Pages

Thursday, October 12, 2017

സോളാർ റിപ്പോർട്ട് രാഷ്ട്രീയ കളിക്കുവേണ്ടിയാകരുത് ?

സോളാർ റിപ്പോർട്ട് രാഷ്ട്രീയ കളിക്കുവേണ്ടിയാകരുത് ?

സോളാർ റിപ്പോര്ട്ട് അംഗീകരിച്ച് ഉമ്മന്ചാണ്ടിക്കും മുന്മന്ത്രിമാര്ക്കും എംഎല്എമാര്ക്കും എംപിമാര്ക്കുമെല്ലാം എതിരെ ക്രിമിനല്, വിജിലന്സ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് പിണറായി സര്ക്കാര്.ജനങ്ങള്ക്കിടയില് കോണ്ഗ്രസിൻറെ വിശ്വാസ്യതയും സ്വീകാര്യതയുംഇല്ലാതാക്കിയ കേസാണ് സോളാർകേസ് .ജനം കേട്ടുമടുത്ത സരിതയുടെ മാറിമാറിയുള്ള മൊഴിയും മറ്റും ഇനിയും കേൾക്കുക അരോചകമാണ് .യു .ഡി എഫ്  ന് ജനം വേണ്ടവിധം പ്രഹരവും നൽകി .
.ഉപതെരഞ്ഞെടുപ്പ് പോളിംഗ് സമയത്തു തന്നെ സോളാർ കമ്മീഷൻ റിപ്പോർട്ടിൽ നടപടിയെടുക്കാനുള്ള തീരുമാനം രാഷ്ട്രീയ പ്രേരിതമാണ് എന്നഭിപ്രായം വ്യാപകമാണ് .രാഷ്ട്രീയമര്യാദ എല്ലാപാർട്ടികൾക്കും വേണ്ടതുതന്നെയാണ് .സോളാർ സംഭവംതന്നെ ഇടതുപക്ഷസർക്കാരിൻറെ പതനത്തിനും കാരണമായിക്കൂടെന്നില്ല . കമ്മീഷൻ റിപ്പോർട്ട് ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള നീക്കമാണ്  ഇപ്പോൾ നടക്കുന്നത് എന്ന് പരക്കെ ആക്ഷേപമുണ്ട്. 32 ക്രിമിനൽ കേസുകളിലെ പ്രതിയായ സരിത നായരുടെ വാക്ക് കേട്ട് കോണ്ഗ്രസ് നേതാക്കൾക്ക് എതിരെയെല്ലാം കേസെടുക്കുന്നത് ശരിയാണോ ? കോണ്ഗ്രസ് നേതാക്കൾക്കെതിരേ ആരോപണം ഉന്നയിക്കാൻ സിപിഎം പത്ത് കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്ന് സരിത നേരത്തെ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നുവെന്ന വസ്തുതയും ഓർക്കുന്നത് നല്ലതാണ് .
റിപ്പോർട്ട് നിയമസഭയിൽ വയ്ക്കുന്നതിന് മുൻപ് വിവരങ്ങൾ പത്രസമ്മേളനം വിളിച്ച് മുഖ്യമന്ത്രി പരസ്യപ്പെടുത്തിയതും ശരിയായില്ല .റിപ്പോര്ട്ട് വച്ച് രാഷ്ട്രീയം കളിക്കാനുള്ള ശ്രമം ഉപേക്ഷിക്കണം .എന്തായാലും നിയമം അതിൻറെ വഴിക്കുതന്നെ പോകട്ടെ . 2013 ഒക്ടോബര് 28ന് അന്ന് സംസ്ഥാനം ഭരിച്ചിരുന്ന ഉമ്മന്ചാണ്ടി സര്ക്കാര് തന്നെയാണ് ജസ്റ്റിസ് ശിവരാജനെ അന്വേഷണ കമ്മിഷനായി നിയമിച്ചത്. നാല് വര്ഷത്തെ പ്രവര്ത്തനത്തിന്റെ അന്ത്യത്തില് കഴിഞ്ഞ മാസം 26-നാണ് കമ്മിഷന് മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്ട്ട് സമര്പ്പിച്ചത്. അഴിമതിരഹിതമായ ഭരണമാണ് എല്ഡിഎഫ് കേരളത്തിലെ ജനങ്ങള്ക്ക് നല്കിയ സുപ്രധാന വാഗ്ദാനങ്ങളിലൊന്ന്. ആ വാഗ്ദാനം സത്യസന്ധമായി ചെയ്യാൻ അവർക്കു കഴിയട്ടെ .ഒരു കാരണവശാലും രാഷ്ട്രീയപ്രേരിതമാകരുത് . കേരളത്തിലെ രാഷ്ട്രീയ, ഭരണതല അഴിമതികള്ക്ക് അറുതിവരുത്തുന്നതില് സുപ്രധാനമായ ഒരു കാൽവെപ്പായി  ഇത് മാറണം .നിരപരാധികൾ ശിക്ഷിക്കപ്പെടാനും ഇടയാകരുത് .

പ്രൊഫ്. ജോൺ കുരാക്കാർ


No comments: