Pages

Monday, March 5, 2018

അഴിമതിയുടെ കൊമ്പൻ സ്രാവുകൾ കയ്യടക്കിയനാട്



അഴിമതിയുടെ കൊമ്പൻ
  സ്രാവുകൾ കയ്യടക്കിയനാട്
അഴിമതിയുടെ കാര്യത്തിൽ  ലോക റെക്കാർഡ് നേടിയ രാജ്യമാണ് ഭാരതം. പൊതുമേഖല ബാങ്കുകളുമായി ബന്ധപ്പെട്ട് പുറത്തുവന്നുകൊണ്ടിരിക്കുന്ന ഞെട്ടിപ്പിക്കുന്ന തട്ടിപ്പുകൾ കേട്ട് ജനം  അമ്പരന്നു നിൽക്കുകയാണ് . ഒന്നിനു പിറകെ മറ്റൊന്നായി ഓരോ ദിവസവും കൊമ്പൻ സ്രാവുകൾ, കേട്ടാൽ ഞെട്ടുന്ന തുക തട്ടിയെടുത്ത് നാട് വിട്ടെന്നോ അറസ്റ്റിലായെന്നോ അറിയുമ്പോൾ ഇതെന്തൊരു വെള്ളരിക്കാപ്പട്ടണമാണെന്ന് സാമാന്യ ജനം അമ്പരപ്പോടെ ചോദിച്ചുപോകാം.
 പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് 11,800 കോടി തട്ടി വജ്രവ്യാപാരി നീരവ് മോദി കുടുംബസമേതം രാജ്യം വിട്ട വാർത്തയുടെ ഞെട്ടൽ വിട്ടുമാറുന്നതിനുമുമ്പാണ് റോട്ടോമാക് പേന വ്യവസായി വിക്രം കോത്താരി 3695 കോടി തട്ടിയ റിപ്പോർട്ട് വരുന്നത്. ഇതിനെല്ലാം പുറമെ, കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ  61,260 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് നേരത്തേതന്നെ ആർ.ബി. വെളിപ്പെടുത്തിയതാണ്.രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ 100 കോടി രൂപയിലധികം കിട്ടാക്കടമുള്ള വായ്പകൾ 1463 എണ്ണമുണ്ടെന്നു കേന്ദ്ര ധനമന്ത്രാലയം ഈയിടെ വ്യക്തമാക്കിയിരുന്നു.കിട്ടാക്കടം എന്ന് ഓമനപ്പേരിട്ട് എഴുതിത്തള്ളുന്ന ഏർപ്പാടുതന്നെ പച്ചയായ അഴിമതിയാണ്. ഖജനാവിൽനിന്ന് ഒഴുക്കുന്ന പണമാണ് പൊതുമേഖല ബാങ്കുകൾ ഇത്തരത്തിൽ ധൂർത്തടിക്കുന്നത്. രാജ്യത്തിെൻറ ധനകാര്യവ്യവസ്ഥയുടെ അടിത്തറയാണ് ഇതുവഴി തകർന്നുകൊണ്ടിരിക്കുന്നത്. ആരാണ് ഉത്തരവാദി എന്ന് ചോദിച്ചാൽ ഭരിക്കുന്ന സർക്കാർ മുൻഗാമികളിലേക്ക് വിരൽചൂണ്ടി സ്വയം രക്ഷപ്പെടാൻ ശ്രമിക്കുകയാണ് പതിവ്.
അഴിമതിയുടെ കാലം കഴിഞ്ഞന്നും മുൻ സർക്കാറിെൻറ കാലത്തെ ഭരണസംസ്കാരം തൂത്തെറിെഞ്ഞന്നുമൊക്കെ പറഞ്ഞുനടക്കുന്ന ഭരണാധികാരി രാജ്യത്തിൻറെ സമ്പത്ത് ഏതാനം പേര് കൊള്ളയടിച്ചുകൊണ്ടുപോയിട്ടും മൗനം പാലിക്കുന്നത് എന്തുകൊണ്ട് ? ജനങ്ങൾക്ക് പെരുത്ത് ദുരിതങ്ങൾ സമ്മാനിച്ച് നടപ്പാക്കിയ നോട്ട് അസാധുവാക്കൽ നടപടിയുടെ മുഖ്യലക്ഷ്യമായി പറഞ്ഞത് കള്ളപ്പണവും അഴിമതിയും നിർമാർജനം ചെയ്യുക എന്നതാണ്. എന്നാൽ, ഇത്രയധികം തട്ടിപ്പ് നടന്ന ഒരുകാലം ഇതിനുമുൻപ് ഉണ്ടായിട്ടുണ്ടോ
 ഇന്ത്യയിൽ ഇപ്പോൾ സംഭവിച്ചിരിക്കുന്നത്  അത്യപൂർവ സംഭവമാണ്. ബാങ്കിങ് മേഖലയുടെ വിശ്വാസ്യത പൂർണമായി തകർന്നുകഴിഞ്ഞു.  അഴിമതിയുടെ കൊടുമുടിയിൽ കയറിയിരുന്ന് രാജ്യസ്നേഹത്തിെൻറ മന്ത്രങ്ങൾ ഉരുവിടുന്നവരെ ജനം എന്ന് തിരിച്ചറിയും ?നാടുവിട്ട വീരന്മാർ വിദേശത്തു സുഖജീവിതം നയിക്കുന്നു. അവരെ തൊടാനാവാതെ ബാങ്കുകളും സർക്കാരും അസ്തപ്രജ്ഞരായി നിൽക്കുന്നു .

പ്രൊഫ്. ജോൺ കുരാക്കാർ .

No comments: