Pages

Monday, April 16, 2018

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉപവാസം നടത്തിയതുകൊണ്ട് എന്തുപ്രയോജനം ?


പ്രധാനമന്ത്രി നരേന്ദ്ര മോഡി
ഉപവാസം നടത്തിയതുകൊണ്ട് എന്തുപ്രയോജനം ?

ഉപവാസം അതി  മഹത്തായ സമരമാർഗ്ഗം തന്നെയാണ് . ദേശീയ പ്രസ്ഥാനകാലത്ത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ഗാന്ധിജി നടത്തിയ ഉപവാസ സമരങ്ങൾ ഇന്നും ഇന്ത്യക്കാരനിൽ ആവേശമുളവാക്കുന്നതാണ്. എന്നാൽ, ഇന്ത്യ ഭരിക്കുന്ന, രാജ്യത്തിന്റെ സർവാധികാരവും തന്നിലേക്ക് തന്നെ കേന്ദ്രീകരിച്ചിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുംമറ്റ് നേതാക്കളും ഉപവാസ സമരം വിചിത്രമായിരിക്കുന്നു .
Prime Minister Narendra Modi observed a day-long fast along with all the members of Parliament (MPs) of Bharatiya Janata Party (BJP) to send out a strong message that the Union government was not responsible for the recent washout of the second half of the budget session.Blaming the Congress-led opposition for the deadlock in both the houses of Parliament during the recently concluded session, BJP leaders said that there were several crucial bills which could not be taken up for discussion because of the disruption caused collectively by opposition parties.
പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ബഹളത്തിലും പ്രതിഷേധത്തിലും മുങ്ങിയതിനാലാണ് പ്രധാനമന്ത്രിയുടെ ഉപവാസ സമരം എന്നാണ്  പറയുന്നത്. ആരാണ് സഭ സ്തംഭിപ്പിച്ചത്, എന്തുകൊണ്ടാണ് അവിശ്വാസപ്രമേയാവതരണത്തിനുള്ള ജനാധിപത്യാവകാശംപോലും പ്രതിപക്ഷത്തിന് നിഷേധിച്ചത് .ഈ ഉപവാസ സമരത്തിന് ഒരു പ്രസക്തിയും കാണുന്നില്ലഉപവാസത്തിന് ചെന്നൈയിൽ എത്തിയ പ്രധാനമന്ത്രിക്കെതിരെ വൻപ്രതിഷേധമാണ് ഉയർന്നത്. കാവേരി വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് തമിഴ് ജനത വീടുകളിൽ കറുത്തകൊടികളുയർത്തിയും കറുത്തവസ്ത്രം ധരിച്ചും കറുത്തകൊടികളേന്തിയുമാണ്  പ്രതിഷേധം സംഘടിപ്പിച്ചത്.
ഇപ്പോൾ ഇന്ത്യ നേരിടുന്ന പ്രശ്‍നങ്ങൾ ഒരു ഉപവാസംകൊണ്ടോ ചെപ്പടിവിദ്യകൾ കൊണ്ടോ മറികടക്കാനാകുന്നതല്ല .പണ്ട് ഉപവാസസമരത്തിലൂടെ പ്രതിപക്ഷം അധികാരികളിൽ നിന്ന് നേടിയിരുന്നു .ഇപ്പോൾ പ്രതിപക്ഷത്തിൻറെ ഉപവാസസമരത്തോടുള്ള കേന്ദ്രസർക്കാരിൻറെ നിലപാട് എന്താണ് ?രാജ്യത്തിന്റെ സർവാധികാരി തന്നെ ഉപവാസ സമരം നടത്തിയത് വിചിത്രമായി .

പ്രൊഫ്. ജോൺ കുരാക്കാർ

No comments: