Pages

Friday, April 20, 2018

ഡിജിറ്റൽ ഇടപാടുകൾ സ്വപ്‌നം കാണുമ്പോഴും ഭാരതത്തിൻറെ യഥാർഥ സ്ഥിതി ഭരണാധികാരികൾ കാണുന്നില്ല .


ഡിജിറ്റൽ ഇടപാടുകൾ  സ്വപ്നം കാണുമ്പോഴും ഭാരതത്തിൻറെ
യഥാർഥ സ്ഥിതി ഭരണാധികാരികൾ കാണുന്നില്ല .
കറൻസി ക്ഷാമം രാജ്യത്തെ സാധാരണ ജനങ്ങളുടെ സാന്പത്തിക ഇടപാടുകളെ  വീണ്ടും രൂക്ഷമായി ബാധിക്കുന്ന സാഹചര്യംഉണ്ടായികൊണ്ടിരിക്കുകയാണ് .രാജ്യത്തെ നോട്ടുക്ഷാമം തീരുകയാണെന്നും പ്രശ്നങ്ങളെല്ലാം അവസാനിച്ചുവെന്നും കേന്ദ്ര സർക്കാർ പറയുന്നു. പക്ഷേ, എടിഎമ്മുകൾ പലതും കാലിയാണ്. ജനത്തിന്റെ കയ്യിൽ പണമില്ല. ആന്ധ്രപ്രദേശ്, തെലുങ്കാന, കർണാടക, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ബിഹാർ എന്നിവിടങ്ങളിലാണ് കറൻസി ക്ഷാമം ഏറെ രൂക്ഷമായിരിക്കുന്നത്. ഇവിടെ ഒട്ടുമിക്ക ഓട്ടമേറ്റഡ് ടെല്ലർ മെഷീനുകളും(എടിഎം) കാലിയാണ്. ഭാരതത്തിൽ  ഇപ്പൊഴും മുപ്പതു ശതമാനത്തിലേറെ ജനങ്ങൾ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരാണ് .

ഗ്രാമീണ ജനതയുടെ സാന്പത്തിക ഇടപാടുകളിൽ ഏറെയും ഇപ്പോഴും കറൻസിയിൽത്തന്നെ. ഇതിലൊക്കെ ചെറിയ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. അതു തുടരുകയും ചെയ്യട്ടെ. കള്ളപ്പണം കണ്ടെത്താനും സാന്പത്തിക കുറ്റവാളികളെ പിടികൂടാനുമൊക്കെ ലക്ഷ്യമിട്ടാണ് നോട്ടു നിരോധനം കൊണ്ടുവന്നത്. പക്ഷേ, പ്രചാരത്തിലുണ്ടായിരുന്ന കറൻസിയിൽ 99 ശതമാനവും തിരികെയെത്തിയെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയതോടെ അതും പ്രയോജനമില്ലാതെയായി .രാജ്യത്തെ രണ്ടു ലക്ഷത്തിലേറെ വരുന്ന എടിഎമ്മുകളിൽ 75 ശതമാനവും പൊതുമേഖലാ ബാങ്കുകളുടേതാണ്. ഏറ്റവും കൂടുതൽ പണം കൈകാര്യം ചെയ്യുന്നത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മുകളിലൂടെയാണ്. വിവിധ എടിഎമ്മുകളിൽനിന്നും കഴിഞ്ഞ ഒരു മാസത്തിനുള്ളിൽത്തന്നെ സാധാരണയിൽനിന്നു വ്യത്യസ്തമായി വളരെക്കൂടുതൽ കറൻസി പിൻവലിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങൾ മനസിലാക്കിയിട്ടും കറൻസി ലഭ്യത ഉറപ്പാക്കാൻ ബന്ധപ്പെട്ടവർക്കു കഴിഞ്ഞില്ല.പ്രതിസന്ധി മറികടക്കാൻ? 70,000 കോടി മുതൽ ലക്ഷം കോടി വരെ രൂപ അധികമായി വേണമെന്നാണു സാമ്പത്തിക വിദഗ്ധരുടെ നിഗമനം.

 രണ്ടായിരം രൂപയുടെ നോട്ടുകൾ പലരും പൂഴ്ത്തിവയ്ക്കുന്നതായി കിംവദന്തികൾ പരക്കുന്നു. ഇത്തരത്തിലുള്ള കിംവദന്തികൾ ജനങ്ങളിൽ ആശങ്ക ഉളവാക്കും. വൻ ബാങ്ക് തട്ടിപ്പുകളും മറ്റും  ബാങ്കുകളിലുള്ള വിശ്വാസ്യതയെ ബാധിച്ചിട്ടുണ്ട്.കറൻസിരഹിത  സമ്പദ് വ്യവസ്ഥ  നല്ലതുതന്നെയാണ് .പക്ഷെ അത് വളരെ സാവകാശത്തിലെ നടക്കുകയുള്ളൂ .വീണ്ടും കറൻസി ക്ഷാമം എന്തുകൊണ്ടു സംഭവിച്ചുഎന്നത് ദുരൂഹമാണ്. ഇത്രയും നോട്ടുകൾ പ്രചാരത്തിലായതിനെത്തുടർന്നാണ് രണ്ടായിരം രൂപയുടെ നോട്ടുകളുടെ അച്ചടി നിർത്തിവച്ചത്. ഇതിനിടെ ഇരുനൂറിന്റെ പുതിയ നോട്ടും ഇറക്കി. ഇതിനിടെ ഉയർന്ന മൂല്യമുള്ള നോട്ടുകൾ പിൻവലി ക്കുമെന്ന പ്രചാരണം ജനങ്ങളിൽ അനാവശ്യ ആശങ്ക ഉളവാക്കുന്നു.ഭാരതത്തിൽ ബഹുഭൂരിപക്ഷം ജനങ്ങ കറൻസി ഇടപാടുകളാണു നടത്തുന്നത്. അതു സാവധാനമേ ഡിജിറ്റൽ രീതിയിലേക്കു മാറ്റിയെടുക്കാനാവൂ. വികസിത രാജ്യങ്ങൾപോലും കറൻസി ഇടപാടുകൾ പാടേ ഇല്ലാതാക്കിയല്ല . പാവപെട്ട ജനങ്ങളെ നെട്ടോട്ടമോടിക്കുന്ന സ്ഥിതി  മാറ്റാൻ കേന്ദ്രസർക്കാരിന് കഴിയില്ലേ .



പ്രൊഫ്. ജോൺ കുരാക്കാർ


No comments: