Pages

Thursday, November 16, 2017

രോ​​​ഗ​​​പ്ര​​​തി​​​രോ​​​ധ​​​ത്തി​​​നാ​​​യു​​​ള്ള കു​​​ത്തി​​​വ​​​യ്പു​​​ക​​​ൾക്ക് തടസ്സം നിൽക്കരുത്

                     രോ​​​ഗ​​​പ്ര​​​തി​​​രോ​​​ധ​​​ത്തി​​​നാ​​​യു​​​ള്ള 
         കു​​​ത്തി​​​വ​​​യ്പു​​​ക​​​ൾക്ക് തടസ്സം നിൽക്കരുത് 

               രോ​​​ഗ​​​പ്ര​​​തി​​​രോ​​​ധ​​​ത്തി​​​നാ​​​യു​​​ള്ള കു​​​ത്തി​​​വ​​​യ്പു​​​ക​​​ൾക്ക് തടസ്സം നിൽക്കുന്നത് സാ​​​ക്ഷ​​​രകേരളത്തിനു ഭൂഷണമല്ല . രോ​​​ഗ​​​പ്ര​​​തി​​​രോ​​​ധ​​​ത്തി​​​നാ​​​യു​​​ള്ള കു​​​ത്തി​​​വ​​​യ്പു​​​ക​​​ൾ ആ​​​ധു​​​നി​​​ക വൈ​​​ദ്യ​​​ശാ​​​സ്ത്ര​​​ത്തി​​​ന്‍റെ വ​​​ലി​​​യ നേ​​​ട്ട​​​മാ​​ണ്. പല മാരക  രോ​​ഗ​​ങ്ങ​​ളെ​​യും അ​​ക​​റ്റി​​നി​​ർ​​ത്തു​​ന്ന​​തി​​ൽ പ്ര​​തി​​രോ​​ധ  കു​​ത്തി​​വ​​യ്പു​​ക​​ൾക്ക് വലിയ പങ്കാണ് ഉള്ളത് . മാ​​​തൃ-​​​ശി​​​ശു ആ​​​രോ​​​ഗ്യ സം​​​ര​​​ക്ഷ​​​ണ​​​രം​​​ഗ​​ത്തു കേ​​​ര​​​ള​​​ത്തി​​​ന് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര​​​നി​​​ല​​​വാ​​​രം പു​​​ല​​​ർ​​​ത്താ​​​ൻ​ സാ​​ധി​​ക്കു​​ന്ന​​തു പ്ര​​തി​​രോ​​ധ മ​​രു​​ന്നു​​ക​​ളോ​​ടും വാ​​ക്സി​​നേ​​ഷ​​ൻ പ​​രി​​പാ​​ടി​​ക​​ളോ​​ടും നാം ​​കാ​​ട്ടി​​യ സ​​ഹ​​ക​​ര​​ണ മ​​നോ​​ഭാ​​വം​​കൊ​​ണ്ടു​​കൂ​​ടി​​യാ​​ണ്..ശാ​​​സ്ത്രീ​​​യ സ​​​ത്യ​​​ങ്ങ​​​ളെ​​​യും  ഗ​​​വേ​​​ഷ​​​ണ​​ങ്ങ​​ളെയും പാഴ്‌മുറം കൊണ്ട് മറയ്ക്കാൻ ശ്രമിക്കരുത് .കേരളത്തെ വീണ്ടും അന്ധവിശ്വാസത്തിലേക്കു കൊണ്ടുപോകരുത് .

               മ​​​ത​​​ത്തി​​​ന്‍റെ​​​യോ വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ​​​യോ പേ​​രിൽ  ജ​​​ന​​​ങ്ങ​​​ളെ ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പ​​​ത്തി​​​ലാ​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കരുത് .അ​​​ടു​​​ത്ത​​​കാ​​​ല​​ത്തു മീ​​​സ​​​ൽ​​​സ്-​​​റൂ​​​ബ​​​ല്ല(​​​എം​​​ആ​​​ർ) കു​​​ത്തി​​​വ​​​യ്പി​​​നെ​​​തി​​​രേ വ്യാ​​​പ​​​ക​​​മാ​​​യ പ്ര​​​ചാ​​​ര​​​ണം കേ​​​ര​​​ള​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്നു.  ജ​​​ന​​​ങ്ങ​​​ളെ തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ക്കു​​ന്ന​​വ​​​രു​​​ടെ ഗൂ​​​ഢ​​​ത​​​ന്ത്ര​​​ത്തി​​​ൽ വീ​​​ണു​​​പോ​​​കു​​​ന്ന​​വ​​ർ  വ​​രും​​ത​​ല​​മു​​റ​​ക​​ളുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് .വ​​​സൂ​​​രി​​യും മ​​​ല​​​ന്പ​​​നി​​യും പോ​​​ലു​​​ള്ള രോ​​​ഗ​​​ങ്ങ​​​ൾ പ​​ണ്ടു കേ​​​ര​​ള​​​ത്തി​​​ൽ എ​​​ത്ര​​​യോ പേ​​​രു​​​ടെ ജീ​​​വ​​​ന​​​പ​​​ഹ​​​രി​​​ച്ചു. പ​​ല​​കാ​​ല​​ത്തും കൂ​​​ട്ട​​​മ​​​ര​​​ണ​​​ങ്ങ​​​ൾ​​ത​​ന്നെ​​യു​​ണ്ടാ​​യി. പോ​​​ളി​​​യോ രോ​​​ഗം അ​​നേ​​കം പേ​​​രു​​​ടെ ജീ​​​വി​​​തം ദു​​​രി​​​ത​​​മ​​​യ​​​മാ​​​ക്കി. ആ ​​രോ​​ഗ​​ങ്ങ​​ളെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​നു​​​ള്ള മ​​രു​​ന്നു​​ക​​ൾ എ​​ത്തി​​യ​​തി​​നു​​ശേ​​ഷം അ​​വ​​യി​​ൽ ചി​​ല രോ​​ഗ​​ങ്ങ​​ൾ ന​​മ്മു​​ടെ നാ​​ട്ടി​​ൽ​​നി​​ന്ന് അ​​പ്ര​​ത്യ​​ക്ഷ​​മാ​​യി.ഇതൊക്കെ ജനങ്ങൾ മറന്നുപോയത് കഷ്‌ടം തന്നെയാണ് . ചി​​​കി​​​ത്സ തേ​​​ടു​​​ന്ന​​​തു വി​​​ശ്വാ​​​സ​​​പ​​​ര​​​മാ​​​യി ശ​​​രി​​​യ​​​ല്ലെ​​​ന്നു ക​​​രു​​​തു​​​ന്ന ചി​​​ല മ​​ത​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ണ്ട്. വി​​​ല​​​പ്പെ​​​ട്ട പ​​​ല ജീ​​​വ​​​നു​​​ക​​​ളും അ​​ങ്ങ​​നെ ന​​ഷ്‌​​ട​​മാ​​യി. ഒ​​​രു ജ​​​നാ​​​ധി​​​പ​​​ത്യ​​രാ​​​ജ്യ​​​ത്ത് ആ​​ർ​​ക്കും ത​​ന്‍റെ മ​​ത​​വി​​ശ്വാ​​സം പു​​ല​​ർ​​ത്താ​​ൻ സ്വാ​​ത​​ന്ത്ര്യ​​മു​​ണ്ട്. എ​​ന്നാ​​ൽ ജ​​ന​​ങ്ങ​​ളു​​ടെ -പ്ര​​ത്യേ​​കി​​ച്ചു ഭാ​​​വി ത​​​ല​​​മു​​​റ​​​യു​​​ടെ- ആ​​​രോ​​​ഗ്യം സ​​​മൂ​​​ഹ​​​ത്തി​​​നു പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട​​​താ​​​ണ്. പൗ​​​ര​​​ന്മാ​​​ർ അ​​​രോഗ്യമുള്ളവരായി ​​​ വ​​​ള​​​രേ​​​ണ്ട​​​തു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​കൂ​​​ടി ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മാ​​​ണ്.

          കു​​​ത്തി​​​വ​​​യ്പി​​​നെ​​​തി​​​രേ തെ​​​റ്റാ​​​യ പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രിക്കാൻ സർക്കാർ തയാറാകണം  ജനങ്ങളെ തെറ്റായ വിശ്വാസങ്ങളിൽ നിന്ന് മോചിപ്പിക്കാൻ മാധ്യമങ്ങളും സോഷ്യല്മീഡിയകള്ക്കും വലിയ പങ്കാണുള്ളത് . പ്ര​​​തി​​​രോ​​​ധ കു​​​ത്തി​​​വ​​​യ്പി​​​നെ​​​തി​​​രേ പ്ര​​​ചാ​​​ര​​​ണം ന​​​ടത്തുന്ന  നവമാധ്യമങ്ങളെ  നിലക്കുനിർത്താൻ  നമുക്ക് കഴിയണം .​​​​രാ​​​ജ്യ​​​ത്തെ ജ​​​ന​​​സം​​​ഖ്യ കു​​​റ​​​യ്ക്കാ​​​നും കു​​​ട്ടി​​​ക​​​ളി​​​ൽ ഓ​​​ട്ടി​​​സ​​​വും മാ​​​ന​​​സി​​​ക പ്ര​​​ശ്ന​​​ങ്ങ​​​ളും ഉ​​​ള​​​വാ​​​ക്കാ​​​നു​​​മു​​​ള്ള അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യാ​​ണു കു​​​ത്തി​​​വ​​​യ്പു യ​​​ജ്ഞ​​​ത്തി​​​നു പി​​​ന്നി​​​ലെ​​ന്നും മ​​റ്റു​​മാ​​ണ് നവമാധ്യങ്ങൾ  പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത്. കു​​​റ​​​ച്ചു​​​പേ​​​രെ​​​യെ​​​ങ്കി​​​ലും തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ക്കാ​​​ൻ ഇ​​​വ​​​ർ​​​ക്കു ക​​​ഴി​​​യും. ആ​​​ധു​​​നി​​​ക വൈ​​​ദ്യ​​​ശാ​​​സ്ത്ര​​​ത്തി​​​ന്‍റെ നേട്ടങ്ങളെ  സാധാരണ ജനങ്ങളിൽ  എത്തിക്കാൻ ശ്രമിക്കുകയാണ് വേണ്ടത് .അന്ധവിശ്വാസങ്ങളും അബന്ധധാരണകളും സമൂഹത്തിൽ പ്രചരിപ്പിക്കരുത് .

                    പ്രൊഫ്. ജോൺ കുരാക്കാർ 

No comments: