കിണറ്റിൽ ഇറങ്ങി കുഞ്ഞിനെ വാരിയെടുത്ത് അമ്മ; ഇരുവരെയും രക്ഷിച്ചു നാട്ടുകാർ
ഈരാറ്റുപേട്ട ∙ കിണറ്റിൽവീണ ഒന്നര വയസ്സുകാരനെ കിണറ്റിലേക്കു ചാടി അമ്മ രക്ഷിച്ച് മാറോടു ചേർത്തു. ഇരുവരെയും സമീപവാസിയായ കെഎസ്ആർടിസി കണ്ടക്ടറും നാട്ടുകാരും ചേർന്നു കരയ്ക്കെത്തിച്ചു. ചേന്നാട് മാളിക താന്നിപ്പൊതിയിൽ ആന്റണി–മായ ദമ്പതികളുടെ ഏകമകൻ അലൻ (അപ്പു–ഒന്നര വയസ്സ്) ആണ് ഇന്നലെ രാവിലെ ഒൻപതുമണിയോടെ കിണറ്റിൽ വീണത്.
വീടിനു പിൻവശത്തെ കിണറ്റിൽനിന്നു വെള്ളമെടുക്കാൻ
അമ്മയ്ക്കൊപ്പം എത്തിയതായിരുന്നു അലൻ. വെള്ളമെടുത്തശേഷം മായ തിരിഞ്ഞു നടന്നപ്പോൾ കിണറിനു സമീപമുണ്ടായിരുന്ന
കല്ലിൽ കയറി തൊട്ടിയിൽ പിടിക്കാൻ ശ്രമിച്ച അലൻ 30 അടിയോളം താഴ്ചയുള്ള കിണറ്റിലേക്കു
വീഴുകയായിരുന്നു. കിണറ്റിൽ 20 അടിയോളം വെള്ളവുമുണ്ടായിരുന്നു.
![]() |
| റിജു സദാനന്ദൻ, |
മറ്റൊരു കയറിൽ റിജുവും കണറ്റിലേക്കിറങ്ങി.
താഴെയെത്തിയപ്പോഴേക്കും കയ്യിലെ തൊലി പാതി കയറിലായി. എങ്കിലും മനഃസാന്നിധ്യം വെടിഞ്ഞില്ല. അലനെ കയ്യിൽ വാങ്ങിയശേഷം കയറിൽ തൂങ്ങി നിൽക്കുന്ന മായയെ താങ്ങിനിർത്തി. അപ്പോഴേക്കും കൂടുതൽ ആളുകളെത്തി. കയറിൽ കസേര കെട്ടിയിറക്കി മായയെയും കുഞ്ഞിനെയും അതിലിരുത്തി കരയ്ക്കു കയറ്റുകയായിരുന്നു.
Prof. John Kurakar

No comments:
Post a Comment