FUTURE OF ELECTRIC CARS-
ഇലക്ട്രിക്ക് കാറുകളുടെ ഭാവി
There will be more
than 100 different battery-powered vehicles available in five years.Automakers
with ambitious plans to roll out more than a hundred new battery-powered models
in the next five years appear to be forgetting one little thing: Drivers aren’t
yet buzzed about the new technology.Electric cars—which today comprise only 1
percent of auto sales worldwide.127 battery-electric models will be introduced
worldwide in the next five years.
,ഇലക്ട്രിക് കാറുകൾ കേരളത്തിലും ലോകത്തും വ്യാപകമാകാൻ പോകുകയാണ്.വൈദ്യുതി ബോർഡിന്റെ ഇലക്ട്രിക് കാറുകൾ ആറു മാസത്തിനുള്ളിൽ ജനങ്ങൾക്കു വാടകയ്ക്കു കൊടുത്തു തുടങ്ങും. നാലു കേന്ദ്രങ്ങളിൽ ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കുന്നതിനു വൈദ്യുതി ബോർഡ് ടെൻഡർ വിളിച്ചു. ഈ നടപടി പൂർത്തിയായാൽ
ഉടൻ കാറുകൾ വാടകയ്ക്കു നൽകാനാണു തീരുമാനം.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgQjo0b7DqeQ4LXwV3haFQvFzEGgLi0gODbeoWj3HiJ1VXdLjsULnqpiBA5RRfivWP6D_STTgV1bXOkIzVWjrPE4IRJZdP6sc0PaAHP_Wyjy6k79HyQyEFPAHSUsMbA7_u6Y4abyGBu9-qn/s320/electric+car.jpg)
ടെൻഡർ പൂർത്തിയാക്കി
ആറു മാസത്തിനുള്ളിൽ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതോടെ ചാർജിങ്ങിനു സമയം പാഴാക്കാതെ ബാറ്ററി
മാറ്റി വച്ച് ഓടിക്കാനാകും. സൗരോർജംകൂടി ഉപയോഗിച്ചു ചാർജ് ചെയ്യുന്ന സ്റ്റേഷനുകളാണു തിരുവനന്തപുരത്തു പട്ടം വൈദ്യുതി ഭവൻ, ടെക്നോപാർക്ക്, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ സ്ഥാപിക്കുക.ഇപ്പോൾ ഹ്രസ്വദൂര ഓട്ടമാണ് ഉദ്ദേശിക്കുന്നത്. ദീർഘദൂര ഓട്ടത്തിന് ഈ കാർ ഉപയോഗിക്കണമെങ്കിൽ
കൂടുതൽ ചാർജിങ് സ്റ്റേഷനുകൾ തുടങ്ങേണ്ടി വരും. കാർ വാടകയും മറ്റു നിബന്ധനകളും വൈദ്യുതി ബോർഡ് തീരുമാനിച്ചിട്ടില്ല. ഡ്രൈവറില്ലാതെയാണു കാർ കൊടുക്കുന്നത് എന്നതിനാൽ വണ്ടി മോഷണം പോകാതെ മുൻകരുതൽ എടുക്കേണ്ടതുണ്ട്. വാടകയ്ക്കു നൽകുന്നതിനുള്ള നിബന്ധനകൾ ആറു മാസത്തിനുള്ളിൽ ബോർഡ് തീരുമാനിക്കും. വൈദ്യുതി കാർ ജനകീയമാക്കുകയെന്ന ലക്ഷ്യം മാത്രമാണ് ഇതിനുള്ളതെന്നും കൂടുതൽ കാർ വാങ്ങാൻ ബോർഡിനു തൽക്കാലം പദ്ധതിയില്ലെന്നും അധികൃതർ അറിയിച്ചു..ആറു മുതല് ഏഴ് വരെ മണിക്കൂര് നേരം കൊണ്ട് വീട്ടിലെ പവര് പ്ലഗില് നിന്നും പൂര്ണമായി ചാര്ജ് ചെയ്യാവുന്ന ബാറ്ററിയുടെ റേഞ്ച് 270 കിലോമീറ്ററാണ്. ലണ്ടനിലെ യൂനിവേഴ്സിറ്റി ഓഫ് ആര്ട്സില് നടക്കുന്ന ജാഗ്വര് ലാന്ഡ് റോവര് ടെക്ക് ഫെസ്റ്റാലാണ് ലോകത്തിലെ ഏറ്റവും സുന്ദരന് വൈദ്യുതി കാര് കമ്പനി അനാവരണം ചെയ്തത്. പെട്രോൾ-` ഡീസൽ വൻ
തോതിൽ വർദ്ധിക്കുന്നതാണ് ബദലുകളേക്കുറിച്ചുമുള്ള ചിന്തകൾക്ക്
കാരണം .
ഇലക്ട്രിക് കാറുകൾ വ്യാപകാമാകുന്നതോടെ ധാരാളം ഗുണങ്ങൾ ഉണ്ട് . വൈദ്യുതി അടിക്കാന് പമ്പില് പോകണ്ട . എവിടെ നിന്നു വേണമെങ്കിലും ഇന്ധനം നിറക്കാം. പീക് ലോഡ് കുറഞ്ഞ രാത്രി 10 ന് ശേഷം വീട്ടില്
തന്നെ ചാര്ജ്ജ് ചെയ്യുന്നതാണ് അനുയോജ്യം.എണ്ണ വണ്ടി പഴകും തോറും ഈ തേയാമാനങ്ങള് കൂടുകയും
അവയുടെ ക്ഷമത വളേരെ കുറയുകയും ചെയ്യും. അപ്പോള് നാം അത് വില്ക്കും. വാങ്ങുന്നവന് വണം മുടക്കി വണ്ടി നന്നാക്കുന്നതിന് പകരം ഓടിക്കാവുന്നത്ര ഓടിക്കും. ഫലമോ എണ്ണ നഷ്ടവും മലിനീകരണവും.വൈദ്യുതി വണ്ടിക്ക് ആ പ്രശ്നമില്ല. ഇലക്ട്രോണിനും
ആറ്റത്തിനുമൊന്നും തേയ്മാനമില്ല. ആകെ മാറ്റം ഉണ്ടാകുന്നത് ബാറ്ററിക്കാണ്.വൈദ്യുത വാഹനത്തിന് കല്ക്കരി നിലയത്തില് നിന്നുള്ള വൈദ്യുതി മാത്രല്ല, മറ്റേത് മാര്ഗ്ഗത്തിലൂടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയും ഉപയോഗിക്കാനാവും. കല്ക്കരിയാവാം, കാറ്റാടിയാവാം, സൗരോര്ജ്ജമാകാം, ഭൗമതാപോര്ജ്ജമാകാം, പിന്നെ വ്യായാമത്തിനുപയോഗിക്കുന്ന സൈക്കിളില് ഘടിപ്പിച്ച ഡൈനോമയോ ആകാം.വൈദ്യുത വാഹനങ്ങളുടെ ഏറ്റവും വലിയ ഗുണമാണ് അതിന്റെ ലാളിത്യം. കാര്ബറേറ്റര്, ഫ്യുവല് ഇഞ്ജക്റ്റര്, ഫ്യുവല് പമ്പ്, പിസ്റ്റണ്, സിലിണ്ടര്. ക്രാങ്ക്, ക്ലച്ച്, പല സ്പീഡുള്ള ഗിയര്ബോക്സ്
ഇവയൊന്നും വേണ്ടേ വേണ്ട.
പ്രൊഫ് ജോൺ കുരാക്കാർ
No comments:
Post a Comment