Pages

Sunday, February 25, 2018

അവയവദാനം ഒരു മഹത്തായ ദാനം


അവയവദാനം
ഒരു മഹത്തായ ദാനം

രക്തദാനം പോലെ മഹത്തരമാണ് അവയവദാനം .മരണ ശേഷം വെറുതെ കത്തിച്ചോ,കുഴിച്ചോ മൂടികളയുന്ന   അവയവങ്ങള്‍ മറ്റൊരാളിന്റെ ജീവന്‍ രക്ഷിക്കാന്‍ ഉപകരിച്ചാല്‍, അതിലധികം എന്ത് പുണ്യമാണ് ലഭിക്കാനുള്ളത് .ഒരാളുടെ  മരണാനന്തര  നേത്രദാനത്തിലൂടെ  രണ്ട് അന്ധരായവരാണ് നമ്മുടെ  ലോകത്തെ  കണ്‍നിറയെ  കാണുന്നത്.  നേത്രപടല  തകരാറ് കൊണ്ട്  അന്ധരായവര്‍ക്ക്  കാഴ്ച  വിണ്ടെടുക്കുവാന്‍ ഇത്  മൂലം  കഴിയും. ഇന്ത്യയില്‍  120 ലക്ഷം  പേര്‍ക്ക്  രണ്ട്  കണ്ണുകള്‍ കാഴ്ച്ച  ഇല്ലാത്തവരും  80 ലക്ഷം  പേര്‍ക്ക്  ഒരു  കണ്ണിന് കാഴ്ച്ച  ശക്തിയില്ലാത്തവരാണ്. 120 ലക്ഷം  പേരില്‍  ഏകദേശം  103 ലക്ഷം  പേര്‍ക്ക് വൈദ്യസഹായത്തോടെ  കാഴ്ച്ച ശക്തി  കിട്ടാവുന്നതാണ്. നിര്‍ഭാഗ്യവശാല്‍ അവര്‍ ഇപ്പോഴും  അന്ധതയില്‍  കഴിയുന്നു.  അല്ലെങ്കില്‍ കണ്ണുള്ള  നമ്മള്‍ അവര്‍ക്ക്  വേണ്ടി  കണ്ണുകള്‍ തുറക്കുന്നില്ല. ഇന്ത്യയില്‍ 1000 പേരില്‍ ഏകദേശം 14 പേര്‍ കാഴ്ചയില്ലാ ത്തവരാനെന്നുള്ള ദുഃഖസത്യം  നമ്മള്‍  മറക്കരുത്

 ശാസ്ത്രത്തിൻറെ വളർച്ചയുടെ ഫലമായി  ഇപ്പോള്‍ ആശാവഹമായ ഒരു വഴി നമ്മുടെ മുന്നിലുണ്ട്..രോഗം പ്രകൃതിയുടെ നിയമമാണ് . പക്ഷേ , സ്‌നേഹം കൊണ്ട് ഈ പ്രകൃതി നിയമത്തെ മറികടക്കാനാവുമെന്നതാണ് മനുഷ്യന്റെ മഹത്വം. മാറ്റിവെക്കാന്‍ അവയവം ലഭ്യമല്ലാത്തതിനാല്‍ മാത്രം ഓരോ മിനിട്ടിലും പതിനെട്ടു പേര്‍ വീതമാണ് നിസ്സഹായരായി ഈ ഭൂമിയില്‍ നിന്നും പ്രിയപ്പെട്ടവരെ പിരിഞ്ഞു പോകുന്നത്. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കാന്‍ സേവനത്തിന്റെ, വിവേകത്തിന്റെ നല്ലൊരു മാര്‍ഗമാണ് അവയവദാനം. മനുഷ്യസേവ തന്നെയാണ് മാധവസേവ എന്നത് അവയവദാനത്തിലൂടെ സാര്‍ത്ഥകമാക്കാന്‍ കഴിയണം.

. ജീവിച്ചിരിക്കുമ്പോഴും മരണാനന്തരവും അവയങ്ങള്‍ ദാനം ചെയ്യാന്‍ കഴിയുമെന്നത് , മറ്റൊരാള്‍ക്ക് ജീവനും ജീവിതവും കൊടുക്കുന്നതിനു തുല്യം തന്നെ.. രക്തം, വൃക്ക ,കരള്‍ എന്നിവ ജീവിച്ചിരിക്കുമ്പോള്‍ ദാനം ചെയ്യാമെങ്കില്‍ മരണശേഷം കണ്ണ് , , ഹൃദയം ,ത്വക്ക് , മജ്ജ തുടങ്ങിയവ ദാനം ചെയ്തു മരണത്തിന്റെ കരാളവക്ത്രത്തില്‍ നിന്നും ആയിരങ്ങളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ നമുക്ക് കഴിയും. അങ്ങിനെ ജന്മങ്ങളില്‍ നിന്നു ജന്മങ്ങളിലേക്കു അവനവനെ പകരാനും.കഴിയും .

ഏതെങ്കിലും ഒരു പ്രധാന അവയവത്തിന്റെ പ്രവര്ത്തനം നിലയ്ക്കുന്നത് മൂലം പ്രതിവര്ഷം 5 ലക്ഷം പേരെങ്കിലും രാജ്യത്ത് മരിക്കുന്നുണെന്നാണ് കണക്ക്..അവയവം ലഭ്യമല്ലാത്തതിനാല് മാത്രം ഓരോ മിനിട്ടിലും പതിനെട്ടു പേര് വീതമാണ് ഈ ഭൂമിയില് നിന്നും വിടവാങ്ങുന്നത്. രാജ്യത്ത് വര്ഷം ഏതാണ്ട് 5000 വൃക്കകളും 400 കരളുകളും കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്ക്..അടുത്തകാലത്തായി അവയവദാന രംഗത്ത്  വളരെ മാറ്റം ഉണ്ടായിട്ടുണ്ട് .കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിസ് ചിറമ്മൽ , ചിറ്റിലപ്പള്ളി തുടങ്ങിയവരുടെ പ്രവർത്തനങ്ങൾ  വലിയതോതിൽ പ്രയോജനപ്പെട്ടിട്ടുണ്ട്

.അവയവദാനരംഗത്ത് സ്നേഹത്തിന്റെ, കരുണയുടെ, ഹൃദയവായ്പിന്റെ സുവർണനൂലിനാൽ പരസ്പരം ബന്ധിപ്പിക്കപ്പെട്ട നാലുപേരുടെ  ജീവിതം  എല്ലാവരും അറിയേണ്ടതാണ് .കൊച്ചിയിലെ ആ സ്വകാര്യ ആശുപത്രിയിൽ. ദൈവം കയ്യൊപ്പിട്ട അവയവദാനം എന്ന മഹാദാനമാണ് ഇവരെ ഒരുമിപ്പിച്ചത്. മറ്റൊരാൾക്കു ജീവനോ കാഴ്ചയോ പകർന്ന് നമ്മുടെ അവയവം നാം ഓരോരുത്തരുടെയും ആയുസ്സിനപ്പുറത്തേക്ക്, ജീവിക്കുന്ന അനശ്വരതയിലേക്ക് അവയവദാന മുന്നേറ്റം വളരണമെന്ന് ഓർമിപ്പിക്കുകയാണ് ഇവർ.. ആലപ്പുഴ സ്വദേശി മൊയ്തീൻകുഞ്ഞിന് നാഗർകോവിലിനു സമീപം മാർത്താണ്ഡം സ്വദേശി ഫാ.പീറ്റർ ബനഡിക്ട് വൃക്ക നൽകിയപ്പോൾ  മൊയ്തീൻകുഞ്ഞിന്റെ ഭാര്യ റജുല തൃശൂർ സ്വദേശിയായ ഡാർവിനു വൃക്ക നൽകുകയായിരുന്നു. കഴിഞ്ഞ ദീപാവലിക്കു നാലുപേരും പരസ്പരം കൈപിടിച്ചു തുടങ്ങിയ കാത്തിരിപ്പിനാണു കഴിഞ്ഞദിവസം ശസ്ത്രക്രിയയിലൂടെ  വിരാമമായത്. അവയവദാന സന്ദേശത്തിന്റെ എത്രയോ മാതൃകകൾ ഉണ്ടായ നമ്മുടെ നാട്ടിൽ ഇനി ഇവരുടെ ദാനത്തിന്റെയും ഏറ്റുവാങ്ങലിന്റെയും കഥകൂടി ഉണ്ടാകും. ത്യാഗസന്നദ്ധതയും ഇച്ഛാശക്തിയുമുണ്ടെങ്കിൽ അവയവദാനം ഒരു വിശുദ്ധപ്രാർഥനപോലെ കരുണാർദ്രമാക്കാമെന്നും ഈ നാൽവർകഥ സാക്ഷ്യംപറയുന്നു.

വൃക്കരോഗികളായ എത്രയോപേർ വൃക്ക മാറ്റിവയ്ക്കാനാവാതെ കൊടുംവേദനനിറഞ്ഞ ജീവിതം കേരളത്തിൽ നയിക്കുന്നുണ്ട്. മരിച്ചവരിൽനിന്നു വൃക്ക കിട്ടാൻ കാത്തിരുന്ന 602 പേർ 2011–17 കാലയളവിൽ അതു കിട്ടാതെ കടന്നുപോയി എന്ന സങ്കടക്കണക്കുകൂടി ഇവിടെ ചേർത്തുവയ്ക്കാം. നെഫ്രോളജി അസോസിയേഷൻ ഓഫ് കേരളയിലെ ഡോക്ടർമാർ നടത്തിയ പഠനപ്രകാരം, കേരളത്തിൽ എഴുപതു വയസ്സിനു മേലുള്ളവരിൽ 34% പേരും വൃക്കരോഗ ബാധിതരാകുന്നുവെന്നു കണ്ടെത്തിയിട്ടുണ്ട്..അവയവദാനത്തെ  പ്രോത്സാഹിപ്പിക്കാൻ  എല്ലാ സാമൂഹ്യ സാംസ്ക്കാരിക സംഘടനകളും രംഗത്തുവരണം .



പ്രൊഫ്. ജോൺ കുരാക്കാർ




No comments: