Pages

Saturday, April 21, 2018

ജലത്തിനുവേണ്ടിയുള്ളയുദ്ധം ഇന്ത്യയിൽ തന്നെ തുടങ്ങിക്കഴിഞ്ഞു


ജലത്തിനുവേണ്ടിയുള്ളയുദ്ധം
ഇന്ത്യയിൽ തന്നെ തുടങ്ങിക്കഴിഞ്ഞു

ഇന്നലെകളിൽ യുദ്ധങ്ങൾ ഭൂമിക്കു വേണ്ടിയായിരുന്നു.  ഇനി ഒരു ലോകമഹായുദ്ധം ഉണ്ടാകുന്നുവെങ്കിൽ അത് ജലത്തിനുവേണ്ടി ആയിരിക്കുമെന്ന്  പരിസ്ഥിതി ശാസ്ത്രകാരന്മാർ പ്രവചിച്ചിരിക്കുകയാണ് .അതിൻറെ തുടക്കം ഭാരതത്തിൽ കണ്ടുതുടങ്ങിയിരിക്കുന്നു .രാജ്യത്തെ നാലു നദികൾ കേന്ദ്രസർക്കാരിന് സമ്മാനിക്കുന്നതു ചില്ലറ തലവേദനയൊന്നുമല്ല.  കർണാടകയും തമിഴ്നാടും തമ്മിലുള്ള കാവേരി നദീജല തർക്കം രൂക്ഷമായിരിക്കുകയാണ് .കാവേരി നദീജലം കർണാടക, തമിഴ്നാട്, കേരളം, പുതുച്ചേരി സംസ്ഥാനങ്ങൾക്കിടയിൽ വിഭജിക്കുന്നതു സംബന്ധിച്ചു കൃത്യമായ പദ്ധതി പ്രഖ്യാപിക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടതോടെയാണ്, 44 വർഷം കത്തിനിന്ന ജലപ്രശ്നം വീണ്ടും ആളിത്തുടങ്ങിയത്.
ഏതാനം ദിവസംമുൻപ്  നരേന്ദ്ര മോദി തമിഴ്നാട്ടിലെത്തിയപ്പോൾ ഉയർന്ന പ്രതിഷേധത്തിന്റെ വ്യാപ്തി ഭയങ്കരമാണ് .സർക്കാരിനെകുഴപ്പത്തിലാക്കുന്ന രണ്ടാമത്തെ നദിയാണ് മഹാരാഷ്ട്ര, കർണാടക, ഗോവ സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന മഹാദായി. ഗോവയിൽ നദിയുടെ പേര് മണ്ഡോവി എന്നാണ്. മൂന്നു സംസ്ഥാനങ്ങളും തമ്മിൽ വർഷങ്ങൾ നീണ്ട തർക്കമുണ്ട് ഈ നദിയിലെ ജലത്തിന്റെ പേരിൽ.വരൾച്ചാബാധിതമായ അഞ്ചു വടക്കൻ കർണാടക ജില്ലകളിലെ കർഷകർ മഹാദായിയിലെ ജലത്തിനായി പ്രക്ഷോഭത്തിലാണ്. എന്നാൽ, നദിയിൽ കർണാടക ജലപദ്ധതികൾ നിർമിക്കുന്നതിനെ ഗോവ അതിശക്തമായി എതിർക്കുന്നു. ഒഡീഷയും ഛത്തീസ്ഗഡും തമ്മിലുള്ള മഹാനദി തർക്കമാണ് മറ്റൊന്ന് .പുതിയ ഡാമുകളും തടയണകളും നിർമിച്ച് ഛത്തീസ്ഗഡ് മഹാനദിയിലെ ജലം തടയുകയാണെന്നാണ് ഒഡീഷയുടെ ആക്ഷേപം. ഗംഗാനദി ശുദ്ധീകരിക്കുമെന്ന പ്രധാനമന്ത്രി മോദിയുടെ സ്വപ്നവും ഫലപ്രാപ്തിയിലെത്തിയില്ല .
 “ലോകത്ത് ജലത്തിനുവേണ്ടിയുള്ള യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള സാദ്ധ്യത വിദൂരത്തല്ല...ഇന്ത്യയുടെ ജീവനാഡിയായ പുണ്യനദി ഗംഗ ശ്വാസം മുട്ടി മരിക്കുകയാണു്.  ഇവിടെയും മലിനീകരണവും, ജലത്തിന്റെ അമിത ഉപഭോഗവും, കാലവസ്ഥാവ്യതിയാനവുമൊക്കെത്തന്നെയാണ്  കാരണങ്ങൾ. ചൈനയിൽ അനിയന്ത്രിതമായ ഉപഭോഗം മൂലം നദികളും, ഭൂഗർഭ ജല സംഭരണികളും വറ്റി വരണ്ടുകൊണ്ടിരിക്കുന്നു.  കൃഷിയോഗ്യമായിരുന്ന ഭൂപ്രദേശങ്ങൾ മരുഭൂവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.  ജലസ്രോതസുകളെല്ലാം മലിനീകരണം കൊണ്ടു വീർപ്പുമുട്ടുന്നു. ജലത്തിനുവേണ്ടിയുള്ള ജനകീയ പ്രഖോഭങ്ങൾ രൂക്ഷമാകുന്നു.ഇരുപത്തൊന്നാം നൂറ്റാണ്ടിലെ നീലസ്വർണ്ണമെന്നാണു ജലത്തെ ആധുനിക സാമ്പത്തിക ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. ജലശ്രോതസുകൾ  സംരക്ഷിക്കുകയും ജലം കരുതി ഉപയോഗിക്കുകയും വേണം .

പ്രൊഫ്. ജോൺ കുരാക്കാർ




No comments: