മലങ്കരയുടെ പൂർവ്വപിതാക്കൻമാർ
മലങ്കരയുടെ പൂർവ്വപിതാക്കൻമാരിൽ നാം നമ്മുടെ കണ്ണുകളാൽ ദർശിച്ചിട്ടുളള ഒരു മഹൽ വെക്തിത്വമാണ് "മോറാൻ മാർ ബസേലിയോസ് മാർതോമ മാത്യൂസ് ദ്വിദിയൻ കാതോലിക്കാ ബാവാ ". അവിടുന്ന് 1915ൽ കൊല്ലം ജില്ലയിൽ പെരിനാട് എന്ന സ്ഥലത്ത് ജനിച്ചു. മാർ തോമാ ശ്ലീഹായുടെ പിൻതുടർച്ചയിൽ 89 മനായി 1991 ഏപ്രിൽ മാസം 29 ന് മലങ്കര മെത്രാപോലീത്തായും പൗര്യത്യകാതോലിക്കായുമായി വഴീക്കപ്പെട്ടു.വളരെ ഏറെ പരീക്ഷണങ്ങളിൽ കൂടി കടന്നു പോയ തിരുമനസ്സിലെ ജീവിതത്തിൽ പലർക്കും അറിയാൻ കഴിഞ്ഞിട്ടില്ലാത്ത ഒരു സംഭവം മാത്രം ഇവിടെ വിവരിക്കാം നാന്നേ ചെറുപ്പത്തിൽ ദയറാജീവിതത്തിലെക്ക് കടന്നു. സഭ കേസ്സുകളും മറ്റുമായി സാമ്പത്തികമായി തകർന്ന മലങ്കര സഭയിൽ ദയറാ ജീവിതം കഷ്ടതകൾ നിറഞ്ഞതായിരുന്നു.
അന്ന് തിരുവല്ലയ്ക്ക് സമീപം ഓതറ എന്ന സ്ഥലത്ത് സഭയ്ക്ക് കുറ സ്ഥലവും ഒരു ചെറിയ വീടും ഉണ്ടായിരുന്നു. ആക്കെ കാടും പടലും പിടിച്ചു കിടന്ന ആ സ്ഥലത്ത് പോയി താമസിക്കുവാൻ പതിനഞ്ചിനടുത്ത് മാത്രം പ്രായമുള്ള ആ ബാലൻ തീരുമാനിച്ചു. മറ്റെരു കൂട്ടുകാരനുമായി അന്ന് കാതോലിക്ക ബാവായായിരുന്ന പരി. ബസേലിയോസ് ദ്വിദിയൻ ബാവയിൽ നിന്നും അനുവാതം ചോദിച്ചു. മനസ്സില്ലാ മനസ്സോടെ തിരുമനസ്സ് അനുവാതം നൽകി. അങ്ങനെ ആ രണ്ടു ചെറുപ്പക്കാർ ഓതറയിൽ വന്ന് താമസമാക്കി. പരിസരം മുഴുവൻ കാടും പടലും വെട്ടി വൃത്തിയാക്കി അവിടെ കപ്പ നടുവാൻ തീരുമാനിച്ചു. തുടർന്ന് ആ പുരയിടത്തിലുള്ള പ്ലാവിലെ ചക്കയും കപ്പയുമായി ഭക്ഷണം. നാളുകൾ കുറെ അങ്ങനെ കഴിഞ്ഞു .ഒരു ദിവസം അതായത് പരുമല പെരുന്നാളിന് പോകുവാനായി പരി: ബാവ തിരുമനസ്സ് ശ്രീ.മാമ്മൻ മാപ്പിളയുടെ കാറിൽ വരും വഴി നമ്മുക്ക് ഓതറയിൽ ഒന്നു കയറി പോകാമെന്ന് കല്പിച്ചു. വന്നു കയറിയ ഉടൻ തിരുമനസ്സ് കണ്ട കാഴ്ച വളരെ ഹൃദയഭേധകമായിരുന്നു. മാത്യൂസ് എന്ന ആ ചെറുപ്പക്കാരൻ "കരിംപിത്തം" എന്ന രോഗം ബാധിച്ച് കിടപ്പിലായിരുന്നു. അതിനു കാരണം കപ്പയും ചക്കയും മാത്രം മാസങ്ങളായി കാഴിച്ചതുകൊണ്ട് ശരീരത്തിൽ രക്തത്തിന്റെ അളവു് കുറഞ്ഞു പോയിരുന്നു. നന്നേ വെളുത്ത ശരീരം, രോഗംമൂലം വിളറി വെളുത്തിരുന്നു. "താൻ എന്നെ ഒരു കുലപാതകിയാക്കുമായിരുന്നല്ലോടോ " എന്ന് പറഞ്ഞ് നെഞ്ചത്തടിച്ചു. ഉടൻ തന്നെ ചികിത്സയ്ക്കായി സ്വന്തം വീട്ടിൽ കൊണ്ടുവിടുവാൻ ഏർപ്പാടാക്കി.
സുഖം പ്രാപ്പിച്ച് തിരിച്ചു വന്ന് വീണ്ടും തിരുമനസ്സിനെ കാണാൻ പോയി. സാമ്പത്തികമായി തകർനിരുന്ന തിരുമനസ്സിന്റെ മുൻപ്പിൽ ഒരു വഴിമാത്രമേ പറഞ്ഞു കൊടുക്കാൻ ഉണ്ടായിരുന്നുള്ള.
"എടോ താൻ നമ്മുടെ ജനത്തിന്റെ ഇടയിൽ ഇറങ്ങടോ മാപ്പളമാർ തന്നെ വെറും കൈയോടെ വിടില്ല". അങ്ങനെ ബാവാ തിരുമനസ്സിലെ കല്പനപ്രകാരം അന്ന് നെൽകൃഷി കൊണ്ട് സമ്പൽ സമൃദ്ധമായിരുന്ന നിരണം ഭദ്രാസനത്തിന്റെ പ്രാന്ത പ്രദേശങ്ങളായ നിരണം, വീയപുരം, മേൽപ്പാടം ,തലവടി, മേപ്രാൽ, കാരിച്ചാൽ, തുടങ്ങിയ സ്ഥലങ്ങളിൽ മേട കൊയ്യത്ത് കഴിയുന്ന മുറയ്ക്ക് വീടുകളും കളങ്ങളും സന്ദർശിക്കുക പതിവാക്കി. ശേഖരിച്ച നെല്ല് ജലമാർഗ്ഗം ഓതറയിൽ എത്തിച്ചു .അതിന് "നെൽപിരിവ് " എന്നു പറഞ്ഞു വന്നു. ഉദയസൂര്യന്റെ മുഖശോഭയും , വെളുത്ത ശരീര പ്രകൃതിയുമുള്ള, കറുത്ത കുപ്പായം സദാസമയവും ധരിക്കുന്ന ആ യുവ വൈദീകന്റെ വരവിനായി വിശ്വാസികൾ കത്തിരുന്നു. ഈ നെൽപ്പിരിവ് പിന്നീടെ ഓതറ ദയറായുടെ മാത്രമല്ല മലങ്കര സഭയുടെ തന്നെ ഒരു പ്രധാന വരുമാന മാർഗ്ഗമായി.
( ഇടക്കാലത്ത് സഭ നെൽപ്പിരിവ് നടത്തിയിരുന്നില്ല. ആ പാരമ്പര്യം നിലനിർത്തുന്നതിന് അഭി. ഗീവർഗീസ് മാർ ഒസ്താതിയോസ് തിരുമേനി വീണ്ടും അതിനു തുടക്കമിട്ടു. മാവേലിക്കര മിഷൻ സ്റ്റെറിന്റെ നേതൃത്തതിൽ ഇപ്പോഴും തുടരുന്നു.)
ആ പുണ്യശ്ലോഹൻ 1938 ൽ ശെമ്മാശനും, 1941ൽ വൈദീകനും , പിന്നീട് 1953 മെയ് 15ന് മേൽപ്പട്ടക്കാരനുമായി കൊല്ലം ഭദ്രാസനവും 1991 ഏപ്രിൽ 29ന് മലങ്കരയുടെ 6 മത് കാതോലിക്കായായി മലങ്കര സഭയെ ആകമാനവും ധന്യമാക്കി. 2006 ൽ കാലം ചെയ്യത് കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിൽ കബറടങ്ങി.
മലങ്കര സഭയിൽ അരപ്പട്ടിണിയും മുഴുപ്പട്ടിണിയും നിലനിന്നിരുന്ന ഒരു കാലത്ത് എല്ലാ ജഡിക സൗഖ്യങ്ങളും മലങ്കര സഭയ്ക്കു വേണ്ടി ഉപേക്ഷിച്ച് പ്രാർത്ഥനയാലും ഉപവാസത്താലും ദൈവത്തിൽ ആശ്രയിച്ച്. മാർ തോമാശ്ലീഹായുടെ പാരമ്പര്യം കാത്തു സൂക്ഷിച്ച ആ പിതാവിന്റെ ത്യാഗ പൂർണ്ണ മായ ജീവിതം നമ്മുക്കും മാതൃകയാക്കാം.
Prof. John Kurakar
No comments:
Post a Comment