മലയാള ചലച്ചിത്രത്തിനു വേറിട്ട ദിശാബോധം നല്കിയ ഐ.വി ശശിക്ക് ആദരാഞ്ജലികൾ
മലയാള ചലച്ചിത്ര രംഗത്തിന്
വേറിട്ട ദിശാബോധം നല്കിയ അതുല്യ
പ്രതിഭാശാലിയാണ് ഐ.വി
ശശി. സാമൂഹിക വിഷയങ്ങളെ
വെള്ളിത്തിരയിലേക്ക് കൊണ്ടുവന്ന സർഗ്ഗാധനാണ് അദ്ദേഹം
.ഇരുപ്പംവീട് ശശി എന്ന
കോഴിക്കോട്ടുകാരനെ മലയാള സിനിമാസ്വാദകര്ക്കും പ്രവര്ത്തകര്ക്കും
മാത്രമല്ല സാഹിത്യകലാ ലോകത്തിനാകെത്തന്നെയും മറക്കാനാവില്ല.
ചില നടന്മാരില് മാത്രം
ഒതുങ്ങിനിന്നിരുന്ന മലയാള സിനിമയെ സംവിധായകനിലേക്ക്
ഇളക്കി പ്രതിഷ്ഠിച്ച കലാകാരനായിരുന്നു ഐ.വി
ശശി. കഠിനപ്രയത്നവും ഉടവുതട്ടാത്ത
അറിവും ആത്മാര്ത്ഥമായ കലാസപര്യയും കൊണ്ട് മലയാളസിനിമയിൽ സ്വന്തമായ
ഒരു ഇടം ഉണ്ടാക്കിയെടുക്കാൻ
അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട് .
1968ല് കളിയല്ല
കല്യാണം എന്ന സിനിമയില് കലാസംവിധായകനായി
തുടങ്ങിയ ആ കലായാനം
പിന്നീട് മലയാളിയുടെ മനോമുകുരങ്ങളെ കോരിത്തരിപ്പിച്ച
നൂറ്റമ്പതോളം സിനിമകളിലേക്ക് വര്ണതിരശ്ശീല കണക്കെ ഉയര്ന്നുപൊങ്ങി. ആര്ട്,
വാണിജ്യം എന്നീ സിനിമാവേര്തിരിവുകളെ തൃണവല്ഗണിക്കുന്നതായിരുന്നു
ആരൂഢം, ദേവാസുരം പോലുള്ള ശശിയുടെ
കലാകയ്യൊപ്പ് പതിഞ്ഞ സിനിമകള്. നിരവധി
ദേശീയസംസ്ഥാന ബഹുമതികള് തേടിയെത്തി. സിനിമയ്ക്കുവേണ്ടി
ജീവിച്ച് ,സിനിമയ്ക്കുവേണ്ടി അഹോരാത്രം പ്രവർത്തിച്ച് ,സിനിമാസംവിധാനം
ചെയ്ത മതിവരാതെയാണ് അദ്ദേഹം കടന്നുപോയത് .അദ്ദേഹത്തിൻറെ
അർപ്പണബോധം എന്നും ആദരിക്കപ്പെടും .ഐ.വി ശശിക്ക്
വിൻഡോ ഓഫ് നോളേജിന്റെ
(window of Knowledge ) ആദരാഞ്ജലികൾ
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment