Pages

Saturday, October 21, 2017

പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ഷിക്കാഗോയിൽ

പരിശുദ്ധ പരുമല തിരുമേനിയുടെ
ഓർമ്മപ്പെരുന്നാൾ ഷിക്കാഗോയിൽ

ഷിക്കാഗോ: ഭാരതീയ പരിശുദ്ധനും ബെൽവുഡ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ കാവൽ പിതാവുമായ പരി. പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിടെ നൂറ്റിപ്പതിനഞ്ചാമത് ഓർമ്മപ്പെരുന്നാൾ ഒക്ടോബർ 27,28,29 (വെള്ളി, ശനി, ഞായർ) തീയതികളിൽ ഭക്ത്യാദരവുകളോടെ കത്തീഡ്രലിൽ ആചരിക്കുന്നു. ഫാ. ജേക്കബ് ജോണ് കോർഎപ്പിസ്കോപ്പ മുഖ്യ കാർമികത്വം വഹിക്കും. പെരുനാളിന് പ്രാരംഭം കുറിച്ചുകൊണ്ട് 27നു വെള്ളിയാഴ്ച വൈകിട്ട് 7ന് സന്ധ്യാ പ്രാർത്ഥന, പരിശുദ്ധന്റെ നാമത്തിലുള്ള മധ്യസ്ഥ പ്രാർത്ഥന, രോഗികൾക്കുവേണ്ടിയുള്ള പ്രത്യേക പ്രാർത്ഥന എന്നിവ നടക്കും. തുടർന്നു ധ്യാന പ്രസംഗവും ഉണ്ടായിരിക്കും.

28നു ശനിയാഴ്ച വൈകിട്ട് 6ന് കത്തീഡ്രലിൽ എത്തുന്ന വിശിഷ്ടാതിഥികളെ വികാരി ഫാ. ഡാനിയേൽ ജോർജിന്റെ നേതൃത്വത്തിൽ വിശ്വാസികൾ കത്തീഡ്രലിലേക്ക് ആനയിക്കും. അതിനുശേഷം 6.30ന് ആഘോഷപൂർവ്വമായ കൊടിയേറ്റ് നടക്കും. 7 ന് സന്ധ്യാപ്രാർത്ഥന, ആശീർവാദം എന്നിവയും അതിനെ തുടർന്ന് പെരുന്നാളിനോടനുബന്ധിച്ച് പരി. പരുമല മാർ ഗ്രിഗോറിയോസ് അനുസ്മരണ സമ്മേളനവും നടക്കും.


29നു ഞായറാഴ്ച രാവിലെ 8.30ന് പ്രഭാത നമസ്കാരം,9.30ന് വിശുദ്ധ കുർബാനയും തുടർന്ന് കൊടി, കുരിശ്. മുത്തുക്കുടകൾ, ചെണ്ട വാദ്യമേളങ്ങൾ എന്നിവയുടെ അകന്പടിയോടെ റാസാ നടക്കും. അതിനുശേഷം ധൂപ പ്രാർത്ഥന, ആശീർവാദം, കൈമുത്ത്, സ്നഹവിരുന്ന് എന്നിവയുണ്ടായിരിക്കും. വൈകിട്ട് 4നു കൊടിയിറക്കുന്നതോടെ പെരുന്നാൾ സമാപിക്കും.പെരുന്നാളിന്റെ വിപുലമായ നടത്തിപ്പിനുവേണ്ടി പി.സി. വർഗീസ്, തോമസ് സ്കറിയ, ഗ്രിഗറി ഡാനിയേൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു

Prof. John Kurakar

No comments: