അഴിമതി
അർബുദംപോലെ പടരുന്നു
അഴിമതി അർബുദംപോലെ എല്ലാരംഗത്തും പടരുകയാണ് .അഴിമതിയെപ്പറ്റി വരുന്ന വാർത്തകൾ കേട്ട് ഇന്നാരും ഞെട്ടുന്നില്ല .നമ്മുടെ ജുഡീഷ്യറിയും അഴിമതിയിൽ നിന്ന് മുക്തമല്ല .അടുത്ത കാലത്തായി . സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന നാല് ജഡ്ജിമാർ പരസ്യമായി ഉന്നയിച്ച പ്രശ്നങ്ങൾ കോടതിനടത്തിപ്പിലെ സാങ്കേതികയെപ്പറ്റിയാണെന്ന്
തോന്നാമെങ്കിലും അത് അടിവരയിട്ടതും ജുഡീഷ്യറിയിൽ പടരുന്ന അഴിമതിക്കാണ്. അവരുടെ പൊട്ടിത്തെറിക്കലിന് ഇടയാക്കിയ കേസുകളിലൊന്നിലാണ് ഇപ്പോൾ ജഡ്ജിക്കെതിരെ നടപടിക്ക് സുപ്രീംകോടതി മുതിരുന്നത്.
ജുഡീഷ്യറിയെ ബാധിക്കുന്ന അപചയം ചെറുക്കാൻ ഇത്തരം ഒറ്റപ്പെട്ട നടപടികൾ മതിയാകില്ലെന്നതാണ് സത്യം. ജുഡീഷ്യറിയിൽ മറ്റ് രംഗങ്ങളിലെപ്പോലെ അഴിമതി ഉള്ളതായി പൊതുവെ കരുതപ്പെടുന്നില്ല. പക്ഷേ, ഇതിന് ഒരു കാരണം അഴിമതി പുറത്തുവരാൻ പ്രയാസമാണ് എന്നതുമാകാം. കർക്കശമായ കോടതിയലക്ഷ്യ നിയമവും മറ്റും ആരോപണങ്ങൾ പുറത്തുവരാനുള്ള സാധ്യതപോലും തടയുന്നു.ജനപ്രതിനിധികൾക്കിടയിൽ അഴിമതിയുണ്ട്. പക്ഷേ, അവർ അഞ്ചുവർഷത്തിലൊരിക്കൽ പൊതു ഓഡിറ്റിന് വിധേയരാകേണ്ടി വരുന്നുണ്ട്. അവിടെയെങ്കിലും അവർ പിടിക്കപ്പെട്ടേക്കാം. പക്ഷേ, ജഡ്ജിമാർ നിയമിക്കപ്പെട്ടാൽ വിരമിക്കുംവരെ തെറ്റുചെയ്യാത്തവർ എന്ന പ്രതീതിയിൽ തുടരുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ ആകെ ഇംപീച്ച്മെന്റ്് നടപടി ആരംഭിച്ചത് അഞ്ച് ജഡ്ജിമാർക്കെതിരെ മാത്രമാണ്. (ഒന്നിലും നടപടി പൂർത്തിയായില്ല). പിടിക്കപ്പെട്ടവർ അത്രപേരെയുള്ളൂ എന്നുമാത്രമാണ് ഇതിന്റെ അർഥം. ഈ സാഹചര്യത്തിൽ ജുഡീഷ്യൽ
നിയമനങ്ങളിൽ വരുത്തേണ്ട മാറ്റം വീണ്ടും ഗൗരവമായി പരിഗണിക്കേണ്ടിയിരിക്കുന്നു. കൂടുതൽ
വിപുലവും സുതാര്യവും ജനാധിപത്യപരവുമായ ഒരു ദേശീയ ജുഡീഷ്യൽ കമീഷനാണ് പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരം.
Prof. John Kurakar
No comments:
Post a Comment