ദയാമരണം-
ശാന്തിയോടെയുള്ള മരണം
വേദനാപൂർണമായി മരണം നീട്ടിക്കൊണ്ടുപോകുന്നതിനെക്കാൾ
ശാന്തിയോടെയുള്ള മരണം ഒരുക്കിക്കൊടുക്കുകയാണോ നല്ലതെന്ന ചോദ്യം ഇന്ത്യയടക്കം പല രാഷ്ട്രങ്ങളും വർഷങ്ങളായി ചർച്ച
ചെയ്തുകൊണ്ടിരിക്കയായിരുന്നു
. പല രാജ്യങ്ങളും ദയാവധത്തിന് ഇതിനകം അംഗീകാരം നൽകിക്കഴിഞ്ഞിട്ടുണ്ട് . ജീവിക്കാനുള്ള മൗലികാവകാശത്തിൽ, മരണം സുഗമവും അന്തസ്സുള്ളതുമാക്കാനുള്ള അവകാശവും ഉൾപ്പെടുന്നുവെന്നു സുപ്രീം കോടതി അഭിപ്രായപ്പെട്ടിരിക്കുന്നു
ദയാമരണത്തിന്റെ ന്യായങ്ങളോടൊപ്പം നിന്ന കോടതി, അതു ദുരുപയോഗം ചെയ്യുന്നതു തടയാനുള്ള മാർഗങ്ങൾ സ്വീകരിച്ചിട്ടുമുണ്ട്. അനുമതി വ്യക്തമായ ഉപാധികളോടെയാണുതാനും. ഭേദപ്പെടുത്താനാകാത്ത രോഗാവസ്ഥയിലുള്ളവർക്ക്, ദുരിതജീവിതം വലിച്ചുനീട്ടുന്നതിനുപകരം ചികിൽസ സ്വയം വേണ്ടെന്നുവയ്ക്കാമെന്നു വ്യക്തമാക്കുമ്പോൾതന്നെ, ചികിൽസയും
കൃത്രിമ ജീവൻരക്ഷാ മാർഗങ്ങളും ഒഴിവാക്കുന്നതിനു കർശന മാർഗരേഖ കോടതി നിർദേശിക്കുകയും ചെയ്യുന്നു. മരണാസന്നനായ വ്യക്തി സ്വബോധത്തോടെ രേഖാമൂലം നേരത്തേ നൽകിയിട്ടുള്ള നിർദേശമനുസരിച്ചോ അല്ലാതെയോ ചികിൽസ ഒഴിവാക്കാൻ ബന്ധുക്കളും ഡോക്ടർമാരും ജില്ലാ കലക്ടറും ഹൈക്കോടതിയും ഉൾപ്പെടുന്ന അനുമതി സംവിധാനമാണു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിർദേശിച്ചത്.
ഭരണഘടനയിൽ പറയുന്ന ‘ജീവിതം’ എന്ന വാക്കിൽ മരണംവരെയുള്ള അന്തസ്സുറ്റ ജീവിതം ഉൾപ്പെടുന്നുവെന്നു വിധിന്യായത്തിൽ പറഞ്ഞതിലുണ്ട് വിധിക്കെതിരെ
വിവിധ മതവിശ്വാസികളിൽനിന്ന് എതിർപ്പും വ്യാപകമായിട്ടുണ്ട് .ലൈംഗികാതിക്രമത്തെത്തുടർന്ന്
42 വർഷം അബോധാവസ്ഥയിൽ കഴിഞ്ഞ അരുണ ഷാൻബാഗിനു ദയാമരണം അനുവദിക്കണമെന്നാവശ്യപ്പെട്ടു
നൽകിയ ഹർജിയിൽ ഈ പ്രശ്നം രാജ്യവ്യാപകമായി
ചർച്ചചെയ്യപ്പെട്ടിരുന്നു.
പൊതുജനങ്ങളിൽനിന്നു ലഭിച്ച നിർദേശങ്ങൾ ഉൾപ്പെടുത്തി ദയാവധം സംബന്ധിച്ച ബിൽ കഴിഞ്ഞ വർഷാവസാനം കേന്ദ്ര സർക്കാർ പരിഷ്കരിക്കുകയും ചെയ്തു. കേരളത്തിൽ ദയാമരണം അനുവദിച്ചുകൊണ്ടുള്ള കരടു നിയമത്തിനു ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ
അധ്യക്ഷനായുള്ള നിയമ പരിഷ്കരണ കമ്മിഷൻ പത്തു വർഷംമുൻപു രൂപം നൽകിയെങ്കിലും അതു നിയമമായില്ല. ദയാമരണത്തിൽ അന്തിമതീരുമാനം
രോഗിക്കു തന്നെയാണ് .
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment