KAKKATHURUTHU ISLAND-WORLD’S BEAUTIFUL SWATINATION
"കാക്കത്തുരുത്ത് "ഒരു മനോഹരതീരം –
സഞ്ചാരികളുടെ സ്വർഗ്ഗഭൂമി
Kakkathuruthu Island
in Kerala's backwaters has made it to 'Around the World in 24 hours' list
compiled by the National Geographic.The list comprises the world's beautiful
destinations and is a photographic tour of travel-worthy spots.The
emerald-fringed island also called the "Island of Crows", lies along
the state's coast and is known for lush coconut groves, sea-green waters, and
absence of tarred roads. Kakkathurthu is a beautiful, pristine and divinely
green island in Kerala that adds to the natural beauty of 'God's Own Country'.Kakkathuruthu
in Malayalam means "Tiny Crow Island"; it is only 17 kilometers away
from Kochi and is located in Alappuzha district.It is connected to the mainland
only by traditional boats.Surrounded by Vembanad lake, the island offers a
delicate haven for birdwatchers.
Kakkathuruthu was
veiled so far from most people on the globe for a long time now. This
magnificent beauty is now a new travel goal for all the globe trotters.It has
being listed as one of the most stunning destinations across the world by
National Geographic Magazine. NatGeo’s ‘Around the World in 24 Hours’ is an
extremely prestigious photographic world tour.According to this magazine, 6:30
pm in Kakkathuruthu is the time when this place looks extraordinarily
astonishing and breathtakingly phenomenal.Kakkathuruthu is also sometimes known
as ‘Island of Crows’. While the whole world is awing over its splendor,
Kakkathuruthu is nestling comfortably in Kerala Coast divined up in its
self-made paradise.
ആലപ്പുഴയിലെ കാക്കത്തുരത്തിനെയാണ് കേരളത്തിൻറെ മനോഹരമായ സന്ധ്യയുടെ വിളനിലമായി
നാഷണൽ ജ്യോഗ്രാഫിക് കണ്ടെത്തിയിരിക്കുന്നത്. ഇവിടുത്തെ സൂര്യാസ്തമയമാണു കേരളത്തിന്
ഈ അതുല്യസ്ഥാനം നേടിക്കൊടുത്തത്. നോര്വെയിലെ
പ്രശസ്തമായ അറോറ ബോറിയാലിസില് തുടങ്ങുന്ന
നാറ്റ് ജിയോയുടെ ഒരു ദിവസത്തെ
പര്യടനം ലോകത്തിലെമ്പാടുമുള്ള ഒരോ മനോഹര
ഇടങ്ങളില് ഒരോ സമയങ്ങളിലും
ലഭിക്കുന്ന അപൂർവ ചാരുത വിഷയമാക്കിയുള്ളതാണ്.കാക്കത്തുരുത്തിന്റെ കായല്സൌപന്ദര്യം ദ്വീപിന്റെ മനംകവരുന്ന ജൈവവൈവിധ്യം
കേരളത്തിന്റെ ടൂറിസം വികസനത്തിന് അനന്തമായ
സാധ്യതകളാണ് തുറന്നുകൊടുക്കുന്നത്. അസ്തമയ ദൃശ്യങ്ങള്ക്കൊ പ്പം
കേരളത്തിന്റെ സന്ധ്യാവേളകളെപ്പറ്റിയുള്ള ലഘുവിവരണവും ജോഗ്രഫിക് മാസികയിലുണ്ട്. കേരളത്തില്‍
അസ്തമയസൂര്യന് അകമ്പടിയായി ഒട്ടേറെ ആചാരങ്ങള്‍ നിലനില്ക്കുൊന്നു.
സാരി ധരിച്ച സ്ത്രീകള്‍
ചെറുവഞ്ചികളില്‍ വീടണയുന്നു. മിന്പി ടിത്തക്കാര്‍ സന്ധ്യവിളക്ക്
കൊളുത്തുന്നു. ശലഭങ്ങളെ ഇരയാക്കുന്ന വാവലുകള്‍
ചക്രവാളങ്ങളിലേക്ക് പറന്നകലുന്നു. ഇത്തരം അഭൌമദൃശ്യങ്ങള്‍ കാക്കത്തുരുത്തിനു
സ്വന്തമായതും ദ്വീപിനെ ലോക ടൂറിസം
ഭൂപടത്തിലെത്തിച്ചു.
ലോകസഞ്ചാരഭൂപടത്തില് ഇടംനേടിയിട്ടും കാക്കത്തുരുത്ത് ദ്വീപിന്റെ മനോഹാരിതയിലേക്ക് ഇനിയും
സഞ്ചാരികള് എത്തിത്തുടങ്ങിയിട്ടില്ല. നാഷണല് ജ്യോഗ്രഫിക്കല് മാസികയാണ്
ഒരുമനുഷ്യന് നിര്ബന്ധമായും കണ്ടിരിക്കേണ്ട സുന്ദരസ്ഥലങ്ങളുടെ പട്ടികയില് കാക്കത്തുരുത്തിനെയും ഉള്പ്പെടുത്തിയത്.
തുരുത്തിലെ അസ്തമയദൃശ്യവും കായലിലൂടെ തുരുത്തിലേക്ക് ഒറ്റപ്പെട്ട്
തുഴഞ്ഞുവരുന്ന ചെറുവള്ളങ്ങളും കൂടണയുന്ന പക്ഷികളുടെ ആരവവും
മാഗസിന് എടുത്തുപറയുന്നുണ്ട്.തീരത്തെ പൊന്തക്കാടുകളും വൈവിധ്യം
നിറഞ്ഞ കണ്ടല്ക്കാടുകളും കാക്കത്തുരുത്തിന്റേതുമാത്രമായ തനതുഭംഗിയും സ്വപ്നതുല്യമാണ്. മൂന്നുകിലോമീറ്റര് നീളവും ഒന്നരകിലോമീറ്റര് വീതിയുമുള്ള
തുരുത്തില് മുന്നൂറോളം കുടുംബങ്ങളുണ്ട്.ദ്വീപിന്റെ
ആവാസവ്യവസ്ഥയ്ക്കിണങ്ങുന്ന തരത്തിലാണ് അവരുടെ ജീവിതം.
തുരുത്തില്നിന്ന് അല്പം വടക്കോട്ട് കായല്യാത്ര
നടത്തിയാല് അരൂക്കുറ്റിയിലെ ദ്വീപസമൂഹങ്ങളിലേക്കെത്തും. ഇനിയും കണ്ടെത്തിയിട്ടില്ലാത്ത നവ്യദൃശ്യങ്ങള്
ഇവിടെയുമുണ്ട്. ദേശീയപാതയില്നിന്ന് കടവിലേക്കെത്താനുള്ള റോഡുകള്, പാതകള് എന്നിവ
ഇനിയും തെളിഞ്ഞിട്ടില്ല. തുരുത്തില് സഞ്ചാരികള്ക്ക് തങ്ങാനുള്ള
യാതൊരു സൗകര്യങ്ങളും ഇല്ല.. കൊച്ചിയില് നിന്ന്
ഏതാനും നിമിഷങ്ങള്കൊണ്ട് സ്പീഡ് ബോട്ടില് കാക്കത്തുരുത്തിലെത്താം.
എന്നാല്, നമ്മുടെ ടൂറിസം ഗൈഡുകളില്
പോലും ഇങ്ങനെയൊരു സാധ്യതയെക്കുറിച്ച് പരാമര്ശിച്ചിട്ടില്ല.
Prof. John Kurakar


No comments:
Post a Comment