ബിജെപിക്ക് 38തികയുന്നു-
രാജ്യവ്യാപകമായി വളരുന്നു.
ബിജെപി ഇന്ന്
ഏപ്രിൽ 6 ,38-ാം വയസിലേക്ക് കടക്കുകയാണ്
, ഇപ്പോൾ 272 ലോക്സഭാംഗങ്ങളുണ്ട്. 1384 നിയമസഭാംഗങ്ങളുണ്ട്. രാജ്യസഭയില് ബിജെപിക്ക് 67 അംഗങ്ങളായി. രാജ്യം ഭരിക്കുന്നു. 20 സംസ്ഥാനങ്ങളില് ഭരണത്തില്. പാര്ട്ടിയുടെ 16 മുഖ്യമന്ത്രിമാര്.1980 ഏപ്രില് ആറിന് പാര്ട്ടി രൂപീകരിക്കപ്പെട്ടു. അടല് ബിഹാരി വാജ്പേയി ആദ്യ അദ്ധ്യക്ഷനായി. 1986 വരെ അടല്ജി ആദ്യ പ്രസിഡന്റായി തുടര്ന്നു. അടല്ജിയുടെ അദ്ധ്യക്ഷ കാലത്തിന് ശേഷം ലാല് കൃഷ്ണ അദ്വാനിയാണ് പാര്ട്ടി അദ്ധ്യക്ഷനായത്. 1986 മുതല് നാലുവര്ഷം അദ്വാനി ആ സ്ഥാനത്തുണ്ടായിരുന്നു. ഈ കാലത്താണ് ബിജെപി,
അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര നിര്മ്മാണ വിഷയം ഏറ്റെടുത്ത് അതൊരു ജനകീയ വിഷയമാക്കിയത്.അദ്വാനിക്കു ശേഷം ഡോ. മുരളീ മനോഹര് ജോഷി 1991-ല് ബിജെപി അദ്ധ്യക്ഷനായി.
1993 വരെ അദ്ദേഹം തുടര്ന്നു. ഏറെ സംഭവ ബഹുലമായ കാലമായിരുന്നു അത്. അയോദ്ധ്യയിലെ കര്സേവ, കശ്മീരിലെ ദേശീയപതാക ഉയര്ത്തല് തുടങ്ങി പാര്ട്ടിയുടെ അടിസ്ഥാന രാഷ്ട്രീയ നിലപാടുകള് ഏറെ ചര്ച്ചാ വിഷയമായ കാലം. പൊതു തെരഞ്ഞെടുപ്പില് ബിജെപി 120 സീറ്റു നേടിയ കാലം.
അദ്വാനി വീണ്ടും അദ്ധ്യക്ഷനായി വന്നു, 1993 മുതല് അഞ്ചുവര്ഷം, 98 വരെ. ഈ കാലത്തിനിടെ ദേശീയ
രാഷ്ട്രീയം ബിജെപി കേന്ദ്രിതമായി മാറി. കോണ്ഗ്രസ് ക്ഷയിച്ചു. ജനതാദള് പോലുള്ള പാര്ട്ടികള് പലതായി പിരിഞ്ഞു. ജനാധിപത്യത്തില് പ്രതീക്ഷയുള്ള ജനം ബിജെപിയെ ശക്തമായി പിന്തുണയ്ക്കാന് തുടങ്ങി. പക്ഷേ, അപ്പോഴെല്ലാം ബിജെപിയുടെ പരിമിതി, പാര്ട്ടിക്ക് ഹിന്ദിക്കാരുടെ
പാര്ട്ടി, ഉത്തരേന്ത്യന് പാര്ട്ടി തുടങ്ങിയ മുദ്രകളും, അതിനെ മറികടന്ന് ദക്ഷിണേന്ത്യയിലേക്കും വടക്കു-കിഴക്കന് സംസ്ഥാനങ്ങളിലേക്കും പ്രവര്ത്തനം വ്യാപിപ്പിക്കാനുള്ള ശക്തിക്കുറവ് ഒക്കെയായിരുന്നു.ബിജെപിയുടെ അദ്ധ്യക്ഷസ്ഥാനത്ത് കുശഭാവ് താക്കറെ വന്നത് 1998-ല് ആയിരുന്നു. 2000 വരെ അദ്ദേഹം
തുടര്ന്നു. ബിജെപി ആദ്യമായി കേന്ദ്രത്തില് സര്ക്കാരുണ്ടാക്കുമ്പോള് പാര്ട്ടി അദ്ധ്യക്ഷന് കുശഭാവു താക്കറെ ആയിരുന്നു.
ആന്ധ്രായിലെ ബംഗാരു
ലക്ഷ്മണ് പാര്ട്ടിയുടെ അദ്ധ്യക്ഷനായി 2000 -ല് ചുമതലയേറ്റു. അന്ന്
കേന്ദ്രത്തില് ബിജെപിയുടെ നേതൃത്വത്തില് അടല്ബിഹാരി വാജപേയി പ്രധാനമന്ത്രിയായി എന്ഡിഎ സര്ക്കാര് കേന്ദ്രം
ഭരിക്കുകയായിരുന്നു. തെഹല്ക്കാ വാര്ത്താ ഏജന്സിയുടെ വെളിപ്പെടുത്തലിനെ തുടര്ന്ന് ബംഗാരുവിന് രാജിവെക്കേണ്ടി വന്നു. തുടര്ന്ന് അദ്ധ്യക്ഷനായ ജന കൃഷ്ണ മൂര്ത്തി
2001 മുതല് 2002 വരെ പാര്ട്ടി നയിച്ചു. തുടര്ന്ന് രണ്ടു വര്ഷം, 2004 വരെ എം. വെങ്കയ്യ നായിഡുവായി പാര്ട്ടി അദ്ധ്യക്ഷന്. പൊതു തെരഞ്ഞെടുപ്പു വരികയും ബിജെപി-എന്ഡിഎ സര്ക്കാരില്നിന്നു പുറത്തുപോകേണ്ടിവരികയും ചെയ്തെങ്കിലും പാര്ട്ടിയുടെ അടിത്തറ അതിനകം രാജ്യവ്യാപകമായി വ്യാപിച്ചുകഴിഞ്ഞിരുന്നു.
വെങ്കയ്യക്കാലത്തിന് ശേഷം വീണ്ടും പാര്ട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്ക് എല്. കെ. അദ്വാനി വന്നു. ഒരു വര്ഷം തുടര്ന്നു. 2005-ല് അദ്ധ്യക്ഷനായി എത്തിയ
രാജ്നാഥ് സിങ് 2009 വരെ അദ്ധ്യക്ഷനായി. രാജ്നാഥ് സിങ് ഒഴിഞ്ഞപ്പോള് 2010-ല് നിതിന് ഗഡ്കരി
പാര്ട്ടി അദ്ധ്യക്ഷനായി. 2013-ല് അദ്ദേഹം മാറി,
രാജ്നാഥ് സിങ് വീണ്ടും അദ്ധ്യക്ഷനായി. 2013 മുതല് 2014 വരെ അദ്ദേഹം തുടര്ന്നു. 2014 മുതല് അദ്ധ്യക്ഷ പദവിയില് തുടരുന്ന അമിത് ഷായുടെ നേതൃത്വത്തില് ബിജെപി കേന്ദ്ര സര്ക്കാര് ഭരിക്കുന്നു. രാജ്യവ്യാപകമായി വളരുന്നു.
Prof. John Kurakar
No comments:
Post a Comment