മുഖംമൂടി ധരിച്ചവരുടെ മഹാനഗരമായി ഡൽഹി മാറി .
കടുത്ത പുകമഞ്ഞും അന്തരീക്ഷമലിനീകരണവും
കൊണ്ട് ഡൽഹി നിവാസികൾ പൊറുതിമുട്ടുകയാണ്
.വിഷപ്പുകയിൽനിന്ന് രക്ഷനേടാൻ മുഖംമൂടി ധരിക്കുകയാണവർ
. ഇതുകൊണ്ട്
തൽക്കാലം ആശ്വാസം ലഭിക്കുന്നെങ്കിൽ നല്ലതുതന്നെ
.സ്കൂളുകൾക്ക് അവധി നൽകിയും ഡീസൽ
വാഹനങ്ങൾക്കു നിരോധനമേർപ്പെടുത്തിയും വിഷപ്പുകയെ നേരിടാൻ ഭരണകൂടം
ശ്രമിക്കുന്നുണ്ടെങ്കിലും അതുകൊണ്ട് വലിയ ഗുണമൊന്നുമുണ്ടായിട്ടില്ല.
ഡൽഹിയിൽ പല കാരണങ്ങളാൽ
അന്തരീക്ഷമലിനീകരണം അതിരൂക്ഷമായി തീർന്നിരിക്കുകയാണ് .ശുദ്ധവായുകിട്ടാതെ , ശ്വാസകോശരോഗങ്ങളുമായി ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചുവരുന്നു
.
അനതിവിദൂരഭാവിയിൽ ഡൽഹി നിവാസികൾ ഓക്സിജൻ
സിലിണ്ടറുമായി സഞ്ചരിക്കേണ്ടിവരും .ഏറ്റവുമധികം വായുമലിനീകരണമുള്ള നഗരമാണ് ഡൽഹി.ഒരുകോടിയിലധികം
വാഹനങ്ങളുള്ള ഡൽഹിക്കു പിന്നിൽ ബെംഗളൂരു
വായുമലിനീകരണത്തിൽ രണ്ടാംസ്ഥാനത്തു നിൽക്കുന്നു. എഴുപതുലക്ഷം വാഹനങ്ങളാണ് അവിടെയുള്ളത്. ഈ മഹാനഗരങ്ങളുടെ
അനുഭവത്തിൽനിന്ന് കേരളവും ചില പാഠങ്ങൾ
പഠിക്കേണ്ടതുണ്ട്. വായു ഗുണമേന്മയുടെകാര്യത്തിൽ കേരളത്തിലെ
പട്ടണങ്ങൾക്കു താരതമ്യേന മികച്ച സ്ഥാനമാണുള്ളതെങ്കിലും
വായുമലിനീകരണത്തിന്റെ വിപത്തിൽനിന്ന് അകലെയൊന്നുമല്ല നമ്മുടെനാടും
.കഴിഞ്ഞ പത്തുവർഷത്തിനിടയിൽ കേരളീയർക്കിടയിൽ
ശ്വാസകോശരോഗങ്ങളും രക്തധമനിസംബന്ധമായ രോഗങ്ങളും ശ്വാസകോശാർബുദവും അമ്പരപ്പിക്കുന്ന
തരത്തിൽ വർധിച്ചിട്ടുണ്ടെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.മാനദണ്ഡങ്ങൾ പാലിക്കാത്ത നിർമാണപ്രവർത്തനങ്ങൾ, വാഹനപ്പെരുപ്പം, പാതകളിലെ പൊടി, പ്ലാസ്റ്റിക്
ഉൾപ്പെടെയുള്ള ഖരമാലിന്യങ്ങൾ പരസ്യമായി കത്തിക്കൽ എന്നിവയാണ്
കേരളത്തിലെ വായുമലിനീകരണത്തിന്റെ മുഖ്യ കാരണങ്ങൾ. പരിസര
സംരക്ഷണത്തെ കുറിച്ച് വളരെയധികംബോധവത്കരണം നടത്തിയിട്ടും
പ്ലാസ്റ്റിക് മാലിന്യം പരസ്യമായി കത്തിക്കുന്നത്
കേരളത്തിലെവിടെയും കാണാം. മാലിന്യസംസ്കരണപദ്ധതികൾ വിജയകരമായി
നടപ്പാക്കാൻ തദ്ദേശഭരണസ്ഥാപനങ്ങൾക്കു കഴിയാത്തതും ഇതിനൊരു കാരണമാണ്.
പഞ്ചായത്ത് തലത്തിൽ ഉപയോഗിച്ച പ്ലാസ്റ്റിക് കുപ്പികളും
കവറുകളും ചെറിയ
തുകകൊടുത്ത് ജനങ്ങളിൽ നിന്ന് ശേഖരിക്കാൻ
കഴിയണം .പണം ലഭിക്കുമെങ്കിൽ
ആരും കുപ്പികളും കവറുകളും
കത്തിച്ചുകളയില്ല .അങ്ങനെ പ്ലാസ്റ്റിക്
കത്തിക്കുമ്പോഴുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനും കഴിയും
. കേരളത്തിൽ ഗ്രാമീണ
പാതയോരങ്ങളിൽ പോലും മരങ്ങൾ
വച്ചു പിടിപ്പിക്കണം പരിസര
സംരക്ഷണം ജീവിതത്തിൻറെ
ഭാഗമായി മാറണം . കേരളത്തിൽ ദീര്ഘവീക്ഷണത്തോടെ
കർമ്മപരിപാടികൾ നടപ്പാക്കിയില്ലെങ്കിൽ ഡൽഹി
ഇന്നനുഭവിക്കുന്നതുപോലുള്ള വിഷപ്പുക നാളെ കേരളത്തിലുമുണ്ടാകും
, നമ്മുടെ കുട്ടികൾ ഓക്സിജൻ
സിലിണ്ടറുമായി സ്കൂളിലും
കോളേജിലും പോകേണ്ടിവരും.
പ്രൊഫ്. ജോൺ കുരാക്കാർ


No comments:
Post a Comment