FR. TOM UZUNNALIL FINALLY
REACHES IN INDIA, MEET PM MODI
ഫാ. ടോം ഉഴുന്നാലില് ഇന്ത്യയിലെത്തി;
ഞായറാഴ്ച കേരളത്തില്
Father Tom
Uzhunnalil, who was recently freed after being abducted by militants 18 months
ago, has has finally reached India. Union minister of state for tourism Alphons
Kannanthanam received Uzhunnalil upon his arrival at the Indira Gandhi
International Airport, Delhi, at 7.40 am Thursday,2017.
Uzhunnalil had also
thanked the Indian government for securing his release. "I am thankful to
the President (Ram Nath Kovind) and the Prime Minister (Narendra Modi) and all
the ministers concerned whoever has (expressed) concern," he had
said."Thanks to the country leaders and countrymen. May God bless all of
them for their response," he added. On reaching Delhi, Uzhunnalil paid
gratitude to all those who made his freedom possible. “I am very happy, thank
Almighty for making this day possible. I am grateful to all those people who
have worked in their own way (to secure my release),” the priest told reporters
at Delhi airport.Uzhunnallil was abducted by terrorists in March last year when
militants barged into a care home for the elderly set up by Mother Teresa’s
Missionaries of Charity in Yemen’s Aden and shot dead many people, including
four nuns of the charity organisation, among whom one was from India.He was
rescued from captivity from an undisclosed location in Yemen thanks to the
intervention of the Sultanate of Oman that helped to find and rescue him.
ഫാ. ടോം
ഉഴുന്നാലില് ഇന്ത്യയിലെത്തി.
കേന്ദ്രമന്ത്രി അല്ഫോ്ണ്സ്് കണ്ണന്താനത്തിന്റെ നേതൃത്വത്തില് ഡല്ഹിO വിമാനത്താവളത്തില്
ഊഷ്മള സ്വീകരണമാണ് ഒരുക്കിയത്. കേരളത്തില് നിന്നുള്ള എംപിമാരും
സഭാപ്രതിനിധികളും വിമാനത്താവളത്തിലെത്തിയിരുന്നു.തന്റെ മോചനത്തിനായി പരിശ്രമിച്ചവര്ക്ക്m
ഉഴുന്നാലില് നന്ദി അറിയിച്ചു. “ഞാൻ
വളരെ സന്തോഷവാനാണ്, ഈ
ദിവസം സാധ്യമായതിന് ദൈവത്തിന് നന്ദി പറയുന്നു.
എല്ലാവരും അവർക്ക് ആകാവുന്ന വിധത്തിൽ
മോചനത്തിനായി ശ്രമിച്ചു. എല്ലാവരോടും നന്ദി
പറയുന്നു”ഫാ. ടോം
ഉഴുന്നാലിൽ പറഞ്ഞു.
ഉഴുന്നാലില് 10.45ന് പ്രധാനമന്ത്രി
നരേന്ദ്രമോദിയെ സന്ദര്ശിമക്കും. ഞായറാഴ്ച രാവിലെ ഉഴുന്നാലില്
കേരളത്തിലെത്തും. ചൊവ്വാഴ്ച തിരുവനന്തപുരത്തു മുഖ്യമന്ത്രി
പിണറായി വിജയനെ കാണും.
മോദിയെ കൂടാതെ വിദേശകാര്യ
മന്ത്രി സുഷ്മ സ്വരാജുമായും കൂടിക്കാഴ്ച
നടത്തും. ഉച്ചയ്ക്കു വത്തിക്കാന് എംബസി
സന്ദര്ശി ക്കുന്ന അദ്ദേഹം വൈകിട്ട്
4.30ന് മാധ്യമങ്ങളെ കാണും. 6.30നു ഗോള്
ഡാക് ഘാന സേക്രഡ്
ഹാര്ട്ട് കത്തീഡ്രലില്
കുര്ബാ്ന. നാളെ ബെംഗളൂരുവിലേക്കു തിരിക്കുന്ന
ഫാ. ടോം, 12 മണിക്കു
സെന്റ് ജോണ്സ്വ മെഡിക്കല് കോളെജില്
ക്രൈസ്തവ സഭാ മേലധ്യക്ഷന്മാതരുമായി
കൂടിക്കാഴ്ച നടത്തും.നാളെ രാവിലെ
8.30നു ബംഗളൂരു വിമാനത്താവളത്തില് സ്വീകരണം.
പത്തിനു കൂക്ക് ടൗണിലെ ഡോണ്
ബോസ്‌കോ പ്രൊവിന്ഷ്യ
ല് ഹൗസില് സ്വീകരണം.
വൈകിട്ട് 5.30നു മ്യൂസിയം
റോഡിലെ ഗുഡ് ഷെപ്പേര്ഡ്ഡ ഓഡിറ്റോറിയത്തില്
കൃതജ്ഞതാ ബലി. കര്ണാോടക മുഖ്യമന്ത്രി
സിദ്ധരാമയ്യയും മന്ത്രിമാരും പങ്കെടുക്കും. ശനിയാഴ്ച വൈകിട്ട് മൂന്നിനു
വാര്ത്താ സമ്മേളനം.
ഞായര് രാവിലെ ഏഴിനു
നെടുമ്പാശേരിയിലെത്തും. എട്ടിനു വെണ്ണല ഡോണ്
ബോസ്‌കോ ഹൗസില്
സ്വീകരണം. 9.45നു എറണാകുളം
അതിരൂപതാ ആസ്ഥാനത്തെത്തും. 12നു വരാപ്പുഴ
അതിരൂപതാ ആസ്ഥാന സന്ദര്ശാനം. വൈകിട്ടു
നാലിന് പാലാ ബിഷപ്‌സ്
ഹൗസില് സ്വീകരണം. 5.30നു ജന്മനാടായ
രാമപുരത്തു പൊതുസമ്മേളനം.തിങ്കളാഴ്ച വടുതല ഡോണ്
ബോസ്‌കോ ആസ്ഥാനത്തു
സലേഷ്യന് വൈദികരെ കാണും. ചൊവ്വാഴ്ച
രാവിലെ 11.30നു തിരുവനന്തപുരം
അതിരൂപതാ ആസ്ഥാനത്തെത്തും. തുടര്ന്നു മണക്കാട്
ഡോണ് ബോസ്‌കോ
ഹൗസില്. വൈകിട്ട് അഞ്ചിന് നാലാഞ്ചിറ
മാര് ഇവാനിയോസ് കോളെജിലെ
ഗിരിദീപം കണ്വ ന്ഷ്ന് ഹാളില്
പൊതുസമ്മേളനം. മുഖ്യമന്ത്രി പിണറായി വിജയന്, സിബിസിഐ
പ്രസിഡന്റ് കര്ദിളനാള് മാര് ബസേലിയോസ്
ക്ലീമീസ് കാതോലിക്കാ ബാവാ, മുന്
മുഖ്യമന്ത്രി ഉമ്മന് ചാണ്ടി തുടങ്ങിയവര്
പങ്കെടുക്കും. തുടര്ന്നു ക്ലിഫ്
ഹൗസില് അത്താഴവിരുന്ന്. ബുധനാഴ്ച വൈകിട്ടു നാലിന്
തൃശൂര് അതിരൂപതാ ആസ്ഥാന സന്ദര്ശയനം.
രാത്രി ബംഗളൂരുവിലേക്കു മടങ്ങും.
.
മോചനദ്രവ്യം കിട്ടുന്നതിനായി എന്റെ വിഡിയോ എടുക്കുന്ന
കാര്യം അവർ നേരത്തെ
പറഞ്ഞിരുന്നു. അനുസരിക്കുകയല്ലാതെ മറ്റു മാർഗമില്ലായിരുന്നു. എനിക്കു
നേരെ നിറയൊഴിക്കുന്നതായി തോന്നുംവിധം
അവർ വെടിവയ്ക്കുകയും ശബ്ദമുണ്ടാക്കുകയും
ചെയ്തുവെങ്കിലും ഒരിക്കലും എന്നെ ഉപദ്രവിച്ചില്ല.
വിഡിയോ ദൃശ്യങ്ങളിലൂടെ വേഗം പണം സംഘടിപ്പിക്കാമെന്ന്
അവർ പ്രതീക്ഷിച്ചിരുന്നു.– ഫാ.
ടോം വിശദീകരിച്ചു..
പ്രതീക്ഷകൾ പ്രാർഥനയുടെ വിരൽതുന്പിലായിരുന്നു,
കാത്തിരിപ്പ് ദുഖത്തിന്റെ കണ്ണുനീരിൽ കുതിർന്നതും. ഒടുവിൽ
സന്തോഷാശ്രുക്കൾ പൊഴിയുന്ന നിമിഷം പുലർന്നപ്പോൾ
മരണത്തിന്റെ വക്കോളം പോയി തിരിച്ചു
വന്ന പ്രീയ സഹോദരനെ
ഒരു നോക്കൊന്നു കാണാനേ
അവർക്കു കഴിഞ്ഞുള്ളു. കഴിഞ്ഞ 18 മാസത്തോളം ഓർമയിൽ
സൂക്ഷിച്ചിരുന്ന ഒരു മുഖമായിരുന്നില്ല,
ക്ഷീണിച്ച് കവിളുകളൊട്ടിയ ഫാ. ടോമിനെ
കണ്ട് സഹോദരങ്ങളായ മാത്യുവും മേരിയും പൊട്ടിക്കരഞ്ഞു
പോയി.
സഹോദരൻ തിരിച്ചെത്തിയതിൽ ഒരുപാട്
സന്തോഷമുണ്ടെന്ന് പറഞ്ഞു പൂർത്തിയാക്കുന്നതിനു മുൻപേ
അദ്ദേഹത്തിന്റെ മുതിർന്ന സഹോദരൻ മാത്യു
പൊട്ടിക്കരഞ്ഞു. പലപ്പോഴായി മാധ്യമങ്ങളിലൂടെ പുറത്തു വന്ന ഫാ.
ടോമിന്റെ താടി വളർത്തിയതും ദൈന്യതയാർന്നതുമായ
രൂപത്തിൽ നിന്നും മോചിതനായി പുഞ്ചിരിക്കുന്ന
മുഖത്തോടെ സ്വന്തം സഹോദരനെ കണ്ടതോടെ
അവർ ആശ്വാസത്തിലായി.വത്തിക്കാനിൽ
നിന്നും വ്യാഴാഴ്ച രാവിലെ ഡൽഹി
അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഫാ. ടോമിനെ
സ്വീകരിക്കാൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും എംപിമാരും
വൈദികരും കന്യാസ്ത്രീകളും അടക്കം നിരവധി പേർ
കാത്തു നിന്നിരുന്നു. ഇവർക്കൊപ്പം പ്രീയ സഹോദരനെ ഒരുനോക്ക്
കാണാൻ മാത്യുവും മേരിയും കാത്തു
നിന്നു. എന്നാൽ, വിമാനത്താവളത്തിന്റെ വിഐപി
ലോഞ്ചിൽ നിന്നും പുറത്തേക്കിറങ്ങിയ ഉടൻ
തന്നെ ഫാ.ടോമിനെയും
ഒപ്പമുണ്ടായിരുന്ന മന്ത്രിയേയും മാധ്യമപ്രവർത്തകർ വളഞ്ഞതോടെ സഹോദരങ്ങളും കാത്തുനിന്ന
വൈദികരും തിരക്കിനു പുറത്തായിപ്പോയി. നീണ്ട
യാത്രക്കും ശാരീരിക ക്ഷീണതകളും തിരക്കിട്ട
കൂടിക്കാഴ്ചകളും ഉണ്ടായിരുന്നതിനാൽ അധികം വാക്കുകൾ പറയാതെ
ഫാ. ടോം മന്ത്രിക്കൊപ്പം
കാറിലേക്കു കയറി. പിന്നെ സിബിസിഐ
സെന്ററിലേക്ക് സഹോദരങ്ങളും മറ്റൊരു കാറിൽ ഇവരെ
അനുഗമിച്ചു.പത്തു മണിക്കു തന്നെ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു
പുറപ്പെടേണ്ടതിനാൽ സിബിസിഐ സെന്ററിലും രാവിലെ
ഫാ. ടോമിന് അധികം
സമയം ചെലവഴിക്കാനായില്ല. എങ്കിലും
വീണു കിട്ടിയ ഇടവേളയിൽ
പ്രാർഥനയും കണ്ണുനീരുമായി കാത്തിരുന്ന പ്രീയ സഹോദരങ്ങളെ അദ്ദേഹം
ആശ്വസിപ്പിച്ചു. തുടർന്ന് മോദിയെ കാണാൻ
പുറപ്പെട്ടപ്പോഴും ഇവർ മറ്റൊരു
കാറിൽ അദ്ദേഹത്തെ അനുഗമിച്ചു.
ഫാ.ടോം
ഉഴുന്നാലിനെ കുറിച്ചുള്ള അഭ്യൂഹങ്ങൾ ലോക മാധ്യമങ്ങളിൽ
നിറയുന്പോഴും പ്രതീക്ഷയോടെ കാത്തിരുന്നുവെന്നാണ് സഹോദരൻ മാത്യു ഉഴുന്നാലിൽ
പറഞ്ഞത്. ഫാദർ ടോമിനെ യമനിൽ
നിന്നും ഭീകരർ തട്ടികൊണ്ടുപോയെന്ന വിവരം
അറിഞ്ഞ ഉടനെതന്നെ, ഗുജറാത്തിൽ സ്ഥിര
താമസമാക്കിയിരുന്ന മാത്യു ഉഴുന്നാലിൽ, രാമപുരത്തെ
ന്ധവനത്തിൽ തിരിച്ചെത്തിയിരുന്നു. ഫാ.ടോം
ക്രൂശിക്കപ്പെട്ടു എന്ന തെറ്റായ വാർത്ത
വന്നപ്പോഴും മാത്യു ഉഴുന്നാലിൽ വിശ്വസിച്ചില്ല.
ന്ധഎന്റെ ദൈവം അറിയാതെ ഒന്നും
സംഭവിക്കില്ല, ഞാൻ ദൈവത്തിൽ
വിശ്വസിക്കുന്നു’ എന്നാണ് അതേക്കുറിച്ച് അദ്ദേഹം
പറഞ്ഞത്. മരിയ വോൾതോർത്തയുടെ ന്ധദൈവമനുഷ്യന്റെ
സ്നേഹഗീത’ എന്ന പുസ്തകമായിരുന്നു അക്കാലത്ത്
തനിക്കു ശക്തി പകർന്നു തന്നിരുന്നതെന്നും
അദ്ദേഹം പറഞ്ഞു.2014 സെപ്റ്റംബറിൽ ഫാ.ടോമിന്റെ
മാതാവ് ത്രേസ്യയുടെ മരണത്തിന് ശേഷം രാമപുരത്തെ
അദ്ദേഹത്തിന്റെ ഭവനം പൂട്ടി കിടക്കുയാണ്.
അമ്മയുടെ മരണസമയത്ത് ഫാ.ടോം
നാട്ടിലെത്തി കുടുംബാംഗങ്ങളോടൊപ്പം താമസിച്ചതായി സഹോദരൻ ഓർമ്മിക്കുന്നു. പൊതുവേ
ശാന്തനായ വ്യക്തിത്വത്തിന് ഉടമയാണ് ഫാ.ടോം
എന്നും അദ്ദേഹം പറഞ്ഞു.
ഐഎസ് ഭീകരരുടെ പിടിയിലായിരുന്ന
ഫാ.ടോം ഉഴുന്നാലിലിനെ
മോചിപ്പിക്കാൻ മോചനദ്രവ്യം നൽകിയിട്ടില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ.സിംഗ്.
തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിനിടെയാണ്
അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കോലാഹലങ്ങളേതുമില്ലാതെ
നിശബ്ദമായാണ് അദ്ദേഹത്തിന്റെ മോചനത്തിനായി ശ്രമിച്ചത്. ഇന്ത്യയിലേക്ക് എപ്പോൾ വരണമെന്ന് ഫാ.
ടോം ഉഴുന്നാലിൽ തീരുമാനിക്കുമെന്നും
കേന്ദ്രമന്ത്രി വ്യക്തമാക്കി.അതേസമയം, അദ്ദേഹത്തിന്റെ മോചനത്തിനായി
സ്വീകരിച്ച മാർഗ്ഗങ്ങളേക്കുറിച്ച് വിശദീകരിക്കാൻ സാധിക്കില്ലെന്നും ഇതിന് തനിക്ക് അനുവാദമില്ലെന്നും
വി.കെ.സിംഗ്
അറിച്ചു.
Prof. John Kurakar




No comments:
Post a Comment