പ്രകൃതിദുരന്തങ്ങൾ നേരിടാൻ
ഭാരതവുംകേരളവും ഒരുങ്ങിയിട്ടുണ്ടോ ?
പ്രകൃതിദുരന്തങ്ങൾ ആഞ്ഞടിക്കുന്നത് യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ്. മനുഷ്യർ
പരിസ്ഥിതിയെ നശിപ്പിക്കുന്നതിന്റെ ഫലമായിട്ടുകൂടിയാണ് ഒരളവോളം
ദുരന്തങ്ങൾ സംഭവിക്കുന്നത്..മനുഷ്യര് ഭൂമിയില് വരുത്തുന്ന
വിനാശങ്ങള് ഇല്ലാതാക്കാന് ദീര്ഘവീക്ഷണത്തോടെ പരിശ്രമിച്ചാല് പ്രകൃതിദുരന്തങ്ങള് കുറയ്ക്കുവാനും വിനാശങ്ങള് ഇല്ലാതാക്കുവാനും സാധിക്കുമെന്ന്
മാർപാപ്പാ തൻറെ പ്രസംഗത്തിൽ പറഞ്ഞു
.പ്രകൃതി വിനാശങ്ങള്ക്കെതിരായ ഒരു പ്രതിരോധനസംസ്ക്കാരം
വളര്ത്തേണ്ടത് ഇന്നിന്റെ ആവശ്യമാണ്. പാവങ്ങള്ക്കും
പാര്ശ്വവത്ക്കരിക്കപ്പെട്ടവര്ക്കും,
മറ്റുള്ളവര്ക്കെന്നപോലെ ഇതു സംബന്ധിച്ച
പ്രത്യേക അറിവു നല്കിക്കൊണ്ട് മരണനിരക്ക്
കുറക്കാനും, പൊതുഭവനമായ ഭൂമി സംരക്ഷിക്കുവാനും
നമുക്കാം പരിശ്രമിക്കാം.എന്ന അദ്ദേഹത്തിൻറെ വാക്കുകൾ
ശ്രദ്ധേയമാണ് .
ആയിരക്കണക്കിനാളുകൾ ഒറ്റയടിക്ക് കൊല്ലപ്പെട്ട ദുരന്തങ്ങൾ
കേരളത്തിൽ ഭാഗ്യം കൊണ്ട് ഉണ്ടായിട്ടില്ല
.നമ്മുടെ സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്രം നമുക്കുതരുന്ന ഒരു ഭാഗ്യമാണിത്.
എന്നാൽ ദുരന്തങ്ങൾ ഉണ്ടാവില്ല എന്ന്
പറയാനുംപറ്റില്ല. കഴിഞ്ഞ നൂറ്റാണ്ടിൽത്തന്നെ 1924-ലെ വെള്ളപ്പൊക്കം
അന്നത്തെ തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും വൻനാശം വിതച്ചതാണ്.
ഇത്തരം വെള്ളപ്പൊക്കവും കാറ്റുകളും ഇനിയും ഉണ്ടാകും
എന്നതിൽ സംശയംവേണ്ട. കാലാവസ്ഥാവ്യതിയാനം അതിന്റെ തീവ്രത കൂട്ടുകയുംചെയ്യും.പ്രകൃതിനാശവും ദുരന്തങ്ങളും തമ്മിലുള്ള ബന്ധം ഇപ്പോൾ
ശാസ്ത്രജ്ഞർ മനസ്സിലാക്കിക്കഴിഞ്ഞു. മലകളിലെ വനനശീകരണം ഉരുൾപൊട്ടലും
മണ്ണിടിച്ചിലും ഉണ്ടാക്കുന്നു. വെള്ളം മലകളിൽ പിടിച്ചുനിൽക്കാതെ
അതിവേഗം താഴേക്കൊഴുകുന്നു. ഇടനാട്ടിൽ ആകട്ടെ വെള്ളം
കയറിക്കിടന്നിരുന്ന നെൽപ്പാടങ്ങൾ മണ്ണിട്ടുനികത്തി വീടുകളും ഫാക്ടറികളും മറ്റു
സ്ഥാപനങ്ങളും ആയി. കടൽത്തീരത്ത് കണ്ടൽക്കാടുകൾ
വെട്ടിനശിപ്പിച്ചതോടെ ചെറിയ കടലാക്രമണങ്ങൾപോലും കരയെ
കാർന്നുതിന്നുതുടങ്ങി. പ്രകൃതിയെ നശിപ്പിച്ചു വിളിച്ചുവരുത്തുന്ന
ദുരന്തങ്ങളെ എൻജിനീയറിങ്കൊണ്ട് തടയാനാണ് നാം ഇപ്പോഴും
ശ്രമിക്കുന്നത്. പ്രകുതി ദുരന്തങ്ങൾ സംഭവിക്കുമ്പോൾ മനുഷ്യനിർമിതമായ
സംവിധാനങ്ങൾക്ക് പിടിച്ചു നിൽക്കാനേ പറ്റില്ല..
ദുരന്തംവിതച്ച സുനാമിക്കുശേഷം പല മാറ്റങ്ങളും
ഇന്ത്യയിൽ ഉണ്ടായിട്ടുണ്ട്. ഒരുവർഷത്തിനകം നമുക്കൊരു ദുരന്തനിവാരണനിയമം ഉണ്ടായി,
ദുരന്തനിവാരണ അതോറിറ്റി ഉണ്ടായി. ദുരന്തത്തെപ്പറ്റി
പഠിപ്പിക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ടായി. ഇതിന്റെയൊക്കെ ചെറിയ
പതിപ്പുകൾ കേരളത്തിലുമുണ്ട്. കേരളത്തിലുണ്ടാകുന്ന ദുരന്തങ്ങളെപ്പറ്റി പരിശീലിപ്പിക്കാനും അതിന്റെ തീവ്രതകുറയ്ക്കാനായി ഇടപെടാനും
ആധുനികശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലുള്ള സംവിധാനം നമുക്ക് ലഭ്യമാണ്.
തിരുവനന്തപുരത്ത് മാത്രമല്ല, ഓരോ ജില്ലയിലും
നമുക്കിപ്പോൾ പ്ലാനുകളും കൺട്രോൾറൂമും ഒക്കെയുണ്ട്.
മിക്കവാറും ദുരന്തങ്ങളെപ്പറ്റി മുന്നറിയിപ്പുതരാനുള്ള സംവിധാനങ്ങൾ ഇന്ത്യയിൽ ഏറെ വളർന്നുകഴിഞ്ഞു.
.പ്രകൃതിദുരന്തങ്ങള് മുന്കൂട്ടി അറിയാന് കേരളത്തില്
അത്യാധുനിക രീതിയിലുള്ള രണ്ടു ഡോപ്ലര് റഡാറുകള്
സ്ഥാപിയ്ക്കാനുള്ള ഒരുക്കങ്ങള് ആരംഭിച്ചു. .ഇതില് തിരുവനന്തപുരം വിക്രം
സാരാഭായ് സ്പേസ് സെന്ററിലെ ഡോപ്ലര്
റഡാര് പ്രവര്ത്തനം തുടങ്ങി. കൊച്ചിയില് കേന്ദ്ര
കാലാവസ്ഥാ വകുപ്പിന്റെ നേതൃത്വത്തില് സ്ഥാപിച്ച റഡാര് പരീക്ഷണ
ഘട്ടത്തിലാണ്. വടക്കന് ജില്ലകള്ക്കു പ്രയോജനപ്പെടുന്ന
രീതിയില് മംഗലാപുരത്തു ഡോപ്ലര് റഡാര് സ്ഥാപിക്കാനുള്ള
ഒരുക്കങ്ങളും തുടങ്ങികഴിഞ്ഞു വിഎസ്എസ്സിയില് സിബാന്ഡ് പൊളാരിമെട്രിക് വിഭാഗത്തിലുള്ള
വെതര് റഡാര് ആണു സ്ഥാപിച്ചിട്ടുള്ളത്.
ഈ വിഭാഗത്തില്പ്പെട്ട ദക്ഷിണേന്ത്യയിലെ
ആദ്യ റഡാര് ആണിത്.
മലയാളിയുടെ സുരക്ഷാബോധം വളരെ പിന്നിലാണ് . ആന
ഇടഞ്ഞാൽപ്പോലും അതുകാണാൻ ഓട്ടോറിക്ഷ വിളിച്ചുപോകുന്ന
തരത്തിലാണ് ഇപ്പോൾ ശരാശരി മലയാളിയുടെ
സുരക്ഷാബോധം.ഒരു കാറ്റോ
വെള്ളപ്പൊക്കമോ വരും എന്നുപറഞ്ഞാൽ എന്തുചെയ്യണമെന്ന്
ആർക്കുംതന്നെ അറിവില്ല. നാശത്തിൽനിന്ന് ഒഴിഞ്ഞുപോകണമെന്ന്
പറഞ്ഞാൽ അതനുസരിക്കാൻ ആളുകൾ തയ്യാറാകുമോ, അതിനുള്ള
സംവിധാനങ്ങൾ നമുക്കുണ്ടോ എന്നൊന്നും ഇതേവരെ പരിശോധിച്ചിട്ടില്ല. ലോകത്ത്
എല്ലാ ദുരന്തങ്ങളിലും നൂറിൽ 99 പേരെയും രക്ഷപ്പെടുത്തുന്നത്ദുരന്ത
നിവാരണസേനയോ ഐക്യരാഷ്ട്രസഭയോ ഒന്നുമല്ല. സ്വന്തം കുടുംബാംഗങ്ങളും
അയൽവീട്ടുകാരുമാണ്. അടിസ്ഥാനമായ സുരക്ഷാപരിശീലനംപോയിട്ട് സുരക്ഷാബോധംപോലും ഇല്ലാത്തവരാണ് ഭൂരിപക്ഷമെങ്കിൽ ആരാണ് നമ്മെ രക്ഷപ്പെടുത്താൻ
പോകുന്നത്, ഇത് മാറിയേ
പറ്റൂ. സുരക്ഷാവിഷയങ്ങൾ നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കണം.ഗ്രാമങ്ങളിൽ ഉള്ളവർ പോലും സുരക്ഷയെകുറിച്ചു
ബോധമുള്ളവരായിരിക്കണം .ദുരന്തങ്ങളെ നേരിടാനുള്ള പരിശീലനം എല്ലാ യുവതിയുവാക്കൾക്കും
നൽകണം .
ഓരോ ദുരന്തവും
നേരിടുന്നതിന് അവശ്യമായ പ്രധാനസംവിധാനങ്ങളെയാണ് ക്രിട്ടിക്കൽ
ഇൻഫ്രാസ്ട്രക്ച്ചർ എന്നുപറയുന്നത്. ടെലികമ്യൂണിക്കേഷൻ, ആസ്പത്രികൾ, കൺട്രോൾ റൂമുകൾ, പോലീസ്
സ്റ്റേഷനുകൾ, റോഡുകൾ ഇവയൊക്കെയാണ് പ്രധാനം.
ദുരന്തമുണ്ടായ സ്ഥലത്തുനിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ ഉപയോഗിക്കേണ്ടി
വരുന്നതിനാൽ സ്കൂളുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഏത് ദുരന്തം ഉണ്ടെങ്കിലും
ഇവ നിലനിന്നാലേ ഔദ്യോഗിക
സംവിധാനങ്ങൾക്ക് വേണ്ടതരത്തിൽ പ്രവർത്തിക്കാൻ പറ്റൂ. ഒരു ഭൂമികുലുക്കം
ഉണ്ടാകുമ്പോൾ ആദ്യം തകരുന്നത് ആസ്പത്രിയാണെങ്കിൽ
ദുരന്തം ഇരട്ടിക്കുമല്ലോ, അതുകൊണ്ടുതന്നെ ആസ്പത്രി എവിടെ ആണെന്നും
എങ്ങനെ നിർമിക്കുന്നു എന്നതിലും പതിവിലും ശ്രദ്ധവേണം..സമാധാനകാലത്ത് അല്പം വിയർത്താൽ യുദ്ധകാലത്ത്
ചോരപോകുന്നത് കുറയ്ക്കാം എന്ന് ആർമി
ട്രെയിനിങ് ക്യാമ്പുകളിൽ ബോർഡുകൾ കണ്ടിട്ടുണ്ട്. അതുപോലെ
ദുരന്തമില്ലാത്ത കാലത്ത് ഈ വിഷയങ്ങൾ
ശ്രദ്ധിച്ചാൽ ദുരന്തം വരാതിരിക്കും. വന്നാലും
നമുക്ക് നാശനഷ്ടങ്ങൾ കുറയ്ക്കുകയുംചെയ്യാം. ......
അമേരിക്കയിലെ ദുരന്തത്തിൽ നാം ശ്രദ്ധിക്കേണ്ടകാര്യം
ഇത്രവലിയ കാറ്റുണ്ടായിട്ടും അപൂർവമായിമാത്രമേ മരണങ്ങളുണ്ടായുള്ളൂ എന്നതാണ്. ഇതേ കാറ്റ്
മറ്റുരാജ്യങ്ങളിൽ വീശിയിരുന്നെങ്കിൽ ആയിരക്കണക്കിന് ആളുകൾ മരിച്ചേനേ. കാറ്റിന്റെഗതിയും
ശക്തിയും മുൻകൂട്ടി കണ്ടുപിടിക്കാനും മോഡൽ
ചെയ്യാനുമുള്ള ശാസ്ത്രത്തിന്റെ കഴിവ്, അങ്ങനെകിട്ടുന്ന വിവരങ്ങൾ
അപ്പപ്പോൾ ജനങ്ങളെ അറിയിക്കാനുള്ള സംവിധാനങ്ങൾ,
സർക്കാരിന്റെ മുന്നറിയിപ്പ് കിട്ടിയാലുടൻ വീടുവിട്ടുപോകുന്നതുൾപ്പെടെ വേണ്ടത്ര മുൻകരുതലുകൾ എടുക്കാനായി
ആളുകൾക്ക് ലഭിച്ചിരിക്കുന്ന പരിശീലനം ഇതെല്ലാമാണ് ആൾനാശം
കുറയ്ക്കാൻ കാരണം....... ഇതൊന്നും കാറ്റുവരുന്നതിന്റെ നാലുദിവസം
മുമ്പ് ഉണ്ടാക്കിയെടുക്കുന്നതല്ല. ദുരന്തങ്ങളില്ലാത്ത വർഷങ്ങളിൽ ചെറുപ്രായംതൊട്ടേ കുട്ടികളെയും
മുതിർന്നവരെയും പരിശീലിപ്പിച്ചും ദുരന്തനിവാരണ സജ്ജീകരണങ്ങൾ പരീക്ഷിച്ചുമൊക്കെയാണ് ഇത്തരത്തിലുള്ള പ്രതികരണം ഉറപ്പാക്കുന്നത്. അമേരിക്കയും
ജപ്പാനും പോലുള്ള സമ്പന്ന വികസിതരാജ്യങ്ങൾ
മാത്രമല്ല ക്യൂബയും ബംഗ്ലാദേശുംപോലെ എപ്പോഴും
ദുരന്തങ്ങൾ ഉണ്ടാകുന്ന വികസ്വരരാജ്യങ്ങളും തയ്യാറെടുപ്പിന്റെ
കാര്യത്തിൽ ഏറെ മുന്നിലാണ്......
ലോകത്തെവിടെയും ദുരന്തസാധ്യത ഇരട്ടിപ്പിക്കുന്നത് ദുരന്തങ്ങളെ അറിയാതെ നടത്തുന്ന ഭൂവിനിയോഗമാണ്. ഇപ്പോൾ
കേരളത്തിലെ ഭൂവിനിയോഗം ദുരന്തസാധ്യതകളെ തീരെ
കണക്കിലെടുക്കുന്നില്ല. പുഴയോരത്ത് വീടുവയ്ക്കാൻ മത്സരമാണ്.
കരഭൂമി ചെലവുള്ളതായതിനാൽ പാടംനികത്തിയാണ് വിമാനത്താവളംവരെ പണിയുന്നത്. നമ്മുടെ ഫാക്ടറികൾമുതൽ ബസ്
സ്റ്റാൻഡുകൾവരെ നിർമിച്ചിരിക്കുന്നത് വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലാണ്.
ഭൂവിനിയോഗത്തിൽ
എന്തെങ്കിലും നിയന്ത്രണം കൊണ്ടുവരുന്നത് നമ്മുടെ
ജനാധിപത്യ അവകാശത്തിന്റെ ലംഘനമായാണ് നാം കരുതുന്നത്.
എല്ലാ വികസിതരാജ്യങ്ങളിലും ഭൂവിനിയോഗത്തിന് കർശനമായ നിയന്ത്രണങ്ങളുണ്ട്. നമ്മുടെ
രാജ്യത്ത് സുരക്ഷാസംവിധാനങ്ങൾ കുറ്റമറ്റതാക്കണം സുരക്ഷാപരിശീലനങ്ങൾ സ്കൂൾതലം മുതൽ നൽകണം
ഫയർ ഫോഴ്സ് ഉൾപ്പെടെയുള്ള
എല്ലാ സുരക്ഷാ വകുപ്പുകളും സദാജാഗ്രതയോടെയിരിക്കണം രാജ്യത്തെ
സന്നദ്ധസംഘടനകളും പ്രസ്ഥാനങ്ങളും ജനങ്ങൾക്കുവേണ്ടി ദുരന്തനിവാരണ ക്‌ളാസ്സുകളും
പരിശീലനങ്ങളും കൂടെകൂടെ നടത്തണം .ഇത്തരം
സംഘടനകൾക്ക് സർക്കാർ പ്രോത്സാഹനവും സഹായവും
നൽകണം .പ്രകൃതിദുരന്തങ്ങൾ:നേരിടാൻഭാരതവുംകേരളവും ഒരുങ്ങിയിരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു . 2017 ഏപ്രിൽ
മാസത്തിൽ യൂ
.ആർ .ഐ കേരളഘടകം മൂന്നു
ദിവസം നീണ്ടുനിന്ന "ദുരന്ത നിവാരണ മാനേജ്‌മെന്റും പരിശീലനവും ദുരന്തനിവാരണ അതോറിറ്റിയുടെ ധനസഹായത്തോടെ നടത്തുകയുണ്ടായി
. ഇത് എല്ലാസംഘടനകൾക്കും മാതൃകയാകട്ടെ .ഈ കുറിപ്പ് തയാറാക്കാൻ
മുരളി തുമ്മാരുകുടി യുടെ ലേഖനം ഉപകരിച്ചിട്ടുണ്ട്
.
പ്രൊഫ്. ജോൺ കുരാക്കാർ
യു.ആർ
.ഐ -ഗ്ലോബൽ
കൗൺസിൽ ട്രസ്റ്റീ
No comments:
Post a Comment