Pages

Thursday, December 14, 2017

ഒടുവില്കുട്ടിക്കൊമ്പനെ തേടി അമ്മയാന എത്തി



ഒടുവില്കുട്ടിക്കൊമ്പനെ തേടി അമ്മയാന എത്തി
വനപാലകരുടെയും നാട്ടുകാരുടെയും വിരട്ടലില്പിരിഞ്ഞ അമ്മയാനയും കുട്ടിക്കൊമ്പനും നീണ്ട 72 മണിക്കൂറുകള്ക്ക് ശേഷം ഒന്നുചേര്ന്നു. കോയമ്പത്തൂര്ജില്ല മേട്ടുപ്പാളയം ഫോറസ്റ്റ് റേഞ്ചില്തേക്കംപട്ടി വനഭാഗത്താണ് മനസ്സിനെ ഈറനണിയിച്ച സംഭവം. വനപാലകര്ക്ക് പറ്റിയ ചെറിയൊരു അമളിയാണ് കാര്യങ്ങള്ഇത്രയും നീളാന്കാരണം.ബുധനാഴ്ച രാവിലെ മേട്ടുപ്പാളയം വനഭദ്രകാളിയമ്മന്ക്ഷേത്രത്തില്നിന്നു തേക്കംപട്ടിയിലേക്ക് പോകുന്ന റോഡിലാണ് സംഭവത്തിന്റെ തുടക്കം. റോഡിന്റെ ഒരു വശം നെല്ലിമല റിസര്വ് വനവും മറുഭാഗത്ത് കുറച്ചുതാഴെയായി ഭവാനിപുഴയുമാണുള്ളത്. വെള്ളംകുടിച്ച ശേഷം ഇറങ്ങിയ പിടിയാന റോഡ് മുറിച്ചുകടക്കാന്നില്ക്കുമ്പോഴാണ് സ്ഥലത്തെ കര്ഷകനായ ഗണേശന്ട്രാക്ടര്ഓടിെച്ചത്തിയത്.
റോഡിന് വശത്ത് നിന്ന ആന പോകാതെ നിന്നനില്പില്ആയതോടെ കര്ഷകന്പരിഭ്രാന്തിയിലായി. ഗണേശന്റെ അതിബുദ്ധിയില്ഉദിച്ചതാണ് ട്രാക്ടറിന്റെ ശബ്ദംകൂട്ടിയും ഹോണ്മുഴുക്കിയും ആനയെ വിരട്ടാനുള്ള ശ്രമം. അതോടെ ശാന്തനായി നിന്ന ആന ട്രാക്ടര്ലക്ഷ്യമാക്കി ഓടിവന്നതോടെ ഗണേശനും കാഴ്ച കണ്ട് രസിക്കാനിറങ്ങിയ കൂടെയുണ്ടായിരുന്ന ബൈക്കുകാരനും ഓടിരക്ഷപ്പെട്ടു.കലിപൂണ്ട ആന ട്രാക്ടറിനെയും ബൈക്കിനേയും മറിച്ചിടുകയും ചെയ്തു. ഓടിരക്ഷപ്പെട്ടവര്അടുത്തുള്ള നെല്ലിമല ഫോറസ്റ്റ് ഓഫീസില്വിവരമറിയിച്ചു. അവരെത്തുമ്പോഴും ആന സംഭവസ്ഥലത്ത്തന്നെ നില്ക്കുകയായിരുന്നു.
ശബ്ദം ഉണ്ടാക്കിയും പടക്കം പൊട്ടിച്ചും ആനയെ വിരട്ടാനുള്ള ശ്രമം ഉണ്ടായതോടെ ആന വനപാലകരെയും വിരട്ടി. ഒരുമണിക്കൂറോളം പണിപ്പെട്ട് പടക്കമെറിഞ്ഞു ആനയെ കാട്ടിലേക്ക് കയറ്റിവിട്ട് ആശ്വാസം പ്രകടിപ്പിക്കുമ്പോഴാണ് ആന സ്ഥലത്ത് തമ്പടിച്ചതിന്റെ കാര്യം വനപാലകര്അറിഞ്ഞത്. പുഴയുടെ വശത്തെ ചെറിയ വെള്ളച്ചാലില്നിന്ന്കുഞ്ഞാനയുടെ നേര്ത്ത നിലവിളി കേട്ടപ്പോഴാണ് അമ്മയാന കലിപൂണ്ടതിന്റെ കാരണം ഇവരറിഞ്ഞത്.
 അമ്മയേയും കുഞ്ഞിനേയും കാര്യമറിയാതെ പിരിച്ച കാര്യം കോയമ്പത്തൂര്ഡിഎഫ്ഒയ്ക്ക് മുന്പിലെത്തിയത്തോടെയാണ് കൂടിച്ചേരലിന്  ആനപ്രേമികളും വനപാലകരും ഒന്നിച്ചിറങ്ങിയത്.വിരട്ടിയ ആന വീണ്ടും തന്റെ ഒരുമാസം പ്രായമായ കുഞ്ഞാനയെ തേടിയെത്തുമെന്ന പ്രതീക്ഷയില്കാത്തിരുന്നവര്ആദ്യ രണ്ട് ദിവസങ്ങളിലും നിരാശരായി. അതുവരെ എല്ലാവരുടെയും ഓമനയായിമാറിയ ആനക്കുട്ടന് ലാക്ടോജനും പാലും കുപ്പിയിലാക്കി നല്കി അമ്മയെ പോലെ പരിപാലിക്കുകയായിരുന്നു ജീവനക്കാര്‍.മനുഷ്യമണം തുടര്ച്ചയായി ഏറ്റതോടെ അമ്മയാന എത്തില്ലെന്നറിഞ്ഞു ആനക്കുട്ടിയെ കുറച്ചകലെയായി വിട്ടയച്ച് കാത്തിരുന്നതിന് വിരാമമായത് വ്യാഴാഴ്ച വൈകീട്ടോടെയാണ്. സന്ധ്യയുടെ മറവില്എത്തിയ അമ്മ കുഞ്ഞിനെ കണ്ടയുടന്വാത്സല്യം കൊണ്ട് ഓടിയെത്തിയതോടെ കണ്ണ് നിറഞ്ഞത് വനപാലകര്ക്കാണ്.കൂടിച്ചേരലറിഞ്ഞ് അറിയാതെ ചെയ്ത തെറ്റിന് പ്രായശ്ചിത്തം കൂടിയായിരുന്നു കണ്ണിലെ നനവ്. എന്തായാലും ഇനി ആനകളെ വിരട്ടുന്നതിനുമുമ്പ് ഒന്നുകൂടി ആലോചിക്കും ഇവര്

Prof. John Kurakar

No comments: