നീതിപീഠത്തിൽ നിന്നും ലഭിച്ച വിധിയെ
മാനിക്കാത്തവരുമായി സമാധാനചർച്ച എങ്ങനെ സാധ്യമാകുമെന്ന് പരി. ബസേലിയോസ് മാർ തോമ പൗലോസ്
ദ്വിതീയൻ കാതോലിക്കാബാവ....
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgRngGkB5dN9qRUbEfPn5fskHOKf50MZ1NZOWXTEJu2uA131KLlvhw8i9FH1czRNpTF19bFvBI04obty6C-jyyqtZ0PJFnvF-KhyphenhyphennOf_WR5dGfiPSBEnY7QjmtHRKz9jUUhsFRffDWiIjk6/s400/catholicos.jpg)
നിയമങ്ങൾ പാലിക്കാതിരിക്കുകയും എന്നാൽ ചർച്ചകൾ വേണം എന്ന് പറയുകയും ചെയ്യുന്നത് ദുരുദ്ദേശപരമാണ്.അനർഹമായത് പിടിച്ചെടുക്കുവാൻ മലങ്കര സഭ ആഗ്രഹിക്കുകയും ശ്രമിക്കുകയും
ഇല്ല...വിശ്വാസികൾക്ക് ആരാധനയിൽ സംബധിക്കുന്നതിന് ആരും തടസ്സം നിക്കില്ല.. മലങ്കരയിലെ എല്ലാ പള്ളികളും 1934 ലെ ഭരണഘടന പ്രകാരം
ഭരിക്ക പ്പെടും..അതിന്റെ ഭരണ പരമായ അവകാശം മലങ്കര ഓർത്തഡോക്സ് സഭക്ക് ആണ്...ജൂലൈ 3 ലെ വിധിന്യായത്തിന്റെ അടിസ്ഥാനത്തിലേ സമാധാനം
സാധ്യമാവൂ..സമാധാനം ആഗ്രഹിക്കുന്നവർ ആദ്യം ബഹു. കോടതി വിധി അംഗീകരിക്കുകയാണ് വേണ്ടത്..
വിധിന്യായത്തെ ദുർബലപ്പെടുത്തുന്ന രീതിയിൽ പാത്രിയർക്കീസ് ബാവ ഉൾപ്പെടെ ആരുമായും ചർച്ചക്കില്ലസർക്കാരിന്റെ ഇതുവരെയുള്ള നടപടികൾ സ്വാഗതാർഹമാണ് എന്ന് പരി.ബാവ പറഞ്ഞു.. പരി.എപ്പിസ്‌കോപ്പൽ സുന്നഹദോസ് സെക്രട്ടറി അഭി.ഡോ യൂഹാനോൻ മാർ
ദിയസ്കോറോസ് മെത്രപൊലീത്ത, അഭി.ഡോ മാത്യൂസ് മാർ
സേവേറിയോസ് മെത്രപൊലീത്ത, മലങ്കര മെത്രപൊലീത്ത യുടെ അസിസ്റന്റ് കൂടിയായ അഭി.ഡോ സഖറിയ മാർ
അപ്രേം മെത്രപൊലീത്ത PRO പ്രൊഫ. P. C ഏലിയാസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പരി.ബാവയോട് ഒപ്പം പങ്കെടുത്തു..
Prof. John Kurakar
No comments:
Post a Comment