Pages

Tuesday, October 3, 2017

ലാസ് വേഗസ് കൂട്ടക്കുരുതി: കറുപ്പണിഞ്ഞ് ഈഫൽ ടവർ

ലാസ് വേഗസ് കൂട്ടക്കുരുതി:
കറുപ്പണിഞ്ഞ് ഈഫൽ ടവർ

അമേരിക്കയിലെ ലാസ് വേഗസിലുണ്ടായ വെടിവയ്പ്പിൽ ജീവൻ നഷ്ടപ്പെട്ടവരോടുള്ള ആദര സൂചകമായി പാരീസിലെ ഈഫൽ ടവർ കറുപ്പണിഞ്ഞു. പാരീസ് മേയർ ആനി ഹിദാൽഗോയാണ് ഇത് സംബന്ധിച്ച തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്. പ്രധാന നഗരങ്ങളിലെ രാത്രികാല ലൈറ്റുകൾ അണയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അവർ അറിയിച്ചു. തിങ്കളാഴ്ച ലാസ് വേഗസിലുണ്ടായ വെടിവയ്പ്പിൽ 59 പേരാണ് മരിച്ചത്. സംഭവത്തിൽ 600ലേറെ പേർക്കു പരിക്കേറ്റതായാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ. 22,000 ആളുകൾ കൂടിയ സ്ഥലത്താണ് അക്രമി വെടിവയ്പ് നടത്തിയത്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ചൂതാട്ട കേന്ദ്രമായ ലാസ് വേഗസിലെ മൻഡേലെ ബേ കാസിനോയുടെ 32-ാം നിലയിലാണ് വെടിവയ്പുണ്ടായത്. രണ്ടു പേർ തുടർച്ചയായി വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ജാസണ് അൽഡീന്റെ നേതൃത്വത്തിൽ സംഗീതപരിപാടി നടന്നു കൊണ്ടിരിക്കെയായിരുന്നു വെടിവയ്പ്പ്. പരിപാടി ആസ്വദിക്കാനായി നിരവധി ആളുകൾ സ്ഥലത്തുണ്ടായിരുന്നു. ഇത് അപകടത്തിന്റെ തീവ്രത വർധിക്കാൻ കാരണമായി.
ആക്രമണം നടത്തിയ പ്രദേശവാസിയായ സ്റ്റീഫൻ പഡോക്ക് (64) സ്വയം വെടിവച്ചു മരിച്ചതായി പോലീസ് അറിയിച്ചിരുന്നു. കാസിനോയുടെ 32-ാം നിലയിലുള്ള ഇയാളുടെ മുറിയിൽനിന്ന് എട്ടു തോക്കുകൾ കണ്ടെത്തുകയും ചെയ്തിരുന്നു.വെടിവയ്പിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഐഎസ് അനുകൂല അമാഖ് വാർത്താ ഏജൻസി പുറത്തിറക്കിയ കുറിപ്പിലാണ് ഐഎസിന്റെ പടയാളികളാണ് ആക്രമണം നടത്തിയതെന്ന് അവകാശപ്പെട്ടത്.

അമേരിക്കയെ നടുക്കിയ ലാസ് വെഗാസ് കൂട്ടക്കുരുതിക്ക് പിന്നിൽ പ്രവർത്തിച്ചത് നാട്ടുകാരൻ തന്നെയാണെന്ന വാർത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. 64 വയസുകാരനായ സ്റ്റീഫൻ പഡോക് ആണ് ലാസ് വെഗാസിലെ ചൂതാട്ട കേന്ദ്രം ചോരക്കളമാക്കിയത്. വെടിവയ്പ്പിൽ ഇതുവരെ 50 പേർ മരിച്ചുവെന്നും ഇരുനൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നുമാണ് റിപ്പോർട്ടുകൾ.അമേരിക്കയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ സംഭവമാണ് ഇന്ന് നടന്നത്. ആക്രമണം നടത്തിയ സ്റ്റീഫൻ പഡോക്കിനെ പോലീസ് വെടിവച്ച് കൊന്നു. സംഭവത്തിന് മുൻപ് ഇയാൾക്കൊപ്പം സഞ്ചരിച്ചുവെന്ന് പോലീസ് കരുതുന്ന മാരിലോ ഡാൻലിക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്. ആക്രമണത്തിൽ രണ്ടു പോലീസുകാരും കൊല്ലപ്പെട്ടിട്ടുണ്ട്.

Prof. John Kurakar

No comments: