കേരളത്തിലെ സർവകലാശാലകൾ
കാലത്തിനനുസരിച്ച്മാറേണ്ടിയിരിക്കുന്നു
.
ഉന്നതവിദ്യാഭ്യാസരംഗത്തു കേരളം പിന്നോക്കം പോകുന്നവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു .നമ്മുടെ സർവകലാശാലകൾ പഴഞ്ചൻ രീതിയിൽ തന്നെ പോകുകയാണ് .പലപ്പോഴും കോഴ്‌സ് സമയത്ത് പൂർത്തിയാക്കുന്നില്ല
,പരീക്ഷ യഥാസമയം നടത്തുന്നില്ല ,പരീക്ഷ ജയിച്ചശേഷം അതിന്റെ സർട്ടിഫിക്കറ്റൊന്നു വാങ്ങിയെടുക്കാൻതന്നെ വിദ്യാർഥികൾ നെട്ടോട്ടമോടേണ്ടിവരുന്നു. കൂടുതൽ മികവു സൃഷ്ടിക്കാൻ മികച്ച കോളജുകൾക്കു സ്വയംഭരണാവകാശം കൊടുത്തതിനെ നിഷ്ഫലമാക്കാൻ ചിലർ നിരന്തരശ്രമം നടത്തുകയും ചെയ്യുന്നു. പരീക്ഷ പാസായാലും വിദ്യാർഥികൾക്കു സർട്ടിഫിക്കറ്റ് കിട്ടാൻ മാസങ്ങളും വർഷങ്ങളും കാത്തിരിക്കേണ്ട അവസ്ഥ ഇവിടത്തെ പല സർവകലാശാലകളിലുമുണ്ട്. മറ്റു പല
സംസ്ഥാനങ്ങളിലും വളരെ നേരത്തേതന്നെ ഓട്ടോണമസ് കോളജുകൾ നിലവിൽ വന്നിരുന്നു.
ഏറെ വൈകിയാണെങ്കിലും, സംസ്ഥാനത്ത് ഉന്നത നിലവാരം പുലർത്തുന്ന 19 കോളജുകൾക്കു സ്വയംഭരണാവകാശം അനുവദിച്ചു. പക്ഷേ, ആ കോളജുകളെ എങ്ങനെയെല്ലാം
സമ്മർദത്തിലാക്കാം എന്നാണു ബന്ധപ്പെട്ടവർ നോക്കുന്നത് സർവകലാശാലകളും
സർക്കാരും ഗവേഷണം നടത്തുന്നത്. ഇന്നു നൂറ്റന്പതിലേറെ എൻജിനിയറിംഗ് കോളജുകൾ കേരളത്തിലുണ്ട്. അവയിൽ എത്രയെണ്ണം മികച്ച നിലവാരം പുലർത്തുന്നുണ്ടെന്ന് റാങ്കിംഗ് പരിശോധിച്ചാൽ വ്യക്തമാകും. സ്വയംഭരണ കോളജുകളുടെ കടിഞ്ഞാൺ
സർവകലാശാലയുടെ കൈയിലാണ്. കോഴ്സ് സർട്ടിഫിക്കറ്റുകൾ നൽകാനുള്ള അധികാരം അതതു സർവകലാശാലക്കാണ്. ഇതര സംസ്ഥാനങ്ങളിലെ ഓട്ടോണമസ് കോളജുകളിൽ പരീക്ഷാഫലപ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവുമൊക്കെ എളുപ്പത്തിൽ നടക്കും. ഉന്നതവിദ്യാഭ്യാസത്തിന്റെ നവീകരണവും ഗവേഷണമികവുമൊക്കെയാണ് ഓട്ടോണമസ് കോളജുകൾകൊണ്ടു ലക്ഷ്യമിടുന്നത്. കേരളത്തിൽ ഏറ്റവും മികച്ച അക്കഡേമിക് മികവു പുലർത്തിയ കോളജുകൾക്കാണു സ്വയംഭരണ പദവി നൽകിയത് ഓട്ടോണമസ്
കോളജുകളെശക്തിപ്പെടുത്താൻ
സർവകലാശാലകളും സർക്കാരും ശ്രമിക്കണം .
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment