INDIANS IN
SHARJAH JAIL FOR 3 YEAR TO BE RELEASED- SHARJAH RULER
മൂന്നു വര്ഷമായി ജയിലിലുള്ള ഇന്ത്യക്കാരെ
മോചിപ്പിക്കുമെന്ന് ഷാര്‍ജ ഭരണാധികാരി
Sharjah Ruler Dr Sheikh Sultan Bin Muhammed Al
Qasimi, who is on a five-day visit to Kerala, said on Tuesday that Indians who
have completed three years in jail in his country will be released. Speaking at
a function here, in which he was conferred D-Litt by the Calicut University,
ഷാര്‍ജയില്‍ ജയിലിലുള്ള ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന് ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. തിരുവനന്തപുരത്ത് കാലിക്കറ്റ് സര്വകലാശാലയുടെ ഡീ ലിറ്റ് ബിരുദം സ്വീകരിച്ച് നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജയിലില്‍ മൂന്നു വര്ഷം ശിക്ഷ പൂര്ത്തീകരിച്ചവരെയാണ് മോചിപ്പിക്കുക. എന്നാല്‍ ക്രിമിനല്‍ കുറ്റങ്ങളില്‍ ഏര്‍പ്പെട്ട് ശിക്ഷയനുഭവിക്കുന്നവരെ മോചിപ്പിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. ......
മോചിപ്പിക്കപ്പെടുന്നവര്ക്ക് ഷാര്‍ജയില്‍ തുടര്‍ന്നും താമസിക്കുന്നതിനോ ജോലി ചെയ്യുന്നതിനോ തടസമുണ്ടാകില്ലെന്നും ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉറപ്പുനല്കി. മാത്രമല്ല പ്രവാസികള്ക്ക് അവരുടെ കുടുംബങ്ങളെ കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങള്‍ ഉദാരമാക്കുന്നതും നികുതികളില്‍ ഇളവുനല്‍കുന്നതും പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പുറമെയാണ് ഇന്ത്യക്കാരെ ജയില്‍ മോചിതരാക്കുമെന്ന പ്രഖ്യാപനം വന്നത്.

Prof. John Kurakar
No comments:
Post a Comment