Pages

Thursday, April 19, 2018

ബഹു. സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നു-പരിശുദ്ധ കാതോലിക്കാ ബാവാ

ബഹു. സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നു-
പരിശുദ്ധ കാതോലിക്കാ ബാവാ
മലങ്കര സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രസനത്തിൽപെട്ട പിറവം സെ൯െറ് മേരീസ് ഒാർത്തഡോക്സ് കത്തീഡ്രൽ പള്ളി 1934 ലെ സഭാ ഭരണഘടന പ്രകാരം ഭരിക്കപ്പെടേണ്ടത് തന്നെ ആണ് എന്നും അത് നടപ്പിലാക്കാൻ ഭരഘടനകൂടം ബാദ്യസ്ഥർ ആണ് എന്നും.കോടതി വിധി നടപ്പിലാക്കാൻ എല്ലാ അതോറിറ്റിയും സഹകരിക്കണം എന്നും ബ.സുപ്രീംകോടതി ഉത്തരവായിമലങ്കര സഭയിലെ എല്ലാ പള്ളികളും 1934 ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്ന 2017 ജൂലൈ 3 ലെ ബഹു. സുപ്രീം കോടതി വിധി പിറവം ഉൾപ്പെടെ എല്ലാ പള്ളികൾക്കും ബാധകമാണെന്നു ഭാരതത്തിന്റെ പരമോന്നത നീതിപീഠം ഇന്നും ആവർത്തിച്ചു പ്രഖ്യാപിച്ചു .
വിധി ദൈവനിശ്ചയമായി കരുതി വിനയത്തോടെ സ്വാഗതം ചെയ്യുന്നു എന്ന് പരിശുദ്ധ ബസേലിയോസ് മാര്ത്തോമ്മാ പൗലോസ് ദ്വിതീയന്കാതോലിക്കാ ബാവാ. നീതി ന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നത് ആര്ക്കും ഭൂഷണമല്ല... സമാധാനത്തിന് വിഘാതം ഉണ്ടാക്കുന്ന ഒരു പ്രവർത്തിയും ആരുടെ ഭാഗത്തു നിന്നും ഉണ്ടാകരുത്..ബഹു.കോടതി വിധി അനുസരിക്കാനും സഭയില്സമാധാനം സ്ഥാപിക്കാനും എല്ലാവരും ശ്രെദ്ധിക്കണം... പ്രത്യേകിച്ച് പിറവം സെന്റ് മേരീസ് വലിയ പളളി ഇടവകാംഗങ്ങള്കൂടുതൽ പ്രാര്ത്ഥിക്കുകയും പ്രവര്ത്തിക്കുകയും ചെയ്യണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

Prof. John Kurakar

No comments: