Pages

Monday, March 5, 2018

വികസനത്തിന്റെ ചൂളംവിളി പ്രതീക്ഷിച്ച് കേരളം



വികസനത്തിന്റെചൂളംവിളി 
 പ്രതീക്ഷിച്ച് കേരളം

1853 ഏപ്രിൽ 16 ന് മുംബൈ -താനെ റൂട്ടിലാണ് ഇന്ത്യയിലെ ആദ്യത്തെ തീവണ്ടി ഓടിയത് .ഇന്ന് 1 .15 കിലോമീറ്റർ പാളം ,7500 സ്റ്റേഷനുകൾ ,9213 എഞ്ചിനുകൾ ,59713 കോച്ചുകൾ 229381 വാഗണുകൾ ,പ്രതിദിനം രണ്ടരക്കോടി യാത്രക്കാർ ,വര്ഷം ,വർഷം 1 .05 ലക്ഷം കോടി വരുമാനവുമുള്ള  ലോകത്തിലെ തന്നെ  ഏറ്റവും വലിയ പ്രസ്ഥാനമാണ്  ഇന്ത്യൻ റയിൽവേ . എന്നാൽ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്ന  കേരളത്തിന്  ചാലകശക്തിയാകേണ്ട  റയിൽവേ  കേരളത്തെ അവഗണിക്കുകയാണ് .വർഷങ്ങളായി  അവഗണനയുടെ പാളങ്ങളിലൂടെ സഞ്ചരിക്കാനാണു കേരളത്തിന്റെ വിധി.

തൊട്ടടുത്തുള്ള സംസ്ഥാനങ്ങൾ പുതിയപുതിയ  റെയിൽവേ പാതകൾ നിർമിക്കുമ്പോൾ കഴിഞ്ഞ 24 വർഷത്തിനിടയിൽ കേരളത്തിൽ പുതിയതായി ഒരു കിലോമീറ്റർപോലും റെയിൽപാത കമ്മിഷൻ ചെയ്യാൻ കഴിഞ്ഞില്ലെന്നതു സംസ്ഥാനത്തിന്റെ പിന്നാക്കാവസ്ഥ തുറന്നുകാട്ടുന്നു..നാലു കോടി രൂപയ്ക്കു മുകളിൽ ചെലവുവരുന്ന കരാർ നടപടികൾക്ക് ഇനി ദക്ഷിണ റെയിൽവേ ആസ്ഥാനത്തുനിന്ന് അനുമതി വാങ്ങണമെന്ന നിർദേശമാണ്   കേരളത്തെ ബുദ്ധിമുട്ടിപ്പിക്കുന്നത്.ദക്ഷിണ റെയിൽവേയിൽ കേരളം തുടർച്ചയായി അവഗണിക്കപ്പെടുന്ന സാഹചര്യത്തിലാണു സോൺ എന്ന ആവശ്യം വീണ്ടും സജീവമാകുന്നത്. ഇടക്കാലത്തു സോൺ എന്ന ആവശ്യത്തിൽനിന്നു സംസ്ഥാന സർക്കാർ പിന്നോട്ടുപോയതാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്കു കാരണമെന്നു പറയാം.ഇത്തവണത്തെ ബജറ്റും കേരളത്തോടുള്ള അവഗണനയുടെ പതിപ്പുതന്നെയായി.

 പുതിയ പദ്ധതികൾ നടപ്പാക്കുന്നതിലും പുതിയവ കണ്ടെത്തുന്നതിലും ചിറ്റമ്മനയമാണു ദക്ഷിണ റെയിൽവേ കേരളത്തോടു കാട്ടുന്നതെന്ന പരാതിക്കു പരിഹാരമുണ്ടാവുകതന്നെ വേണം .കേരളത്തോടുള്ള ദക്ഷിണ റെയിൽവേ ഉദ്യോഗസ്ഥരുടെ നിഷേധാത്മക നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റെയിൽവേ മന്ത്രിക്ക് ഈയിടെ കത്തയയ്ക്കുകയുണ്ടായി.കാലാകാലങ്ങളായി കേരളം  അഭിമുഖീകരിക്കുന്ന പ്രശ്നമാണ് റെയിവെ  അവഗണന.  കേരളത്തില് ഓടുന്ന ട്രെയിനുകളിലെ ബോഗികള് പഴയതാണെന്ന് നിയമസഭയില് പോലും ആരോപണം ഉയർന്നിട്ടുണ്ട് .കാവല്ക്കാരില്ലാത്ത ലെവല്ക്രോസുകള് ,വികസനമില്ലാത്ത റെയിൽവേ സ്റ്റേഷനുകൾ  ഇങ്ങനെ പോകുന്നു  കേരളത്തിൻറെ അവഗണന .

കേരളത്തില് മാറിമാറി ഭരിക്കുന്ന സര്ക്കാരുകള് കേരളത്തിനുവേണ്ടി യാതൊന്നും നേടാന് പ്രാപ്തിയില്ലാത്തവരാണ് എന്ന നഗ്നസത്യമാണ്. കേരളത്തോടുള്ള  റെയിൽവേയുടെ  അവഗണനക്കെതിരെ  രാഷ്‌ടീയഭേദം കൂടാതെ എല്ലാവരും ഒന്നിക്കണം .



പ്രൊഫ്. ജോൺ കുരാക്കാർ




No comments: