ചരിത്രപരമായ മണ്ടത്തരം ആവര്ത്തിച്ചുകൊണ്ടേയിരിക്കും .
വര്‍ഗീയ ശക്തികള്‍ക്കെതിരെ രാജ്യത്ത് വിശാല മതേതര സഖ്യത്തിന് സി.പി.എം
തയാറെടുക്കുകയാണ് .കോൺഗ്രസിനെ മതേതരകക്ഷിയായി സി.പി.എം
കാണുന്നില്ല .വര്‍ഗീയ ശക്തികളെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ഒഴികെയുള്ള മതേതര കക്ഷികളുമായി സഖ്യമുണ്ടാക്കാന്‍ നിര്‍ദേശിക്കുന്ന സി.പി.എമ്മിന്റെ
കരട് രാഷ്ട്രീയ പ്രമേയം ശുദ്ധ വങ്കത്തമാണെന്ന് രാഷ്ട്രീയത്തിന്റെ ബാലപാഠമറിയുന്നവര്‍ക്ക് ബോധ്യമാണ്.രണ്ടര സംസ്ഥാനത്തിനപ്പുറം തൊട്ടുകൂട്ടാന്‍ പോലുമില്ലാത്ത സി.പി.എമ്മിനു
മാത്രം രാജ്യത്താകമാനം വിശാല മതേതര സഖ്യം രൂപപ്പെടുത്താന്‍ കഴിയുമെന്നത് വ്യാമോഹവും വിരോധാഭാസവുമാണ്.
കോണ്‍ഗ്രസിന്റെ മുഖ്യശത്രു ബി.ജെ.പിയാണ്.
അത് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാടായി ബി.ജെ.പി
പോലും തിരിച്ചറിഞ്ഞ യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ സി.പി.എമ്മിന്
‘മുഖ്യശത്രു’വിന്റെ
കാര്യത്തില്‍ ഇപ്പോഴും മനസ് തുറക്കാന്‍ കഴിഞ്ഞിട്ടില്ല. ബി.ജെ.പിയെ
പോലെ തന്നെ കോണ്‍ഗ്രസിനെയും പ്രധാന ശത്രുവായാണ് സി.പി.എം
നോക്കിക്കാണുന്നത്. ബി.ജെ.പിയും
കോണ്‍ഗ്രസും നേര്‍ക്കുനേര്‍ പോരാടുന്നിടത്തും ബി.ജെ.പിയെ
തോല്‍പിക്കാന്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്യാതിരിക്കുന്ന ‘വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദ’മാണ് സി.പി.എമ്മിന്റേത്.അന്ധമായ കോണ്‍ഗ്രസ് വിരോധം വച്ചുപുലര്‍ത്തി രാജ്യത്ത് പിടിച്ചുനില്‍ക്കാനാവില്ല .
വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒരുമിച്ചു നില്‍ക്കേണ്ട കാലത്താണ് സി.പി.എം
ചരിത്രപരമായ മണ്ടത്തരം ആവര്‍ത്തിക്കുന്നത്. ഇത്തരം തീരുമാനം ബി.ജെ.പിക്കും
സംഘ്പരിവാറിനും ആശ്വാസം നല്‍കുമെങ്കിലും മതേതര ചേരിയില്‍ നിരാശ പടര്‍ത്തുമെന്ന കാര്യം സി.പി.എം
മനസിലാക്കാതെ പോയി. കോണ്‍ഗ്രസില്ലാതെയുള്ള വിശാല മതേതര സഖ്യം സി.പി.എംൻറെ ഒരു
സ്വപ്‌നം മാത്രമായിരിക്കും . . മലര്‍പ്പൊടിക്കാരന്റെ
ദിവാസ്വപ്‌നം പോലെ. രാജ്യം
കത്തിച്ചാമ്പലാവുമ്പോഴും
അവര്‍ ആ കിനാവിൽ
കണ്ണുംപൂട്ടിക്കിടക്കും;
കാലമെത്ര കഴിഞ്ഞാലും.സി.പി.എം
ചരിത്രപരമായ മണ്ടത്തരം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment