കര്ത്താവിന്റെ
കബറടക്കപള്ളി
യെരുശലേമിലെ പഴയ നഗരത്തില്
സ്ഥിതി ചെയ്യുന്ന ദൈവാലയമാണ് കര്ത്താവിന്റെ
കബറടക്കപള്ളി. കര്ത്താവിന്റെ കാല്വരി എന്നറിയപ്പെടുന്നത് ഈ
ദൈവാലയമാണ്. ആറു സഭകള്ക്കാണ്
സ്റ്റാറ്റസ് ക്കോ പ്രകാരം അവകാശമുള്ളത്
മുഖ്യസ്ഥാനം അലങ്കരിക്കുന്നത് ഗ്രീക്ക് ഓര്ത്തഡോക്സ് സഭയും
അര്മ്മേനിയന് ഓര്ത്തഡോക്സ് സഭയും, റോമന് കത്തോലിക്ക
സഭക്കുമാണ് അതല്ലാതെ സുറിയാനി ഓര്ത്തഡോക്സ്
സഭക്കും(യാക്കോബായ സഭ), കോപ്റ്റിക്ക്
ഓര്ത്തഡോക്സ് സഭക്കും,എത്ത്യോപ്പിയന് സഭക്കും
അവകാശമുണ്ട്. ആദ്യക്രൈസ്തവ ചക്രവര്ത്തി എന്നറിയപ്പെടുന്ന കുസ്തിന്തപ്പോലിസ് രാജവിനാല് പണിയപ്പെട്ടതും ഹെലനി
രാജ്ഞിയാല് കണ്ടുപിടിക്കപ്പെട്ട ദൈവാലയമാണ് കബറടക്കപ്പള്ളി. ഏ.ഡി 325 ആരംഭിച്ച ദൈവാലയത്തിന്റെ
പണികള് അവസാനിച്ചത് സെപ്റ്റംബര് പതിമൂന്നാം തിയതി ഏ.ഡി 335 ലാണ്. കിഴക്കന്
ഓര്ത്തഡോക്സ് സഭകള് ദൈവാലയത്തിന്റെ പൂര്ത്തികരണ
ദിവസപ്പെരുന്നാള് എല്ലാം വര്ഷവും ആഘോഷിക്കാറുണ്ട്.
ഏ.ഡി 614-ല്
ദൈവാലയം കത്തിനശിക്കുകയും ഏ.ഡി
630 ഹേര്ക്ലിസ് ചക്രവര്ത്തി പുനര്നിര്മാണം നടത്തുകയും ചെയ്തു. ഇസ്ലാം
ചക്രവര്ത്തി ഖലിഫ് ഉമര് യെരുശലേം
കിഴ്പ്പെടുത്തി എങ്കിലും ക്രൈസ്തവര്ക്ക് അവരുടെ
അവകാശങ്ങള് സംരക്ഷിക്കപ്പെട്ടു ഈ ദൈവാലയ
ഭാഗത്ത് ഇസ്ലാം മതവിശ്വാസികള്ക്ക് വിലക്ക്
കല്പ്പികുകയുമുണ്ടായി പക്ഷെ വരും കാല
മുസ്ലിം വിശ്വാസികള് ദൈവാലയത്തില് അവകാശം ഉന്നയിച്ചു സമിപത്ത്
അവരുടെ ദൈവാലയം പണിയുവാനുള്ള ശ്രമം
ഉണ്ടാവുകയും ഓര്ത്തഡോക്സ് വിശ്വാസികള് തടയുകയും ചെയ്തു. ഏ.ഡി 746-ല് ഭുമികുലുക്കത്തില്
ദൈവാലയത്തിനു ചില അപാകതകള്
ഉണ്ടാവുകയും ഏ.ഡി
841-ല് വീണ്ടും അഗ്നി ബാധ
സംഭവിക്കുകയുമുണ്ടായി ഏ.ഡി
966 മുസ്ലിം സൈന്യം സിറിയയില് പരാജയപ്പെട്ടതിനെ
തുടര്ന്ന് ലഹള പൊട്ടിപ്പുറപ്പെടുകയും
ബസിലിക്ക വീണ്ടും അഗ്നിക്ക് ഇരയാക്കുകയും
ചെയ്തു. വാതിലുകളും ജനാലകളും മേല്ക്കുരയും
കത്തിക്കുകയും പാത്രിയര്ക്കിസ് ജോണ് ഏഴാമന് കൊല്ലപ്പെടുകയുമുണ്ടായി.
1027-8 ആണ്ടില് ഖലീഫ അലി അസ്
-സാഹിർ (അൽ ഹക്കീമിന്റെ
പുത്രൻ),ദൈവാലയം പുതുക്കി പണിയുവാനുള്ള
ഉടമ്പടി ഉണ്ടാക്കുകയും ചെയ്തു വളരെ വലിയ
സാമ്പത്തിക ചിലവ് മോണോമാച്ചോസ്കുസ്തിന്തപ്പോലിസ് രാജാവും കോൺസ്റ്റാന്റിനോപ്പിളിലെ
പാത്രിയർക്കിക് നൈസഫോറസും വഹിക്കുകയുമാണ് ഉണ്ടായത്.
1099-ൽ കുരിശ് നിവാസികൾ എത്തുന്നതുവരെ
പലഭരണഅധികാരികളുടെ കൈകളില്‍ ദൈവാലയം കൈമാറി
കൊണ്ടിരുന്നു. കുരിശുഭരണഅധികാരികള്‍ ദൈവാലയം കൈക്കലാക്കുകയും അനേക
പണികള്‍ പൂര്‍ത്തികരിക്കുകയും ലാറ്റിന്‍
സഭക്ക് ദൈവാലയത്തില്‍ പ്രാധാന്യം കല്‍പ്പിക്കുകയും
ചെയ്തു ലാറ്റിന്‍ പാത്രിക്കിസ് ആസ്ഥാന
ദൈവാലയമായി മാറുകയും ചെയ്തു എന്നാല്‍
യെരുശലേമിലെ ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ
പാത്രീയർക്കീസ് അത്തനേഷ്യസ് രണ്ടാമനിൽ സഭയ്ക്ക് വലിയ
പ്രാധാന്യമുണ്ടായിരുന്നു. വീണ്ടും 1808 ല്‍ ദൈവാലയം
അഗ്നിക്ക് ഇരയാകുകയും പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍
നടത്തുകയുണ്ടായി. 1853 ലുള്ള സ്റ്റാറ്റസ്ക്കോ പ്രകാരം
പൗരാണികസഭകള്‍ക്ക് ഈ ദൈവാലയത്തില്‍
അവകാശം സ്ഥാപിച്ചു.
അള്ത്താരയുടെ പടിഞ്ഞാറ് ഭാഗത്തായിട്ടാണ് ഗോള്ഗോത്ത(കാല്വരി) സ്ഥിതി ചെയുന്നത്.
കര്ത്താവ് ഇവിടെയാണ് ക്രൂശിക്കപ്പെട്ടത് എന്ന്
കരുതപ്പെടുന്നു. പ്രധാനമായും ഗ്രിക്ക് ഓര്ത്തഡോക്സ് സഭക്കാണ്
ഇവിടെ അവകാശം.അരമത്യക്കാരനായ യോസഫിന്റെയും
നിക്കമദോസിന്റെയും കബറിടങ്ങള്അരമത്യക്കാരനായ യോസഫിന്റെയും നിക്കമദോസിന്റെയും കബറിടങ്ങളും ഇവിടെയുണ്ട്
Prof. John Kurakar
No comments:
Post a Comment