Pages

Thursday, October 12, 2017

കേരളത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾ സുരക്ഷിതർ

കേരളത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾ സുരക്ഷിതർ

ഇതരസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ സുരക്ഷിതരാണ് .അവർ നാട്ടുകാരുമാരുമായി ഇടപഴകി സന്തോഷത്തോടെ കഴിയുകയാണ് അവർ ആക്രമിക്കപ്പെ ടുന്നുവെന്നത്  വ്യാജപ്രചാരണംമാത്രമാണ് .ആരാണ് വ്യാജപ്രചാരണത്തിനു പിന്നിലെന്ന് പോലീസ് കണ്ടെത്തണം .മുപ്പതു ലക്ഷത്തിലേറെ ഇതരസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ ജോലി ചെയ്യുന്നുണ്ടെന്നാണു കണക്കാക്കുന്നത്. ഇവരുടെ കൃത്യമായ കണക്കോ വ്യക്തിഗത വിവരങ്ങളോഇതുവരെയും കൃത്യമായി  ശേഖരിക്കപ്പെട്ടിട്ടില്ലഎന്നതാണ് വസ്തുത .സംസ്ഥാന സർക്കാർ  ഇക്കാര്യത്തിൽ വേണ്ടത്രജാഗ്രത കാട്ടിയിട്ടില്ല . ഇതരസംസ്ഥാന തൊഴിലാളികൾക്ക് എന്തെങ്കിലും ഭീഷണി ഉണ്ടോയെന്നതു സംബന്ധിച്ചു ജില്ലാ കളക്ടർമാരും പോലീസ് മേധാവികളും വിശദമായ അന്വേഷണം നടത്തുകയും ഉണ്ടെങ്കിൽ ഉടനടി നടപടിയെടുക്കുകയും വേണം .
ഇതരസംസ്ഥാന തൊഴിലാളികൾ സുരക്ഷിതരല്ലെന്ന പ്രചാരണം കേരളത്തിനെതിരേയുള്ള നീക്കങ്ങളായി സർക്കാർ കാണണം . കേരളം സുരക്ഷിതമല്ലെന്നു പ്രചരിപ്പിക്കപ്പെടുന്നതു കർശനമായി തടഞ്ഞില്ലെങ്കിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണുണ്ടാവുക-വിനോദസഞ്ചാരമേഖലയിലുൾപ്പെടെ എല്ലാമേഖലകളെയും സാരമായി ബാധിക്കും . രാജ്യത്തിനു പുറത്തും ജോലി ചെയ്യുന്ന ലക്ഷക്കണക്കിനു മലയാളികളുണ്ട് എന്ന വസ്തുത കൂടി നാം കണക്കിലെടുക്കണം .കേരളത്തിൻറെ പുരോഗതിയുടെ പിന്നിൽ മറുനാടൻ തൊഴിലാളിസമൂഹത്തിന്റെ അധ്വാനമുണ്ട്.ഇതര സംസ്ഥാന തൊഴിലാളികൾ ഇവിടെയെത്തിയതു നമുക്കുവേണ്ടി അധ്വാനിക്കാനാണ്. പരിഗണനയെങ്കിലും അവരോടു നാം കാട്ടണം
കേരളത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കു മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഒരുക്കാൻ സർക്കാരിനും ഇവരെ ജോലിക്കായി കൊണ്ടുവരുന്നവർക്കും ഉത്തരവാദിത്വമുണ്ട്.മറുനാട്ടുകാരോടു മാന്യമായി പെരുമാറാനും അവർക്ക് അന്തസോടെ ജോലി ചെയ്യാൻ സാഹചര്യമൊരുക്കാനും മലയാളികൾക്കു പ്രത്യേകമായ ബാധ്യതയുണ്ട്. കാരണം, പ്രവാസത്തിന്റെ കയ്പും ഗുണങ്ങളും ഇത്രയേറെ അനുഭവിച്ച മറ്റൊരു സമൂഹം നമ്മെപ്പോലെ രാജ്യത്തു വേറെയില്ല. അക്രമാസക്തമായ വര്ഗീയത കുത്തിയിളക്കി മറുനാടൻ തൊഴിലാളികൾക്കിടയിൽ   മത-ജാതി ചേരിതിരിവുകളും മറ്റും  സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുക്കാൻ ആരെയും അനുവദിക്കരുത് .ഇതര സംസ്ഥാന തൊഴിലാളികളെ കേരളത്തിലേക്ക് ആകര്ഷിക്കുന്നത് ഇവിടത്തെ  വർദ്ധിച്ച കൂലിയും  സാമൂഹ്യ-തൊഴില് അന്തരീക്ഷമാണ്. കേരളീയ തൊഴിൽ അന്തരീക്ഷത്തിൽ ഭീകരത സൃഷ്ടിച്ച് ,വ്യാജപ്രചരണം നടത്തി തൊഴിലാളികളെ ആട്ടിയോടിക്കരുത് .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: