Pages

Friday, April 20, 2018

ഹർത്താലെന്നു കേട്ടാൽ ബഹുഭൂരിപക്ഷം മലയാളികളുംവീടിനുള്ളിലിരുന്ന് ആഘോഷിക്കുകയാണ് .


ഹർത്താലെന്നു കേട്ടാൽ ബഹുഭൂരിപക്ഷം മലയാളികളുംവീടിനുള്ളിലിരുന്ന് ആഘോഷിക്കുകയാണ്  .
കേരളത്തിൽ ആർക്കും ഹർത്താൽ നടത്തി വിജയിപ്പിക്കാം ,ആഴ്‌ചയിൽ ഒന്നോ രണ്ടോ നടത്തിയാലും കുഴപ്പമില്ല .സാമൂഹികമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്താലും മതി .അതിൻറെ കർത്തൃത്വം ആരും തെരക്കാറില്ല . ഈർക്കിൽ പാർട്ടികളും ആളില്ലാ പ്രസ്ഥാനങ്ങളുംപോലുംകേരളത്തിൽ ഹർത്താൽ നടത്തി ജനത്തെ വട്ടംകറക്കാൻ കഴിയും . ആരു പ്രഖ്യാപിച്ചാലും മലയാളികൾ നടപ്പിലാകുകയും വിജയിക്കുകയും ചെയ്യും .ദേ​ശീ​യ ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടാ​ൽ​പോ​ലും ഡ​ൽ​ഹി, മും​ബൈ, ബം​ഗ​ളൂ​രു, ചെ​ന്നൈ തു​ട​ങ്ങി​യ വ​ൻ​ന​ഗ​ര​ങ്ങ​ളി​ലൊ​ക്കെ ജ​ന​ജീ​വി​തം സാ​ധാ​ര​ണ​നി​ല​യി​ലാ​യി​രി​ക്കും. അ​വി​ടെ​യൊ​ന്നും ആ​രും ആ​രു​ടെ​യും​മേ​ൽ ഹ​ർ​ത്താ​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കാ​റി​ല്ല.
കേ​ര​ള​ത്തി​ൽ ഇ​ത്ര​യും കാ​ലം പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ഹ​ർ​ത്താ​ലു​ക​ൾ​ക്കെ​ല്ലാം ഉ​ട​മ​സ്ഥ​ർ ഉ​ണ്ടാ​യി​രു​ന്നു.ഏതാനം ദിവസം മുൻപ് കേരളം ഉടമയില്ലാത്ത ഒരു ഹർത്താൽ അനുഭവിച്ചു. ആരു പ്രഖ്യാപിച്ചെന്ന് ആർക്കുമറിയാത്ത ഒരു ഹർത്താൽ. സോഷ്യൽ മീഡിയയിലൂടെയാണ്‌ ഹർത്താലിന് ആഹ്വാനമുണ്ടായത്.പക്ഷെ  ഈ ഹർത്താലിന്റെ മറവിൽ  വർഗ്ഗീയവാദികളും സാമൂഹ്യദ്രോഹികളും  അഴിഞ്ഞാടുകയാണ് പലപ്പോഴും .ഏതാനം ദിവസം മുൻപ് സാമൂഹികമാധ്യമങ്ങളിലൂടെ ആഹ്വാനംചെയ്ത്  നടത്തിയ  അക്രമാസക്തമായ ഹർത്താൽ കേരളത്തിലെ പ്രതിഷേധസമരങ്ങളുടെ ചരിത്രത്തിലെ കറുത്ത അധ്യായമാണ്..
വർഗീയ കലാപമുണ്ടാക്കാനേഈ  കർത്താവില്ലാത്ത  ഹർത്താന് കഴിഞ്ഞുള്ളു .ജമ്മു കശ്മീരിലെ കഠുവയിൽ കൂട്ടബലാൽസംഗത്തിന് ഇരയായി എട്ടുവയസ്സുള്ള ബാലിക കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചായിരുന്നു ഈ ഹർത്താലാഹ്വാനം. രാജ്യം വിറങ്ങലിച്ചുപോയ ആ പൈശാചികകൃത്യത്തെ ജാതിമത കക്ഷിഭേദമില്ലാതെ  എല്ലാവരും  ഒരു സംഭവമായിരുന്നു .സമൂഹവിരുദ്ധർ നടത്തിയ ഈ അക്രമപരമ്പരയിൽ പലേടത്തും ജനജീവിതം താറുമാറായി. ഒട്ടേറെ പോലീസുകാർക്ക് പരിക്കേറ്റു. അഞ്ഞൂറോളംപേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.  സാമൂഹിക മാധ്യമങ്ങളെ ദുരുപയോഗപ്പെടുത്തി രാജ്യത്ത് പലേടത്തും വർഗീയസംഘർഷങ്ങൾ ആസൂത്രണം ചെയ്യുന്ന ഈ കാലഘട്ടത്തിൽ  പോലീസും ഭരണകൂടവും  സാമൂഹ്യ മാധ്യമങ്ങളെ ദിവസവും നീരീക്ഷിക്കേണ്ടതുണ്ട് .
ജനങ്ങളിൽ ഓരോരുത്തരുടെയും അഭിപ്രായങ്ങളെ പൊതുമണ്ഡലത്തിന്റെ ഭാഗമാക്കാനുള്ള സുതാര്യമായ ചരിത്രസന്ദർഭമാണ് സാമൂഹികമാധ്യമങ്ങൾ സൃഷ്ടിച്ചിട്ടുള്ളത്.  ജനങ്ങൾക്കിടയിൽ ചേരിതിരിവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹിക മാധ്യമങ്ങളിലൂടെ ആഹ്വാനംചെയ്ത് പ്രചരിപ്പിച്ച ഈ ഹർത്താൽ കേരളീയസമൂഹത്തിന്റെ ശക്തിയും ദൗർബല്യവും ഒരേസമയം വെളിപ്പെടുത്തുന്നു.വ്യാജ ഐഡികള്‍ ഉപയോഗിച്ചാണ് ഹര്‍ത്താല്‍ പ്രചരിപ്പിച്ചതെന്ന് പോലീസ് കരുതുന്നു.യുവജനങ്ങളുടെ  ശക്തമായ  പ്രചാരണ മാധ്യമമായി  സോഷ്യൽ മീഡിയ മാറിക്കഴിഞ്ഞു .


പ്രൊഫ്. ജോൺ കുരാക്കാർ


No comments: