ദയാവധം ശമിക്കാത്ത വേദനയുമായി ഭൂമിയിൽനരകജീവിതമനുഭവിക്കുന്നവർക്ക് മാത്രം.
ദയാവധത്തെ കുറിച്ചുള്ള സുപ്രിംകോടതി വിധി ഇന്ന് രാജ്യവ്യാപകമായി ചർച്ച ചെയ്യുകയാണ് ..
ശമിക്കാത്ത വേദനയുമായി ഭൂമിയിൽ നരകജീവിതമനുഭവിക്കുന്നവരോടുള്ള
കാരുണ്യത്തിന്റെ ധാർമികതയാണ് ഈ ദയാവധം.നിയമപരമെന്നപോലെ ധാർമികവുമായ ഒട്ടേറെ പ്രശ്നങ്ങൾ ദയാവധത്തിലുണ്ട്. കഴിഞ്ഞ ഒരു നൂറ്റാണ്ടായി ആ സംവാദം തുടർന്നുകൊണ്ടിരിക്കുന്നു.
നിഷ്ക്രിയ ദയാവധത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും നമ്മുടെ കൂട്ടത്തിനിലുണ്ട്.രോഗിയുടെ സമ്മതം വാങ്ങാതെയോ രോഗി അറിയാതെയോ ഉള്ള ദയാവധം സുപ്രീംകോടതി നിയമവിധേയമാക്കിയിട്ടില്ല.
അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ് അന്തസ്സോടെ മരിക്കാനുള്ള അവകാശവുമെന്നു നിരീക്ഷിച്ചുകൊണ്ടാണ് രോഗിക്ക് 'ലിവിങ് വിൽ' എന്ന മരണതാത്പര്യപത്രം എഴുതിവയ്ക്കാനും അതനുസരിച്ച് കോടതിയുടെയും ഭിഷഗ്വരസമിതിയുടെയും അനുമതിയോടെ
നിഷ്ക്രിയ ദയാവധം സുപ്രീംകോടതി അനുവദിച്ചിട്ടുള്ളത്. അതിനുവേണ്ടി കോടതി തയ്യാറാക്കിയിട്ടുള്ള മാർഗരേഖയ്ക്ക് നിഷ്ക്രിയ ദയാവധം നിയമവിധേയമാക്കുന്ന നിയമം സർക്കാർ നിർമിക്കുന്നതുവരെ പ്രാബല്യമുണ്ടാകും
ദയാവധഎതിര്ക്കുന്ന നല്ലൊരുവിഭാഗവും
സമൂഹത്തിലുണ്ട്, .സുപ്രീം കോടതിയുടെ പുതിയ മാര്ഗനിര്ദ്ദേശങ്ങള് പ്രകാരം അസുഖം മൂലം ജീവിതത്തിലേക്ക് തിരിച്ചു വരാനാവാത്ത അവസ്ഥയുണ്ടാവുമ്പോള് ദയാവധം അനുവദിക്കണം എന്ന് കാട്ടി ഒരാള്ക്ക് മുന്കൂട്ടി മരണപത്രം എഴുതിവെക്കാം.
പ്രൊഫ്. ജോൺ കുരാക്കാർ


No comments:
Post a Comment