല . ഭാവിയെക്കുറിച്ചു ചിന്തിക്കുന്നതുമില്ല .കാലത്തിൻറെ പിറകെ വെറുതെ പോകുകയാണ് .

പ്രൊഫ്. ജോൺകുരാക്കാർ


No comments: