Pages

Friday, December 15, 2017

സ്ത്രീ സുരക്ഷയാണ് സാമൂഹ്യ സുരക്ഷയുടെ ഉയർന്ന അടയാളം



സ്ത്രീ സുരക്ഷയാണ് സാമൂഹ്യ സുരക്ഷയുടെ ഉയർന്ന അടയാളം



സ്ത്രീ സുരക്ഷയാണ് സാമൂഹ്യ സുരക്ഷയുടെ ഉയർന്ന അടയാളം. സ്ത്രീകളോടുള്ള പെരുമാറ്റം കണക്കിലെടുതാണ് ഒരു  രാജ്യത്തിന്റെ പുരോഗതിയും സുരക്ഷാസ്ഥാനവും  കണക്കാക്കുന്നത്. .ഭാരതത്തിൽ  എന്നപോലെ ലോകത്ത് പലയിടത്തും സ്ത്രീകള് ഇന്ന് സുരക്ഷിതരല്ല. ഇന്ത്യയില് സ്ത്രീകള്ക്ക് സുരക്ഷിതമായി ജീവിക്കാവുന്ന സ്ഥലങ്ങളില് ഗോവ ഒന്നാമതും കേരളം രണ്ടാംസ്ഥാനത്തുമാണ്. പട്ടികയിൽ കേരളത്തിന് പുറമെ മിസോറാം,സിക്കിം, മണിപ്പൂര് എന്നീ സംസ്ഥാനങ്ങള് യഥാക്രമം, മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലെത്തി. പട്ടികയില് ഏറ്റവും ഒടുവിലെത്തിയത് ബിഹാറാണ്. ജാര്ഖണ്ഡും ഉത്തര് പ്രദേശും ഡല്ഹിയുമാണ് ബിഹാറിന് മുന്നിലുള്ളത് .

അമീറുല്ലിന്റെ വധശിക്ഷ: സ്ത്രീകളെ അപമാനിക്കുന്ന എല്ലാവർക്കുമുള്ള മുന്നറിയിപ്പാണ്   ഡിഎൻഎ ടെക്നോളജി അടിസ്ഥാനമാക്കുന്ന ശാസ്ത്രീയ തെളിവുകളാണു കേസിൽ പ്രോസിക്യൂഷൻ ഹാജരാക്കിയത്. യഥാർഥ പ്രതിയെ തിരിച്ചറിയാൻ പൂർണമായി ആശ്രയിക്കാവുന്ന രീതിയാണിത്.പ്രതികൂല ജീവിതസാഹചര്യങ്ങളോടുള്ള നിരന്തരമായ പോരാട്ടമായിരുന്നു കൊല്ലപ്പെട്ട പെൺകുട്ടിയുടേത്.  കുഞ്ഞായിരുന്നപ്പോൾ പിതാവ് ഉപേക്ഷിച്ചുപോയി. എന്നിട്ടും ആ പെൺകുട്ടി ജീവിതത്തോടു പോരാടി. മകളെ ഒരു അഭിഭാഷകയാക്കണമെന്ന അമ്മയുടെ സ്വപ്നത്തിന്റെ തൊട്ടടുത്തുവരെ പെൺകുട്ടി എത്തിയപ്പോഴാണു പ്രതി അവരുടെ ജീവിതം തട്ടിയെടുത്തത്.മാനം അടിയറവു വയ്ക്കാതെ പ്രതിയോടു പൊരുതിയാണു പെൺകുട്ടി മരിച്ചത്. ക്രൂരത നിറഞ്ഞ 38 മുറിവുകൾ മൃതദേഹത്തിൽ കണ്ടെത്തി. ഇതിൽ എട്ടു മുറിവുകളിൽ ഏതും മരണകാരണമാവാൻ തക്ക ഗുരുതരമാണ്. 22 സെന്റിമീറ്റർ നീളമുള്ള കത്തിയാണു പ്രതി നിരായുധയായ യുവതിയുടെ ശരീരത്തിൽ പ്രയോഗിച്ചത്."അർഹമായ ശിക്ഷ ലഭിക്കാത്തപക്ഷം പൊതുമനഃസാക്ഷി നൊമ്പരപ്പെടും. നീതിന്യായവ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടും.സുപ്രീം കോടതി വിധിയെ ഉദ്ധരിച്ചു വിചാരണക്കോടതി പറഞ്ഞു"


പുരാതന ഭാരത സംസ്ക്കാരം സ്ത്രീക്ക് നൽകിയിരുന്നത്  പകരം മറ്റൊന്ന് വയ്ക്കാൻ ഇല്ലാത്ത ഉയർന്ന സ്ഥാനമായിരുന്നു. ചരിത്രത്തിന്റെ താളുകളിൽ മായാതെ ജീവിക്കുന്ന സ്ത്രീ രത്നങ്ങൾ നമുക്ക് എന്നും അഭിമാനമാണ്. ഭാരതത്തിൽ ആദിമകാലം മുതലേ  ഉണ്ടായിരുന്ന സ്ത്രീകളുടെ പദവിയും    സുരക്ഷിതത്വം എങ്ങനെ, എപ്പോൾ നഷ്‌ടമായി  എന്ന്  സ്ത്രീ സമൂഹം  ആലോചിക്കേണ്ടിയിരിക്കുന്നു ."മതങ്ങൾ സ്ത്രീകളെ ആദരിക്കാനാണ്‌ നമ്മെ പഠിപ്പിക്കുന്നത് .പരിശുദ്ധ ഖുർ ആൻ  പറഞ്ഞു നിന്റെ സ്വർഗ്ഗം നിന്റെ ഉമ്മുക്കയുടെ കാല്ക്കലാണ് എന്ന്.. വിശുദ്ധ ബൈബിളിൽ നാം കാണുന്നത്  ദൈവപുത്രന് ജന്മ്മം നല്കിയ അമ്മയെയാണ് ,.മഹാഭാരതത്തിൽ .കുന്തി മാതാവിൻറെ മഹനീയത നാം കാണുന്നു  ".സ്ത്രീകൾക്ക് മഹനീയ സ്ഥാനം കൽപ്പിച്ചിരുന്ന ഭാരതത്തിനു പിന്നീട്  എന്തുപറ്റി ?

ഭാരതത്തിൻറെ തലസ്ഥാന നഗരി കുറെകാലങ്ങളായി സ്ത്രീപീഡനത്തിന്റേയും തലസ്ഥാനമായി മാറിയിരിക്കുകയാണ് . ബസിൽ പെൺകുട്ടി ക്രൂര പീഡനത്തിന് ഇരയായി , ഗാസിയാബാദില് അഞ്ച്വയസ്സുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില് ഡല്ഹിയില് പ്രതിഷേധം ആളിപ്പടരുമ്പോള് തന്നെ ഡല്ഹിയുടെ പരിസരങ്ങളിലും മറ്റു പ്രദേശങ്ങളിലും ബാലികാ, സ്ത്രീ പീഡനങ്ങള് വര്ധിച്ചു കൊണ്ടിരിക്കുന്നു. കഴിഞ്ഞ മാസങ്ങളിൽ  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ച് ബാലികമാരും ഒരു യുവതിയും ബലാത്സംഗത്തിന് ഇരകളായി. തമിഴ്നാട്ടിലെ തിരുപ്പൂരില് എട്ട് വയസ്സുകാരിയായ മലയാളി ബാലികയും മധ്യപ്രദേശിലെ ചന്ദ്വാരയില് നാലും മധ്യപ്രദേശിലെ തന്നെ ഖര്ഗോണില് ഏഴും ഉത്തര്പ്രദേശിലെ മുസാഫര്പൂരില് പത്തും അസമിലെ കാച്ചര് ജില്ലയില് ഒമ്പതും വയസ്സുള്ള ബാലികമാരും ക്രൂരമായ ലൈംഗിക പീഡനത്തിരകളായപ്പോള് രാജസ്ഥാനിലെ ജയ്പൂരില് ഒരു യുവതിയെ മൂന്ന് പേര് ചേര്ന്ന് ബലാത്സംഗത്തിനിരയാക്കി. തിങ്കളാഴ്ച ട്രെയിന് യാത്രക്കിടെ കേരളത്തില് കളനാട് തുരങ്കത്തില് വെച്ച് കോഴിക്കോട് മാറാട്ടുകാകായ രണ്ട് പേര് രണ്ട് സത്രീകളെ പീഡിപ്പിക്കാന് ശ്രമിക്കുകയുണ്ടായി. അലിഗഢില് ആറ് വയസ്സുകാരിയായ ആദിവാസി ബാലികയെ  ബലാത്സംഗം ചെയ്തു കൊന്നത് അടുത്തസമയത്താണ് .മാധ്യമങ്ങളില് വെളിച്ചം കണ്ട സംഭവങ്ങളാണിവ. രാജ്യത്തെ സ്ത്രീപീഡനങ്ങളില് എഴുപത്തിയഞ്ച് ശതമാനവും പുറം ലോകം അറിയുന്നില്ല.

ഒട്ടേറെ നിയമങ്ങള് പാർലമെൻറ്  പാസ്സാക്കിയിട്ടുണ്ട്. ഏറ്റവുമൊടുവില് ഡല്ഹിയില് നടന്ന കൂട്ടബലാത്സംഗത്തിന്റെ പശ്ചാത്തലത്തില് സമഗ്ര ചര്ച്ചകള്ക്ക് ശേഷം സ്ത്രീകള്ക്കെതിരായ അതിക്രമങ്ങള്ക്ക് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്ലും അംഗീകരിച്ചു. അധികാര കേന്ദ്രങ്ങളിലെ സ്ത്രീപ്രാതിനിധ്യത്തിന്റെ കുറവാണെന്ന ഒരു വാദഗതിയുടെ അടിസ്ഥാത്തില് സ്ത്രീകളെ അധികാരത്തിന്റെ ഉന്നതങ്ങളിലെത്തിക്കാന് തിരഞ്ഞെടുപ്പുകളില് നിശ്ചിത ശതമാനം സീറ്റുകള് അവര്ക്കായി സംവരണം ചെയ്യുകയും ചെയ്തു .പല സംസ്ഥാനങ്ങളിലും വനിതാ മുഖ്യമന്ത്രിമാര് അധികാരത്തില് വന്നു. എന്നിട്ടെന്ത്? നിയമസഭയില് പോലും സ്ത്രീകള് സുരക്ഷിതരല്ലെന്ന ദുഃഖസത്യം നാം തിരിച്ചറിഞ്ഞുവെന്നതിലപ്പുറം മറ്റൊന്നുമുണ്ടായില്ല.


സാക്ഷരതയിൽ മുന്നിലുള്ള കേരളത്തില് സ്ത്രീകള്ക്കും പെണ്കുട്ടികള്ക്കും നേര്ക്ക് നടക്കുന്ന പീഡന കേസുകളില് പ്രതിസ്ഥാനത്ത് ഏറെയും ബന്ധുക്കളാണന്ന സത്യം വേദനാജനകമാണ് .കേരളത്തില് രക്തബന്ധങ്ങള്ക്ക് പോലും മൂല്യച്യുതി സംഭവിച്ചിരിക്കുന്നതിന്റെ തെളിവാണിത്.കഴിഞ്ഞ വര്ഷം സംസ്ഥാനത്ത് രജിസ്റ്റര് ചെയ്യപ്പെട്ട പീഡന കേസുകള് 1,347 എണ്ണമാണ്. ഇതില് പ്രതി ചേര്ക്കപ്പെട്ട 1,260 പേരും പീഡനത്തിന് ഇരയാക്കപ്പെട്ട പെണ്കുട്ടികളുടെ അടുത്ത ബന്ധുക്കളാണ്.സാംസ്ക്കാരിക പൈതൃകത്തിന്റെ മഹനീയ മാതൃകയെന്ന് അവകാശപ്പെടുന്ന കേരളീയരുടെ മുഖം വികൃതമാക്കുന്ന വിവരങ്ങളാണ് നാഷണല് ക്രൈം റെക്കോര്ഡ്സ് ബ്യൂറോ റിപ്പോട്ടില് ഉള്ളത്.

നിയമങ്ങള് ഉണ്ടായാലും സ്ത്രീകളോടുള്ള സമൂഹത്തിന്െറ മനോഭാവം മാറാതെ  സുരക്ഷിതത്വം ലഭിക്കില്ല.നമ്മുടെ സാമൂഹിക ചുറ്റുപാടുകളിലാണ് മാറ്റമുണ്ടാകേണ്ടത്. തെറ്റ് ചെയ്താല് ശിക്ഷിക്കപ്പെടുമെന്ന ബോധം ഉണ്ടായാലേ മനോഭാവം മാറൂ. ലൈംഗികാതിക്രമം നടത്തുന്നവര് എത്ര ഉന്നതരായാലും അവരെ ഒറ്റപ്പെടുത്തുകയും നിയമത്തിന് മുന്നില് കൊണ്ടുവരുകയും വേണം.നമ്മുടെ സമൂഹത്തിൽ ഓരോ പെണ്കുഞ്ഞിന്റെയും  ആത്മാഭിമാനം കാത്തുസൂക്ഷിക്കാൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്. പുരുഷനെയും സ്ത്രീയെയും ഒന്നുപോലെ ബഹുമാനിക്കാൻ ,ആദരിക്കാൻ കുട്ടികളെ ചെറുപ്പംമുതലെ പഠിപ്പിക്കണം അമ്മയായി, മകളായി, സഹോദരിയായി, ഭാര്യയായി അവൾ നിർഭയമായി സമൂഹത്തിൽ  സന്തോഷത്തോടെ ജീവിക്കണം



പ്രൊഫ്. ജോൺ കുരാക്കാർ

No comments: