CABBAGE HAS CANCER-PREVENTING PROPERTIES
കാൻസറിനേയും ഹൃദ്രോഗത്തേയും
ചെറുക്കാൻ
കാബേജ്
Cabbage
has rich antioxidants, anti-inflammatory compounds and glucosinolates
Cabbage is rich in vitamin K1 and B
vitamins, which many are deficient in
Cabbage has been shown to help heal
stomach ulcers and offers benefits to digestion
Cabbage should be cooked only
lightly, eaten raw or fermented to obtain the most nutrients
Cabbage
contains powerful antioxidants like vitamins A and C and phytonutrients such as
thiocyanates, lutein, zeaxanthin, isothiocyanates and sulforaphane, which
stimulate detoxifying enzymes and may protect against breast, colon and
prostate cancers.Sulforaphane,
also selectively targets cancer stem cells, and by doing so it effectively
prevents the cancer from spreading and/or recurring. Antioxidants also help
protect your body from oxidative stress.Cabbage
can provide you with 85 percent of your body's daily requirement of vitamin K1,
which deserves a special mention because many people are deficient in this
vitamin. Vitamin K1 is a fat-soluble vitamin most well known for the important
role it plays in blood clotting and bone metabolism, but it's also a known
Alzheimer's disease preventive by helping to limit neuron damage in your brain.Cabbage
also contains healthy amounts of B vitamins, including folate (which is better
than the synthetic form known as folic acid found in many supplements), vitamin
B6, vitamin B1, and vitamin B5. B vitamins are not only important for energy, they
may also slow brain shrinkage by as much as seven-fold in brain regions
specifically known to be most impacted by Alzheimer's disease.
വളരെ
രുചികരവും ഗുണസന്പുഷ്ടവുമാണ് കാബേജ്. ജീവകങ്ങളും പോഷകങ്ങളും സമൃദ്ധമായ ഈ ശീതകാല പച്ചക്കറി
കാൻസർ, ഹൃദ്രോഗം തുടങ്ങി പല മാരക രോഗങ്ങളെയും നിയന്ത്രിക്കാനും ഫലപ്രദമാണ്. കാര്യം
ഇതൊക്കെയാണെങ്കിലും കുറച്ചു കാലങ്ങളായി കാബേജ് എന്നു കേൾക്കുന്പോൾ പലർക്കും ചതുർഥിയാണ്.
രാസ കീടനാശിനി പ്രയോഗങ്ങളുടെ പേടിപ്പെടുത്തുന്ന കഥകളാണ് കാബേജിൽ നിന്നും മലയാളിയെ
അകറ്റുന്നത്. പണം മാത്രം ലക്ഷ്യമാക്കുന്ന ചില കച്ചവടക്കാർ കാബേജിനെ ഡിഡിറ്റി തുടങ്ങിയ
കീടനാശിനികളിൽ മുക്കിയാണ് വില്പനയ്ക്കു വയ്ക്കുന്നതെന്നും മനുഷ്യശരീരത്തിനു ഹാനികരമായ
കീടനാശിനികളാണ് കാബേജ് കൃഷിയിൽ ഉപയോഗിക്കുന്നതെന്നുമുള്ള വാർത്തകൾ കാബേജിന്റെബ വലിയ
ഇഷ്ടക്കാരെ വരെ മാറ്റി നിർത്തി. എന്നാൽ പല കൃഷി സ്നേഹികളും ഇപ്പോൾ വീട്ടമ്മമാരും കാബേജിനെ
വിഷരഹിതമാക്കാനുള്ള പ്രയത്നങ്ങൾ വിജയകരമായി തുടങ്ങിയിട്ടുണ്ട്. വിളഞ്ഞു നില്ക്കുന്ന
കാബേജ് കാണുവാനും അഴകാണ്. കീടനാശിനി തളിക്കാത്ത ശുദ്ധമായ പച്ചക്കറിയും ലഭിക്കും. ഇതിന്റെട
കൃഷിരീതിയും എളുപ്പമാണ്. നല്ല വിത്ത് കിളിർപ്പിച്ചോ തൈകൾ നട്ടോ കാബേജ് വളർത്താം.
കാബേജ് തൈകൾ പുറത്തുനിന്നു വാങ്ങാനും ലഭിക്കും. സ്വന്തം വീട്ടുമുറ്റത്ത് ഈ ശീതകാല പച്ചക്കറി
നട്ടുവളർത്തി നല്ല ഒന്നാന്തരം ജൈവ കാബേജ് വിളയിച്ചെടുക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്.
വീട്ടുപറന്പിൽ സെപ്റ്റംബർ മുതൽ കാബേജ് കൃഷി തുടങ്ങാം. തുറസായസ്ഥലത്തോ, ചെറിയ പരന്ന
പാത്രത്തിലോ പ്രോട്രേകളിലോ വിത്തു പാകാം.
നീർവാർച്ചയുള്ള
മണ്ണും, സൂര്യപ്രകാശവും കാബേജിന്റെ് വളർച്ചയ്ക്ക് ആവശ്യമാണ്. വിത്തു പാകുന്നതിനു മുന്പ്
അര മണിക്കൂർ ജീവാണുവളമായ സ്യൂഡോമോണസ് ലായനിയിൽ ഇട്ടു വയ്ക്കാവുന്നതാണ്. ലായനി ലഭിച്ചില്ലെങ്കിൽ
20 ഗ്രാം സ്യൂഡോമോണസ് പൊടി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഉപയോഗിക്കാം. വിത്തു പാകിക്കഴിഞ്ഞാൽ
ഇടയ്ക്കിടെ വെള്ളം നല്കണം. നാലില പ്രായമാകുന്പോൾ വിത്ത് ഇളക്കി നടാം. ഗ്രോബാഗിലാണെങ്കിൽ
മണൽ, മേൽമണ്ണ്, ഉണക്കചാണകപ്പൊടി, ചകിരിച്ചോറ്, കന്പോസ്റ്റ് അഥവാ വെർമികന്പോസ്റ്റ്
എന്നിവ 1:1:1 അനുപാതത്തിൽ തയാറാക്കണം. ചാണകപ്പൊടിയും കന്പോസ്റ്റും ഒന്നിച്ച് ഇളക്കി
ഉപയോഗിക്കാം. ഉദാഹരണമായി രണ്ടുചട്ടി മണലാണ് ഉപയോഗിക്കുന്നതെങ്കിൽ രണ്ടു ചട്ടി മേൽ
മണ്ണ് രണ്ട് ചട്ടി ചാണകപ്പൊടി അഥവ കന്പോസ്റ്റ് എന്നിങ്ങനെ അനുപാതത്തിലെടുക്കുക. വീട്ടുപറന്പിലാണ്
തൈ നടുന്നതെങ്കിൽ ചെറിയ വരന്പുകൾ ഉണ്ടാക്കി അതിന്റെറ മുകളിൽ ചാണകപ്പൊടിയും വേപ്പിൻ
പിണ്ണാക്കും ഇട്ടിളക്കി പരുവപ്പെടുത്തി തൈകൾ നടാം. ഫംഗസ് ആക്രമണം അധകം നേരിടാത്ത ഒരു
പച്ചക്കറിയാണ് കാബേജ്. അതിനാൽ ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക് എന്നീ വളങ്ങൾ മതിയാകും.
ട്രൈക്കോഡർമ
എന്ന ജീവാണു വളം ഉപയോഗിക്കുന്നവർക്കു മണ്ണ് തയാറാക്കുന്പോൾ ആവശ്യത്തിനു ചേർ ക്കാം.
ഒരു സെന്റി്ൽ കാബേജ് കൃഷി നടത്തുന്പോൾ 90 കിലോ ചാണകപ്പൊടി, 10 കിലോ വേപ്പിൻ പിണ്ണാക്ക്,
ഒരു കിലോ ട്രൈക്കോഡർമ എന്നിവയാണ് ഉപയോഗിക്കുന്നത്. ഈ വളം തയാറാക്കാൻ ഇവമൂന്നും കുഴച്ച്,
ചാക്കിട്ട് മൂടി ഒരാഴ്ച കഴിഞ്ഞു വേണം ഉപയോഗിക്കാൻ. ഇതിൽ നിന്നും ഒരുപിടി വീതം ഇട്ട്
നിലം ഒരുക്കാം. വളരെ കുറച്ച് കൃഷിയിടമേ ഉള്ളുവെങ്കിൽ അതിനനുസരിച്ചുള്ള ചാണകപ്പൊടിയും,
മറ്റുവളവും ചേർത്താൽ മതിയാകും. ഒന്നരയടി അകലത്തിൽ തൈകൾ നടാം. തൈ പറിച്ചു നടുന്ന സമയത്ത്
വലിയ വെയിലിൽ നിന്നും രക്ഷനേടാൻ നാലുദിവസം ഓലവച്ച് തണൽ നല്കണം. ജീവക സമൃദ്ധമായ കാബേ
ജ് പലതരം കാൻസർ നിയന്ത്രണത്തിനു സഹായിക്കും. ഗ്യാസ്ട്രിക് അൾസറിനു ഫലപ്രദമാണ്. ജീവകം
ബി, സി, കെ, ഇ വിറ്റാമിൻ ഒ, സി, കെ എന്നിവ അടങ്ങിയിട്ടുള്ള കാബേജിൽ നാരുകൾ, പൊട്ടാസ്യം
എന്നിവയുമുണ്ട്. ജപ്പാനിലും, അമേരിക്കയിലും നടത്തിയ ഗവേഷണങ്ങൾ അർബുദ നിയന്ത്രണത്തിനുള്ള
കാബേജിന്റെല പ്രാധാന്യം തെളിയിച്ചിട്ടുണ്ട്. ദഹനത്തിനും കാബേജ് സഹായകമാണ്
Prof. John Kurakar

No comments:
Post a Comment