Pages

Friday, November 10, 2017

കേരളത്തിലെ രാഷ്ട്രീയം പരമദയനീയം

കേരളത്തിലെ രാഷ്ട്രീയം 
പരമദയനീയം

സോളാർ  എന്നുകേട്ടാൽ  കേരളത്തിൽ  സെക്‌സും മറ്റ് സംസ്ഥാനങ്ങളിൽ എനർജിയുമാണ് .കഴിഞ്ഞ നാല് വർഷമായി കേരളയാന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുകയാണ് സോളാർ .സോളാർ കമ്മീഷനുവേണ്ടിയും അന്വേഷണത്തിനു വേണ്ടിയുമറ്റുമായി  ഏഴുകോടിയിലധികം  രൂപ  ഇതുവരെ ചെലവാക്കി കഴിഞ്ഞു . എന്തു ലഭിച്ചു ?രാഷ്ട്രീയത്തിലെ  ധാർമികശുദ്ധിയും  മൂല്യബോധവും  തകർന്നുവീണി രിക്കുകയാണ് . കേരള നിയമസഭയിൽ അവതരിപ്പിച്ച സോളാർ വിവാദത്തെക്കുറിച്ചുള്ള ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾ  അതീവദയനീയമാണ് . ലൈംഗികചൂഷണവും സാമ്പത്തികാഴിമതിയും അധികാര ദുർവിനിയോഗവുമുൾപ്പെടെയുള്ള ഒട്ടേറെ ആരോപണങ്ങളുടെ ഭൂതങ്ങളെയാണ് കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിന്റെ കാലത്തുണ്ടായ സോളാർ തട്ടിപ്പ് പുറത്തുവിട്ടത്.ആ സർക്കാർതന്നെ നിയോഗിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോർട്ടാണ് ഇപ്പോഴത്തെ ഇടതുമുന്നണി സർക്കാർ നിയമസഭയിൽ മേശപ്പുറത്തുവച്ചിരിക്കുന്നത് .
സോളാര് പദ്ധതിയുടെ പേരില് സമീപ കാലത്ത് രാഷ്ട്രീയ കേരളത്തെ ചൂടുപിടിപ്പിച്ച അഴിമതിയാണ് സോളാര് തട്ടിപ്പ്. 'ടീം സോളാര്' എന്ന അംഗീകാരം പോലുമില്ലാത്ത കമ്പനി സൗരോര്ജ്ജ പദ്ധതിയുടെ പേരില് പലരില് നിന്നും പണം തട്ടിയെന്ന വാര്ത്തകള് പുറത്തുവന്നു.  ഒരു മന്ത്രിസഭ തന്നെ കടുത്ത അഴിമതിക്ക് കൂട്ട് നില്ക്കുന്ന കാഴ്ച്ചയാണ് ജനങ്ങള് കണ്ടത്. സോളാർ കമ്മീഷൻ സത്യസന്ധമായി ഏതെങ്കിലും അന്വേഷണം നടത്തിയോ ?ഒരു കത്തും പലപ്പോഴായി മാറ്റി മാറ്റി പറഞ്ഞ മൊഴിയും ആവര്ത്തിക്കുന്നതല്ലാതെ, സോളാര് കമ്മീഷന് റിപ്പോര്ട്ടില് ഒന്നുമില്ല. കമ്മീഷന്റേതായ കണ്ടെത്തലുകളോ തെളിവുകളോ റിപ്പോര്ട്ടില് ഇല്ല. സോളാർ ചൂടിൽ കോൺഗ്രസ് നേതാക്കൾ ഉരുകുന്നതോടൊപ്പം  സോളാറിൽ തട്ടി ഇടതുസർക്കാരും കാലം കഴിക്കും  കുറച്ചുനാൾ കേരളത്തിൽ വീണ്ടും സോളാർ സജ്ജീവമായി  നിലനിര്ത്താമെന്നതല്ലാതെ ഈ റിപ്പോര്ട്ട് കൊണ്ട് എന്തു പ്രയോജനം . കേരളത്തിൽ  ഭരണം മാറി മാറിതന്നെ  വരും .

പ്രൊഫ്. ജോൺ കുരാക്കാർ

No comments: