Pages

Thursday, April 19, 2018

പിറവം വലിയ പള്ളി ഓർത്തഡോക്സ് സഭക്ക് സ്വന്തം


പിറവം വലിയ പള്ളി ഓർത്തഡോക്സ് സഭക്ക് സ്വന്തം

അന്ധകാരം നീങ്ങി നീതി സൂര്യൻ ഉദിച്ചു...സത്യം വിജയിച്ചു.രാജാക്കളുടെ പളളി മലങ്കര സഭയ്ക്ക് സ്വന്തം...


മലങ്കര സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രസനത്തിൽപെട്ട പിറവം സെ൯െറ് മേരീസ് ഒാർത്തഡോക്സ് കത്തീഡ്രൽ പള്ളി 1934 ലെ സഭാ ഭരണഘടന പ്രകാരം ഭരിക്കപ്പെടേണ്ടത് തന്നെ ആണ് എന്നും അത് നടപ്പിലാക്കാൻ ഭരഘടനകൂടം ബാദ്യസ്ഥർ ആണ് എന്നും.കോടതി വിധി നടപ്പിലാക്കാൻ എല്ലാ അതോറിറ്റിയും സഹകരിക്കണം എന്നും ബ.സുപ്രീംകോടതി ഉത്തരവായിമലങ്കര സഭയിലെ എല്ലാ പള്ളികളും 1934 ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്ന 2017 ജൂലൈ 3 ലെ ബഹു. സുപ്രീം കോടതി വിധി പിറവം ഉൾപ്പെടെ എല്ലാ പള്ളികൾക്കും ബാധകമാണെന്നു ഭാരതത്തിന്റെ പരമോന്നത നീതിപീഠം ഇന്നും ആവർത്തിച്ചു പ്രഖ്യാപിച്ചു .
 വിധി നടത്തിപ്പിന് എല്ലാ അതോറിട്ടികളും വേണ്ട ക്രമീകരണം ചെയ്യണമെന്നും കോടതി നിർദേശിച്ചു...

ഇതോടെ മലങ്കര സഭയുടെ 1064 പള്ളികളെ സംബന്ധിച്ചുണ്ടായ ജൂലൈ 3 ലെ സുപ്രീം കോടതി വിധിയെ തുടർന്ന് പിറവം വലിയപള്ളിയിലും വിഘടിത യാക്കോബായ വിഭാഗത്തിന്റെ അനധികൃത ഭരണം അവസാനിച്ചിരിക്കുകയാണ്...കോലഞ്ചേരി, നെച്ചൂർ, വരിക്കോലി, കണ്ണിയാട്ടുനിരപ്പ്, മണ്ണത്തൂർ, ചാത്തമറ്റം, മുളക്കുളം, ആലുവ തൃക്കുന്നത് സെമിനാരി എന്നീ പള്ളികളും ജൂലൈ 3 ലെ സുപ്രീംകോടതി വിധിയ്ക്ക് ശേഷം ഓർത്തഡോക്സ്‌ സഭയുടെ പൂർണ്ണ നിയന്ത്രണത്തിലായിരുന്നു...

മലങ്കര സഭയിലെ ഒട്ടനവധി പള്ളികളുടെ തലപ്പള്ളിയായ പിറവം വലിയപള്ളി A.D ഒന്നാം നൂറ്റാണ്ടിൽ സ്ഥാപിതമായി. ബെത്ലഹേമിൽ പിറന്ന യേശുവിനെ കണ്ടുവണങ്ങി നേർച്ചകൾ അർപ്പിക്കാൻ എത്തിയ മൂന്നു രാജാക്കന്മാർ പിറവത്തു നിന്നായിരുന്നു എന്നും അവർ യേശുവിനെ കണ്ടു വണങ്ങി മടങ്ങി വന്നപ്പോൾ സ്ഥാപിച്ചതാണ് പിറവം പള്ളി എന്നുമാണ് വിശ്വാസിക്കപ്പെടുന്നത്. ജ്യോതിഷ പണ്ഡിതന്മാരുടെ ഈറ്റില്ലമായ പാഴൂർ പടിപ്പുരയും പിറവവും എല്ലാം ഇതിലേക്ക് വിരൽ ചൂണ്ടുന്നു.പിറവം പള്ളിയിലെ പൈതൽ നേർച്ച വളരെ പ്രസിദ്ധമാണ്. ക്രിസ്തുമസ്സിനും, ഈസ്റ്ററിനും ആണിവ നടത്തുന്നെത്. വിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ രാജാക്കന്മാരുടെയും നാമത്തിൽ പ്രസിദ്ധമായ പിറവം വലിയപള്ളിയിൽ ആയിരങ്ങളാണ് ഇവരുടെ മധ്യസ്ഥത തേടി ദിവസവും എത്തിച്ചേരുന്നത്. "രാജാക്കളുടെ പള്ളി" എന്നും ഈ ദേവാലയം അറിയപ്പെടുന്നു.മലങ്കര സഭയിൽ ശാശ്വതസമാധാനത്തിന് ഈ വിധി മുഖാന്തരമാകട്ടെയെന്നു ദൈവ സന്നിധിയിൽ പ്രാർത്ഥിക്കാം.
 ജൂലൈ 3ലെ വിധി മലങ്കര സഭയിലെ എല്ലാ പള്ളികൾക്കും ബാധകമാണെന്നും അത് നടപ്പാക്കാൻ സർക്കാർ തയ്യാറാവണം എന്നും രാജ്യത്തിൻറെ പരമോന്നത നീതിപീഠം.
Prof. John Kurakar

No comments: