Pages

Monday, October 9, 2017

അമേരിക്കയെ ആശ്രയിക്കുന്നത് നിര്‍ത്തിയെന്ന് പാക് പ്രധാനമന്ത്രി

അമേരിക്കയെ ആശ്രയിക്കുന്നത് 
നിര്ത്തിയെന്ന് പാക് പ്രധാനമന്ത്രി
സൈനിക ആവശ്യങ്ങള്ക്കായി അമേരിക്കയെ ആശ്രയിക്കുന്നത് പാകിസ്താന്അവസാനിപ്പിച്ചുവെന്ന് പാക് പ്രധാനമന്ത്രി ഷാഹിദ് ഖഘാന്അബ്ബാസി. ഒരു വാതില്അടഞ്ഞാല്മറ്റൊന്ന് തുറക്കും. ഭീകരവാദികള്ക്കെതിരെ പാകിസ്താന്നടത്തുന്ന പോരാട്ടം ലോകം തിരിച്ചറിയുമെന്നും അറബ് ന്യൂസിന് നല്കിയ അഭിമുഖത്തില്അദ്ദേഹം പറഞ്ഞു.
അമേരിക്കന്യുദ്ധോപകരണങ്ങളാണ് പാക് സൈന്യം ഉപയോഗിക്കുന്നവയില്അധികവും. എന്നാല്ചൈനീസ്, യൂറോപ്യന്ഉപകരണങ്ങളും ഉപയോഗിക്കുന്നുണ്ട്. റഷ്യന്ഹെലിക്കോപ്റ്റര്അടുത്തിടെ ആദ്യമായി പാക് സൈന്യത്തിന്റെ ഭാഗമായി മാറിയിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പാകിസ്താനും അമേരിക്കയും തമ്മിലുള്ള ബന്ധം മോശമായതിന് പിന്നില്ഇന്ത്യയാണെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയും അമേരിക്കയും തമ്മില്നല്ല ബന്ധമാണ്. അത് അവര്ക്കിടയില്മാത്രമുള്ള കാര്യമാണെന്നും പാകിസ്താനെ ബാധിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുമായി നല്ല ബന്ധമാണ് പാകിസ്താന്ആഗ്രഹിക്കുന്നത്.
പ്രാദേശികവും ആഗോളവുമായ പ്രശ്നങ്ങള്ക്ക് പരിഹാരം കാണാന്അമേരിക്കയുമായി സഹകരിക്കാന്പാകിസ്താന്തയ്യാറാണ്. അഫ്ഗാനിസ്താനില്സമാധാനം നിലനില്ക്കാന്മറ്റേത് രാജ്യത്തേക്കാളും ആഗ്രഹിക്കുന്നത് പാകിസ്താനാണെന്നും അദ്ദേഹം പറഞ്ഞു.

Prof. John Kurakar


No comments: