കേരളത്തിന്റെ മതസൗഹാർദം
കണ്ടുപഠിക്കണം:രാഷ്ട്രപതി
കേരളം മതസൗഹാര്‍ദ്ദത്തിന്റെ ഉജ്ജല പാരമ്പര്യമുള്ള സംസ്ഥാനമാണെന്നും കേരളത്തെ കണ്ടുപഠിക്കണമെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് . ക്രൈസ്തവര്‍ ഇന്ത്യയില്‍ ആദ്യമെത്തിയത് കേരളത്തിലാണ്. ആദ്യ മുസ്ലീം പള്ളിയും കേരളത്തിലാണുണ്ടായത്. ജൂതരും, റോമാക്കാരും ഒക്കെ കേരളത്തിലെത്തി. ഇവരൊക്കെ പരസ്പര ധാരണയോടെ സഹവര്‍ത്തിത്തത്തോടെ ഒരോരുത്തരുടെയും വിശ്വാസത്തെ ആദരിച്ച് ജീവിച്ചു. ഈ പാരമ്പര്യം തികച്ചും അഭിമാനാര്‍ഹമാണെ് രാഷ്ട്രപതി പറഞ്ഞു.അമൃതാനന്ദമയിയുടെ
64 ാം ജന്മദിനത്തോടനുബന്ധിച്ച് മഠത്തിന്റെ സേവന പദ്ധതികള്‍ ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം ആദ്ധ്യാത്മികതയുടെയും ശാസ്ത്രത്തിന്റെയും മികച്ച സമ്മേളന വേദിയാണ്. ശ്രീ ശങ്കരാചാര്യരും
ശ്രീനാരായണ ഗുരുദേവനും അയ്യങ്കാളിയും ആധ്യാത്മികതക്കൊപ്പം സാമൂഹ്യ പരിഷ്‌കരണത്തിലും ഒരേ പോലെ പരിവര്‍ത്തനം സൃഷ്ടിച്ചവരാണ് -രാഷ്ട്രപതി പറഞ്ഞു.കേരളത്തിന്റെ
ആധ്യാത്മിക പാരമ്പര്യത്തിലും സാമൂഹ്യ പരിഷ്‌കരണത്തിലും ഈ മികവ് കാണാം. ആദിശങ്കരാചാര്യരും അയ്യങ്കാളിയും കേരളത്തിന്റെ ദീപസ്തംഭങ്ങളാണ്. സഹജീവികളെ സ്‌നേഹിക്കുകയും
നല്ല ആരോഗ്യവും നല്ല വിദ്യാഭ്യാസവും
തുല്യ അവസരം നല്‍കുകയും ചെയ്യുക എന്നത് അനിവാര്യമാണ്.
രാഷ്ട്രപതിയായതിനുശേഷം തന്റെ ആദ്യ സന്ദര്‍ശനം ലഡാക്കിലേക്കായിരുന്നു. രാജ്യത്തിന്റെ
ഏറ്റവും വടക്കേ അറ്റത്തുള്ള ലഡാക്കില്‍ നമ്മുടെ ധീര സൈികര്‍ നടത്തുന്ന ഐതിഹാസിക ജീവിതമാണ് ഞാന്‍ കണ്ടത്. രണ്ടാമതായി വന്നത് കേരളത്തിലാണ്, അദ്ദേഹം പറഞ്ഞു.ദേശീയതലത്തില്‍
5000 ഗ്രാമങ്ങളില്‍
കുടിവെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യാനുള്ള ജീവാമൃതം പദ്ധതിയാണ് രാഷ്ട്രപതി ഉത്‌ഘാടനം ചെയ്തത്. നൂറു കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. ഗവര്‍ണ്ണര്‍ പി സദാശിവം, മന്ത്രി കടകംള്ളി സുരേന്ദ്രന്‍, കെ.സി. വേണുഗോപാല്‍ എം പി, ആര്‍ രാമചന്ദ്രന്‍ എം എല്‍ എ എന്നിവരും ചടങ്ങില്‍ സിഹിതരായി.
Prof. John
Kurakar
No comments:
Post a Comment