Pages

Friday, November 17, 2017

ജിഎസ്ടി സാധാരണക്കാരന്ഒരു കെണി ,വിലകുറയേണ്ടതിനുപകരംവൻതോതിൽ ഉയർന്നു

ജിഎസ്ടി സാധാരണക്കാരന്ഒരു കെണി- വിലകുറയേണ്ടതിനുപകരംവൻതോതിൽ ഉയർന്നു

ജിഎസ്ടി സാധാരണക്കാരന്‌  ഒരു കെണി തന്നെയാണ് .ജൂലൈ ഒന്നിനു ജിഎസ്ടി നടപ്പാക്കിയപ്പോൾ മിക്ക ഉൽപന്നങ്ങൾക്കും വില കുറയേണ്ടിയിരുന്നുവെങ്കിലും ഫലത്തിൽ ഉയരുകയാണു ചെയ്തത്.  ചിലർ വെള്ളം കലക്കി മീൻപിടിക്കാൻ ശ്രമിക്കുന്നു .അനുകൂല സാഹചര്യം മുതലെടുത്ത് അമിത ലാഭമെടുക്കുന്ന വ്യാപാരികളും കുറവല്ല . ജിഎസ്ടി കൗൺസിലിന്റെ നികുതി കുറയ്ക്കൽ തീരുമാനപ്രകാരം ഇക്കഴിഞ്ഞ ബുധനാഴ്ചമുതൽ ഹോട്ടൽ ഭക്ഷണത്തിനും ഇരുനൂറിലേറെ മറ്റ് ഉൽപന്നങ്ങൾക്കും വില കുറയണമായിരുന്നുവെങ്കിലും സംസ്ഥാനത്തു പലയിടത്തും അതു നടപ്പായിട്ടില്ല .ഹോട്ടൽ ഭക്ഷണത്തിന്റെ വില കുറയ്ക്കുന്നതിനു നികുതിഘടനയിൽ മാറ്റം വരുത്തണമെന്നതു കേരളത്തിന്റെ പ്രധാന ആവശ്യംതന്നെയായിരുന്നു. എസി റസ്റ്ററന്റുകളിലെ 18% നികുതിയും എസി ഇല്ലാത്ത റസ്റ്ററന്റുകളിലെ 12% നികുതിയും ഒറ്റയടിക്ക് അഞ്ചു ശതമാനമായി കുറയുന്നതിനാൽ ഹോട്ടൽ ഭക്ഷണങ്ങൾക്കു കാര്യമായ വിലക്കുറവുണ്ടാകണമെങ്കിലും പലയിടത്തും അതു സംഭവിച്ചില്ല.
 ജിഎസ്ടി നിയമത്തിൽ കൊള്ളലാഭം തടയുന്നതിനു വകുപ്പുകളുണ്ട്. പക്ഷെ നടപ്പിലാക്കാൻ മാത്രം കഴിയുന്നില്ല .കൂട്ടിയ വില കുറയ്ക്കാൻ  ഹോട്ടലുടമകൾ തയാറല്ല .നികുതി കുറയുന്നതു വഴിയുള്ള വിലക്കുറവ് ജനങ്ങൾക്കു നൽകാതെ തങ്ങളുടെ ലാഭത്തിൽ ചേർക്കാൻ വ്യാപാരികളെ അനുവദിച്ചുകൂടാ. ഹോട്ടലുകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും വ്യാജ ജിഎസ്ടി നമ്പർ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ ലീഗൽ മെട്രോളജി വകുപ്പു കണ്ടെത്തി വരുന്നത് ആശ്വാസകരം തന്നെ .ജിഎസ്ടിയുടെ നേട്ടം പ്രതിഫലിക്കേണ്ടത് സാധനങ്ങളുടെയും സേവനങ്ങളുടെയും വിലയിലാണെങ്കിലും അതു വേണ്ടരീതിയിൽ സംഭവിക്കാത്തതു രാജ്യത്തുണ്ടായ ഏറ്റവും വലിയ നികുതിപരിഷ്കരണത്തെ ജനങ്ങളിൽനിന്നകറ്റുകയാണു ചെയ്യുന്നത്.
നോട്ടുനിരോധനവും ജി.എസ്.ടി.യും. രാജ്യത്തെ സമ്പത്ത്‌വ്യവസ്ഥയെ തകർച്ചയിലേക്ക് കൊണ്ടുപോയി എന്ന സത്യം സമ്മതിക്കാൻ സർക്കാർ ഇനിയും തയ്യാറായിട്ടില്ല. എന്നാൽ, ജി.എസ്.ടി.യിലെ അശാസ്ത്രീയത പരിഹരിക്കാൻ വൈകിയാണെങ്കിലും സർക്കാർ തയ്യാറായത് അഭിനന്ദനാർഹമാണ്. വിലക്കയറ്റത്തിൽ ജനം പൊറുതിമുട്ടി. ചെറുകിട വാണിജ്യ-വ്യവസായ മേഖലയുടെ നിലനിൽപ്പിനുതന്നെ അപകടത്തിലായ സാഹചര്യത്തിലാണ് സർക്കാർ അൽപം ഇളവ് നൽകിയിരിക്കുന്നത് .ഹോട്ടൽ ഭക്ഷണത്തിന് ഉയർന്നനിരക്ക് ചുമത്തിയതോടെയാണ് കേരളീയർ   ജി.എസ്.ടി.യെ വെറുത്തു. വെറുത്തു തുടങ്ങിയത് .ഇപ്പോൾ.13 ശതമാനംവരെയാണ് ഇപ്പോൾ നികുതി കുറഞ്ഞിരിക്കുന്നത് നികുതി കുറഞ്ഞത് മൊത്തം ഭക്ഷണവിലയിലും പ്രതിഫലിക്കണം.  നികുതിയിളവിന്റെ ആനുകൂല്യം ജനങ്ങൾക്ക് കിട്ടുമെന്ന് ഉറപ്പുവരുത്താൻ സർക്കാരും  ജനങ്ങളും ജാഗ്രത കാട്ടണം .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: