Pages

Monday, April 23, 2018

മരണത്തിലേക്ക് ഓടിയടുക്കുന്ന ഓൺലൈൻ സാഹസികത


മരണത്തിലേക്ക് ഓടിയടുക്കുന്ന ഓൺലൈൻ  സാഹസികത

നമ്മുടെ ചെറുപ്പക്കാരിൽ പലരും മരണത്തിലേക്ക് ഓടിയടുക്കുന്ന ഓൺലൈൻ  സംഘടനകളിലേ അംഗങ്ങളാണെന്ന് അവരുടെ രക്ഷിതാക്കൾ പോലും അറിയുന്നില്ല .ഇന്റർനെറ്റിലെ കൊലയാളി ഗെയിമുകളും അന്തർദേശീയതലത്തിൽ അംഗീകാരമുണ്ടെന്ന് അവകാശപ്പെടുന്ന ചില സംഘടനകൾ നടത്തുന്ന സാഹസിക മത്സരങ്ങളും നമ്മുടെ കുട്ടികളെയും ഇരകളാക്കുന്നതായി വാർത്തകൾ വരുന്നു.

യുഎസിലെ ഷിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന അയേൺ ബട്ട് അസോസിയേഷനിൽ അംഗത്വം നേടുന്നതിനുള്ള സാഹസിക ബൈക്ക് യാത്രയ്ക്കിടെ മിഥുൻ ഘോഷ് എന്ന മലയാളി വിദ്യാർഥി ട്രക്കിടിച്ചു മരിച്ച സംഭവം ഉത്കണ്ഠയുണർത്തുന്നു.മിഥുൻ വളരെ സാഹസികമായൊരു മത്സരത്തിൽ പങ്കാളിയായിരുന്നുവെന്നു മാതാപിതാക്കൾ മനസിലാക്കിയിരുന്നില്ല. അപകടശേഷം മിഥുന്റെ മുറിയിൽനിന്നു ലഭിച്ച ചില രേഖകളാണു റൈഡർമാരുടെ സംഘടനയായ അയേൺ ബട്ട് അസോസിയേഷനുമായുള്ള ബന്ധം വെളിച്ചത്തു കൊണ്ടുവന്നത്.

 ആയിരക്കണക്കിനു കിലോമീറ്ററുകൾ വളരെ കുറഞ്ഞ സമയം കൊണ്ടു പിന്നിടേണ്ട ബൈക്ക് ഓട്ടമത്സരങ്ങളാണ് ഓൺലൈൻ  സംഘടനകൾ  സംഘടിപ്പിക്കുന്നത് .“ലോകം ഞങ്ങളുടെ കളിസ്ഥലം’’ എന്ന മുദ്രാവാക്യം ഉയർത്തി യുവാക്കളെയും സാഹസികത ഇഷ്ടപ്പെടുന്നവരെയും ആകർഷിക്കുന്ന അയേൺ ബട്ട് അസോസിയേഷൻ പോലുള്ള പല സംഘടനകളും ഇപ്പോൾ നവമാധ്യമങ്ങളിലൂടെ നമ്മുടെ കുട്ടികളുടെയും യുവാക്കളുടെയും  ഇടയിലേക്കും കടന്നുവന്നുകൊണ്ടിരിക്കുകയാണ് .

സാഹസിക സെല്ഫികളും പലപ്പോഴും കുട്ടികളെ അപകടങ്ങളിലേക്കും മരണത്തിലേക്കും തള്ളിവിടുന്നവയാണ് .വിനോദ സഞ്ചാര കേന്ദ്രങ്ങളായ പരുന്തുംപാറയിലും വാഗമണ്ണിലും മറ്റും  സെൽഫി മത്സരങ്ങൾ നടക്കുന്നതായി പറയപ്പെടുന്നു . പ്രമുഖ സ്വകാര്യ ടെലിവിഷന്ചാനലില്‍  സാഹസിക സെല്ഫിയെ പ്രോത്സാഹിപ്പിക്കുന്ന മത്സരങ്ങള്നടത്തുന്നത്  സഞ്ചാരികളെ ആത്മഹത്യ മുനമ്പുകളില്‍  നിന്നും സെല്ഫി എടുക്കുന്നതിന് പ്രേരിപ്പിക്കുന്നു. കാണുന്നവര്ക്ക് നെഞ്ചിടിപ്പ് ഉണ്ടാക്കുന്ന രീതിയിലുള്ള ചിത്രങ്ങളും വീഡിയോകളുമെടുത്ത് സോഷ്യല്മീഡിയയില്പ്രചരിപ്പിച്ച് പ്രശസ്തി നേടാന്ശ്രമിക്കുന്നത് യുവാക്കളില്പതിവാണ്.

 സ്വകാര്യ വെബ്സൈറ്റികളും കോളേജ് ഫെസ്റ്റുറ്റുകളും  സാഹസിക സെല്ഫിയെ പ്രോത്സാഹിപ്പിച്ച് ഓണ്ലൈന്ഫോട്ടോഗ്രഫി മത്സരങ്ങള്നടത്തുന്നതും ആത്മഹത്യ മുനമ്പിലെ സെല്ഫിക്ക് സഞ്ചാരികളെ പ്രേരിപ്പിക്കുന്നു. കഴിഞ്ഞ ഫെബ്രുവരിയില്തൃപ്പൂണിത്തറ സ്വദേശി  അരുണ്‍ (22) സെല്ഫി എടുക്കുന്നതിനിടെ  വാഗമണ്ണിലെ ആത്മഹത്യ മുനമ്പില്നിന്നും 800  അടി താഴ്ച്ചച്ചയിലേയ്ക്ക് വീണ് ദാരുണമായ അന്ത്യം സംഭവിച്ചിരുന്നു.നമ്മുടെ കുട്ടികൾ ഇത്തരം സാഹസികതകളിൽചെന്നുപെടാനുള്ള സാധ്യതകൾ  ഉണ്ടെന്ന്‌  രക്ഷിതാക്കൾ അറിഞ്ഞിരിക്കണം

വാഹനാപകടങ്ങളിലേക്കു നയിക്കുന്ന നിരവധി സാഹചര്യങ്ങൾ ഇപ്പോൾ തന്നെ നാട്ടിൽ ധാരാളമുണ്ട് .ഇതുകൂടാതെ   ഓൺലൈൻ സാഹസങ്ങൾകൂടി കടന്നുവന്നാൽ പ്രശ്നംഅതീവ ഗുരുതരമാകും .സൈബർ ലോകത്തെ ചതിക്കുഴികളുടെ കൂട്ടത്തിൽ ഔദ്യോഗികവും അനൗദ്യോഗികവുമായ സാഹസങ്ങളുമുണ്ടെന്നത് ഏറെ ജാഗ്രതയോടെ വീക്ഷിക്കണം

. കൗമാരക്കാരിൽ ഇതേക്കുറിച്ച് അവബോധം സൃഷ്ടിക്കാനുള്ള പരിപാടികൾ വിദ്യാഭ്യാസവകുപ്പുതന്നെ ആസൂത്രണം ചെയ്യണം.ബ്ലൂവെയില്ഗെയിമിന്  അടിമകളായ  നിരവധി കുട്ടികൾ ഇവിടെയുണ്ട് . നമ്മുടെ കുട്ടികളെ മരണത്തിലേക്ക് ഓടിയടുപ്പിക്കുന്ന ഓൺലൈൻ  സാഹസികതയെ  കുറിച്ച്  അധികാരികളും രക്ഷിതാക്കളും ജാഗ്രതയുള്ളവരായിരിക്കേണം .



പ്രൊഫ്. ജോൺ കുരാക്കാർ

No comments: