Pages

Tuesday, February 13, 2018

വീടുകളിൽ നായ്ക്കളെ വളർത്താൻ ലൈസൻസ്.നിർബന്ധമാക്കണം


 വീടുകളിൽ  നായ്ക്കളെ വളർത്താൻ ലൈസൻസ്.നിർബന്ധമാക്കണം
 
തെരുവുനായ്ക്കൾ മാത്രമല്ല വളർത്തു നായ്ക്കളും അപകടകാരികളാണെന്ന്  തെളിയിക്കുന്ന സംഭവമാണ് വയനാട്ടിലുണ്ടായത്. വൈത്തിരിയിൽ വീട്ടമ്മയായ രാജമ്മ കാലത്ത് ജോലിക്കുപോകുമ്പോൾ മറ്റൊരാൾ വളർത്തുന്ന  റോട്ട്വീലർ ഇനത്തിൽപ്പെട്ട നായ്ക്കൾ അവരെ ആക്രമിക്കുകയായിരുന്നു. നായ്ക്കൾ വീട്ടമ്മയെ കടിച്ചുകീറി, മാംസം കാർന്നെടുത്ത് കൊന്നു.കഴിഞ്ഞ ഏതാനും വർഷമായി കേരളം നേരിടുന്ന വലിയ പ്രശ്നങ്ങളിലൊന്ന്  തെരുവുനായ്ക്കളുടെ പെരുപ്പവും  ആക്രമണവുമാണ്.  

 കേരളത്തിൽ തെരുവുനായപ്രശ്നം രൂക്ഷമാണ് . മാലിന്യം കൂടിയത് പ്രശ്നത്തെകൂടുതൽ  വഷളാക്കി. പകൽപോലും  കാൽനടയാത്രയും ഇരുചക്രവാഹനയാത്രയും അസാധ്യമാകുന്ന സ്ഥിതിയാണിന്നുള്ളത്. പത്രവിതരണവും പാൽവിതരണവുംപോലും സുരക്ഷിതമല്ലാതായി. ഓരോ ഗ്രാമകേന്ദ്രത്തിലും കവലകളിലും മാലിന്യകേന്ദ്രങ്ങളിൽ പത്തും ഇരുപതും നായ്ക്കൾ കുരച്ചാർക്കുന്നു.. കൊച്ചുകുട്ടികൾ മുതൽ വൃദ്ധർവരെ നിരവധിപേരാണ് ഓരോ ദിവസവും നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സതേടുന്നത്.   നായക്ക് പേവിഷമുണ്ടെങ്കിലും ഇല്ലെങ്കിലും കടിയേൽക്കുന്നവരെല്ലാം  പേവിഷപ്രതിരോധ കുത്തിവെപ്പെടുക്കേണ്ടിവരുന്നു.അതിനുള്ള മരുന്നിന്റെ ക്ഷാമം കാരണവും വർധിച്ച ചെലവുകാരണവുമുള്ള പ്രയാസം വേറെ. 
 
കേരളത്തിലെ  നായ്ക്കളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് സുപ്രീംകോടതിയിൽ കേസ് വന്നതും ദീർഘനാളത്തെ വാദപ്രതിവാദത്തിനും പുറത്തെ വിവാദത്തിനും ശേഷം റിട്ട. ജസ്റ്റിസ് സിരിജഗന്റെ നേതൃത്വത്തിൽ മൂന്നംഗസമിതിയെ നിയോഗിച്ചതും.

2016 ഏപ്രിലിൽ നിയോഗിക്കപ്പെട്ട ആ സമിതി സുപ്രീംകോടതിക്ക് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത് തെരുവുനായ്ക്കളുടെ ശല്യമില്ലാതാക്കാൻഫലപ്രദമായഅടിയന്തരനടപടികളുണ്ടാകുന്നില്ലെങ്കിൽ ഇരകളായ ജനങ്ങൾ സഹികെട്ട് നിയമം കൈയിലെടുത്താൽ, അതായത് നായ്ക്കളെ സ്വന്തംനിലയ്ക്ക് കൊല്ലാൻ തുടങ്ങിയാൽ കുറ്റപ്പെടുത്താനാവില്ലെന്നാണ്.
വീട്ടുനായ്ക്കൾക്ക് ലൈസൻസ് ഏർപ്പെടുത്തുന്നതിനൊപ്പം വന്ധ്യംകരണവും വാക്സിനേഷനും നടത്തിയതുസംബന്ധിച്ച വിവരങ്ങളടങ്ങിയ തിരിച്ചറിയൽ കാർഡ് ധരിപ്പിക്കണമെന്ന് നിർദേശിക്കുന്നു. എല്ലാ പൊതുജനാരോഗ്യ കേന്ദ്രത്തിലും പേവിഷപ്രതിരോധ മരുന്ന് ലഭ്യമാക്കണമെന്നും  മാലിന്യസംസ്കരണം കൃത്യമായി നടത്തി തെരുവുനായ്ക്കൾ പെരുകുന്നത് തടയണമെന്നുംകൂടി ആ റിപ്പോർട്ടിൽ നിർദേശിച്ചു.


സിരിജഗൻ സമിതി വിവിധ ജില്ലകളിൽ നായ്ക്കളുടെ കടിയേറ്റവരിൽനിന്ന് തെളിവുശേഖരിക്കുകയും അതുപ്രകാരം ഇരകൾക്ക് നഷ്ടപരിഹാരം നൽകാൻ ശുപാർശചെയ്യുകയുമുണ്ടായി. ഇതൊന്നും കൃത്യമായി പാലിക്കപ്പെട്ടിട്ടില്ല. വൈത്തിരിയിൽ മാംസവും ചോരയും ചിന്തി മരിച്ച രാജമ്മയുടെ ഓർമ സർക്കാരിൽ ഉത്തരവാദിത്വബോധമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ച നിർദിഷ്ടനിയമം സമഗ്രവും കുറ്റമറ്റതുമാക്കുമെന്നും പ്രതീക്ഷിക്കാം.  പൂർണമായ പരിഹാരമല്ല. എന്നാൽ, വലിയൊരളവോളം പെരുപ്പം കുറയ്ക്കാനും സാധിക്കും. കേരളത്തിലെ തെരുവുനായ്ക്കളുടെ എണ്ണം മൂന്നുലക്ഷത്തിൽപ്പരമാണെന്നാണ് കണക്ക്. രണ്ടുവർഷംകൊണ്ട് മുപ്പതിനായിരത്തോളം നായ്ക്കളെ വന്ധ്യംകരിച്ചതായും കണക്കുണ്ട്. .വളർത്തു നായ്ക്കൾക്കു നിർബന്ധമായും ലൈസൻസ് ഏർപ്പെടുത്തണം .ജനങ്ങളുടെ സുരക്ഷയാണ് സർവ്വപ്രധാനം .



പ്രൊഫ്. ജോൺ കുരാക്കാർ

No comments: