തകരുന്ന സമ്പദ് വ്യവസ്ഥയും വലയുന്ന പാവങ്ങളും
ഇന്ത്യൻ സമ്പദ്വ്യവസ്ഥ
കടുത്ത മാന്ദ്യം നേരിടുകയാണ് .ധനകാര്യമന്ത്രി
അരുൺജെയ്റ്റ്ലി താറുമാറാക്കിയ
സമ്പദ്വ്യവസ്ഥയെ കുറിച്ച് താൻ
ഇപ്പോഴെങ്കിലും സംസാരിച്ചില്ലെങ്കിൽ അത് രാജ്യത്തോടുള്ള കടമ
നിർവേറ്റുന്നതിൽ തെൻറ പരാജയമായിരിക്കുമെന്ന്
ശ്രി . യശ്വന്ത് സിന്‍ഹ
വ്യക്തമാക്കി. ദീർഘവീക്ഷണമില്ലാത്ത നടപടികൾ കേന്ദ്ര സർക്കാറിെന അപകടത്തിലാക്കുെമന്നും സാമ്പത്തിക രംഗം
ദുർഘടാവസ്ഥയിലാകാൻ അധിക സമയം
വേണ്ടിവരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തികമാന്ദ്യത്തിന്റെ
ദുരന്തത്തിലേക്കു കൂപ്പുകുത്തുമോയെന്ന ആശങ്കയിലാണു രാജ്യം.
സാമ്പത്തിക വളർച്ചയിലെ
മാന്ദ്യം നിസ്സാരമല്ല .ദൂരവ്യാപകപ്രത്യാഘാതങ്ങൾ സൃഷ്ടിക്കാനിടയുള്ള ഘടനാപരമായ പ്രശ്നമാണെന്നും രാജ്യത്തെ
ഏറ്റവും വലിയ പൊതുമേഖലാ ധനകാര്യസ്ഥാപനമായ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ
സാമ്പത്തികഗവേഷണ വിഭാഗം വ്യക്തമാക്കിയിരിക്കുകയാണിപ്പോൾ. പ്രശ്നങ്ങളുണ്ടെന്നു പരോക്ഷമായെങ്കിലും സമ്മതിക്കാൻ കേന്ദ്ര ധനമന്ത്രി അരുൺ
ജെയ്റ്റ്ലിയും വൈകിയാണെങ്കിലും തയ്യാറായിരിക്കുന്നു. പ്രധാനമന്ത്രിയുമായി ചർച്ചചെയ്ത് സാമ്പത്തികരംഗത്തെ ഉത്തേജിപ്പിക്കാനുള്ള പരിപാടികൾക്കു രൂപംനൽകുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം..ആഗോളതലത്തിൽ ഏറ്റവും വളർച്ചാസാധ്യത ഇന്ത്യൻ
സമ്പദ്വ്യവസ്ഥയ്ക്കാണെന്ന ചിത്രമാണ് സമീപകാലംവരെഭരണക്കാർ
നൽകിയിരുന്നത് .
വികലമായ
സാമ്പത്തികനയങ്ങളുടെ ഫലമാണിത്. മുന്നൊരുക്കങ്ങളില്ലാതെ നോട്ടു
നിരോധിച്ചതും മുൻകരുതലുകളില്ലാതെ ജി.എസ്.ടി. നടപ്പാക്കിയതുംപ്രശ്നങ്ങൾക്ക്
ആക്കം കൂട്ടി. നോട്ടുനിരോധനത്തിന്റെ ഗുണങ്ങളെക്കാൾ
അതുണ്ടാക്കുന്ന ഹ്രസ്വകാല ദോഷങ്ങൾ രാജ്യത്തിനു
വിനാശകരമാവുമെന്ന റിസർവ് ബാങ്കിന്റെ മുന്നറിയിപ്പ്
അവഗണിച്ചുകൊണ്ടാണ് സർക്കാർ നോട്ടുനിരോധനത്തിനു തുനിഞ്ഞതെന്ന്
മുൻ ഗവർണർ രഘുറാം
രാജൻ തന്നെ വെളിപ്പെടുത്തിയിരുന്നു.
നോട്ടുനിരോധനത്തെ സംബന്ധിച്ച വിമർശനങ്ങൾ ശരിയാണെന്നു
തെളിയിച്ചുകൊണ്ട് ഈ വർഷം
ഏപ്രിൽ മുതൽ ജൂൺ വരെ
രാജ്യത്തിന്റെ സാമ്പത്തികവളർച്ച, മുൻവർഷം ഇതേ കാലയളവിലുണ്ടായിരുന്ന
7.9-ൽ-ൽനിന്ന് 5.7 ശതമാനമായി കുറഞ്ഞു.ആഭ്യന്തര
ഉത്പാദനത്തിന്റെ 40 ശതമാനം സംഭാവന ചെയ്യുന്ന
അസംഘടിത, ചെറുകിട മേഖലകളെ നോട്ടുനിരോധനം
തളർത്തിയതിന്റെ ഫലമാണിത്. ഈ രംഗങ്ങളെ
ആഘാതത്തിൽനിന്നു രക്ഷിക്കാൻ കാര്യമായൊന്നും ചെയ്യാൻ
സർക്കാരിന് കഴിഞ്ഞതുമില്ല .
ജി.എസ്.ടി.
മൂലം ചെറുകിടമേഖല നേരിടുന്ന
പ്രശ്നങ്ങൾ അനവധിയാണ്
.ഇടത്തരക്കാർക്കു ഹോട്ടൽ ഭക്ഷണം ഒരു വലിയ
ബാധ്യതയായി കഴിഞ്ഞു .എല്ലാ മേഖലകളും
തകർച്ചയെ നേരിടുകയാണ് . പെട്രോളിന്റെയും ...ഡീസലിന്റെയും വില ഞെട്ടിപ്പിക്കുന്ന
തോതിലാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. ലക്ഷക്കണക്കിനു
പേർക്ക് തൊഴിൽ
നഷ്ടമായിക്കൊണ്ടിരിക്കുകയാണ്
. സർക്കാർ വാഗ്ദാനംചെയ്തിരുന്നത്രയും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിഞ്ഞിട്ടില്ല. സമ്പദ്വ്യവസ്ഥയെ തകർച്ചയിൽ നിന്ന് ആര്
രക്ഷിക്കും?തകരുന്ന സമ്പദ് വ്യവസ്ഥയെ
നേരെയാക്കാനും വലയുന്ന പാവങ്ങക്ക് ആശ്വാസമെത്തിക്കാനും
കേന്ദ്രവും സംസ്ഥാനങ്ങളും തയാറാകണം .
പ്രൊഫ്. ജോൺ കുരാക്കാർ


No comments:
Post a Comment